- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നുയർന്ന ഉടൻ ഹെലികോപ്റ്റർ തകർന്നുവീണു; പൂനെ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയായ പൈലറ്റും; കൊല്ലപ്പെട്ടത് കൊല്ലം സ്വദേശി; അട്ടിമറി സാധ്യത തള്ളിക്കളയാതെ പോലീസ്
പൂനെ: മഹാരാഷ്ട്ര പൂനെയിൽ ഇന്ന് നടന്ന ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും ഉള്ളതായി റിപ്പോർട്ടുകൾ. ബവ്ധാനിൽ ഹെലികോപ്റ്റർ തകർന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചതയാണ് പുറത്തുവരുന്ന വിവരങ്ങൾ. കൊല്ലം കുണ്ടറ സ്വദേശിയായ ഗിരീഷ് കുമാര്‍ പിള്ളയാണ് ഹെലികോപ്റ്റർ ക്രാഷിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെറിറ്റേജ് ഏവിയേഷൻ്റെ ഹെലികോപ്ടറാണ് തകർന്ന് വീണിരിക്കുന്നത്.
ഇന്ന് രാവിലെ ഹെലിപാഡില്‍ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ ഏതാനും മിനിറ്റുകൾക്കകം തകർന്നു വീഴുകയായിരുന്നു. പ്രദേശത്ത് അപ്പോൾ ഉണ്ടായിരുന്ന മൂടൽമഞ്ഞ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിമഗനം.
എംപിയും എന്‍സിപി നേതാവുമായ സുനില്‍ തത്കരക്ക് സഞ്ചരിക്കാനായി മുംബൈയിലെ ജുഹുവിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അട്ടിമറി സാധ്യതയെകുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.
അപകടം നാട്ടുകാര്‍ വിവരമറിയിച്ചതിന് അനുസരിച്ച് പോലീസ് ഇവിടെ എത്തിയപ്പോൾ രണ്ട് പേര് മരിച്ചിരുന്നു. അതീവ ഗുരുതരവസ്ഥിയിലായിരുന്ന മൂന്നാമത്തെ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചില്ല.
പോലീസ് സ്ഥലത്ത് എത്തി പരിശോധന തുടരുകയാണ്. അപകടത്തില്‍ അട്ടിമറി സാധ്യത ഉണ്ടോയെന്നും പോലീസ് പരിശോധിച്ചു വരുന്നുണ്ട്.