എഡിന്‍ബര്‍ഗ്: ഇനി മുതല്‍ സ്‌ക്കോച്ച് വിസ്‌ക്കി അലുമിനിയം കുപ്പിയില്‍ എത്തും. ഒരു സ്‌കോട്ടിഷ് ഡിസ്റ്റിലറിലറിയാണ് പരിസ്ഥിതി സൗഹൃദ അലുമിനിയം കുപ്പികള്‍ പരീക്ഷിക്കുന്നത്. സ്റ്റിര്‍ലിംഗ് ഡിസ്റ്റിലറി പദ്ധതി വ്യവസായത്തെ കൂടുതല്‍ സുസ്ഥിരമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സ്‌കോട്ട്ലന്‍ഡിലെ ബാറുകളുടെയും റെസ്റ്റോറന്റുകളുടെയും ഹോട്ടലുകളുടെയും ഷെല്‍ഫുകളില്‍ നിരന്നിരിക്കുന്ന മാള്‍ട്ട് വിസ്‌കിയുടെ ആംബര്‍ നിരകള്‍ വിസ്‌കി കഴിക്കുന്നവരെയും വിനോദസഞ്ചാരികളെയും പലപ്പോഴും ആകര്‍ഷിക്കാറുണ്ട്.

എന്നാല്‍ സ്‌കോട്ട്ലന്‍ഡിലെ ഏറ്റവും ചെറിയ ഡിസ്റ്റിലറികളില്‍ ഒന്നില്‍ നിന്നാണ് അലൂമിനിയം കുപ്പികളില്‍ മദ്യം വില്‍ക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ബാനോക്ക്ബേണ്‍ യുദ്ധം നടന്ന സ്ഥലത്ത് നിന്ന് ഏതാനും മൈലുകള്‍ അകലെയുള്ള നഗരത്തിന്റെ കോട്ടമതിലുകള്‍ക്കടിയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റിര്‍ലിംഗ് ഡിസ്റ്റിലറി, കൂടുതല്‍ സുസ്ഥിരമാകാനും കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കാനും ശ്രമിക്കുന്നതിനായി അലുമിനിയത്തില്‍ അതിന്റെ ചെറിയ ബാച്ച് മാള്‍ട്ട് വിസ്‌കിക്ക് വില്‍ക്കാന്‍ കഴിയുമോ എന്ന് പരീക്ഷിക്കുകയാണ്.

സോഫ്റ്റ് ഡ്രിങ്കുകള്‍, ബേക്ക്ഡ് ബീന്‍സ്, ടേക്ക്അവേ മീല്‍സ്, ചില്‍-അറ്റ്-ഹോം കോക്ടെയിലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഭക്ഷണ, പാനീയ വ്യവസായത്തിലെ ഏറ്റവും ഉപയോഗിക്കപ്പെടുന്ന വസ്തുക്കളില്‍ ഒന്നാണ് അലുമിനിയം. ഇത് മദ്യ വ്യാപാരത്തിലേക്കും കടന്നുവരികയാണ് . ചില വോഡ്ക, ജിന്‍ വിതരണക്കാര്‍ ഇപ്പോള്‍ തന്നെ അലുമിനിയം കുപ്പികള്‍ വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ വിസ്‌ക്കിയെ ഇതില്‍ നിന്നും അവര്‍ ഒഴിവാക്കിയിരുന്നു. അലുമിനിയം കുപ്പികള്‍ സുരക്ഷിതമാണോ എന്ന് പരിശോധിക്കുന്നതിനായി

മദ്യ കമ്പനി ഇപ്പോള്‍ വിദഗ്ധോപദേശം നല്‍കിയിരിക്കുകയാണ്.

ഒരു പൂര്‍ണ്ണ വലുപ്പത്തിലുള്ള കുപ്പിക്ക് അതില്‍ അടങ്ങിയിരിക്കുന്ന വിസ്‌കി പോലെ തന്നെ ഭാരമുണ്ടാകും. അലുമിനിയം കുപ്പികള്‍ക്ക് ഗ്ലാസിനേക്കാള്‍ 90% ഭാരം കുറവാണ്. ഐല്‍ ഓഫ് ഹാരിസ് ഡിസ്റ്റിലറി നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് അലുമിനിയത്തില്‍ അതിന്റെ ജിന്‍ റീഫില്‍ ചെയ്യാന്‍ പരീക്ഷിച്ചിരുന്നു. ഓഗില്‍വി എന്ന സ്‌കോട്ടിഷ് നിര്‍മ്മാതാവ് അതിന്റെ വോഡ്ക അലുമിനിയം ഫ്ളാസ്‌കുകളില്‍ വില്‍ക്കുന്നുണ്ട്. കൂടാതെ അവ വാട്ടര്‍ ബോട്ടിലുകളായി പുനര്‍നിര്‍മ്മിക്കാമെന്നും കമ്പനി പറയുന്നു.

അതേ സമയം ഒരു ലാബില്‍ നടത്തിയ പരിശോധനയില്‍ അലുമിനിയത്തിന്റെ അംശം വിസ്‌ക്കിയില്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. അലുമിനിയവുമായുള്ള സമ്പര്‍ക്കം വിസ്‌കിയുടെ രാസഘടനയെ മാറ്റുമെന്നും അതിന്റെ രുചിയും മറ്റും മാറുമെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.