- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല; അതിക്രമിക്കാന്‍ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടിവന്നു; ഐ.സി.സി പേരിന് മാത്രം'
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയെ വെച്ചതും റിപ്പോര്‍ട്ടു തയ്യാറാക്കിയതും. ആ റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ നടിയെ ആക്രമിച്ച സംഭവവും ഒറ്റപ്പെട്ടതല്ലെന്നാണ് വ്യക്തമാക്കുന്നത്. നടിമാരുടെ വിവരങ്ങള്‍ കേട്ട് തങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ എഴുതിവച്ചിരിക്കുന്നത്. പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോള്‍ മലയാള സിനിമയില്‍ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായി.വഴങ്ങിയില്ലെങ്കില്‍ സിനിമാ ഭാവി പോകും. ഐ സി സി പേരിന് മാത്രമാണ്. പൊലീസില്‍ പരാതിപ്പെടാമെന്ന് വച്ചാല്‍ ദുരനുഭവം ഉണ്ടാകുമെന്ന […]
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്നാണ് ഹേമ കമ്മിറ്റിയെ വെച്ചതും റിപ്പോര്‍ട്ടു തയ്യാറാക്കിയതും. ആ റിപ്പോര്‍ട്ടു പുറത്തുവരുമ്പോള്‍ നടിയെ ആക്രമിച്ച സംഭവവും ഒറ്റപ്പെട്ടതല്ലെന്നാണ് വ്യക്തമാക്കുന്നത്. നടിമാരുടെ വിവരങ്ങള്‍ കേട്ട് തങ്ങള്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ അംഗങ്ങള്‍ എഴുതിവച്ചിരിക്കുന്നത്.
പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോള്‍ മലയാള സിനിമയില്‍ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായി.വഴങ്ങിയില്ലെങ്കില്‍ സിനിമാ ഭാവി പോകും. ഐ സി സി പേരിന് മാത്രമാണ്. പൊലീസില്‍ പരാതിപ്പെടാമെന്ന് വച്ചാല്‍ ദുരനുഭവം ഉണ്ടാകുമെന്ന പേടിയുമുണ്ട്. വഴങ്ങാത്തവരെക്കൊണ്ട് റിപ്പീറ്റ് ഷോട്ടെടുപ്പിക്കുന്നതാണ് അവസ്ഥയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പതിനാല് തവണ വരെ റിപ്പീറ്റ് ഷോട്ടെടുപ്പിച്ചതായി മൊഴിയുണ്ട്.
നടിയെ ആക്രമിച്ചത് ഒറ്റപ്പെട്ട കേസല്ല. പുറത്തുവന്നത് ഒന്നാണെന്ന് മാത്രമാണെന്ന് ഹേമ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. അവസരം തേടുമ്പോള്‍ ശരീരം ചോദിക്കുന്നു. നടിമാരുടെ വാതിലില്‍ മുട്ടുന്നത് പതിവാണ്. തുറക്കാന്‍ വിസമ്മതിച്ചാല്‍ വാതില്‍ ശക്തിയായി മുട്ടും. വാതില്‍ പൊളിച്ചുവരുമോയെന്ന് നടിമാര്‍ക്ക് ഭയം. കുടുംബത്തെ കൂടെക്കൊണ്ടുപോകേണ്ട അവസ്ഥയാണ്. ഫോണ്‍ വഴിയും മോശം പെരുമാറുന്നുണ്ട്.അതിക്രമിക്കാന്‍ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് ഒരു നടി മൊഴി നല്‍കിയിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെപ്പോലും ചൂഷണം ചെയ്യുന്നു.
ചെറിയ പെണ്‍കുട്ടികളെപ്പോലും ഉപദ്രവിക്കുന്നു. ജീവഭയം മൂലമാണ് പരാതി നല്‍കാത്തത്. സ്ത്രീകളോട് പ്രാകൃത പെരുമാറ്റമാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലുമില്ല. പല സെറ്റുകളിലും ടോയ്‌ലറ്റ് സൗകര്യം പോലുമില്ല. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട് വെള്ളം കുടിക്കാതെ നില്‍ക്കും. മലയാള സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. വഴങ്ങാത്തവരെ പ്രശ്‌നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാല്‍ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാര്‍ ഒഴികെയുള്ളവര്‍ക്ക് കാരവാന്‍ ഇല്ല.
മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബര്‍ 31ന് സര്‍ക്കാറിനു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്ന, ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. 49ാം പേജിലെ 96ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കും. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ പുറത്തുവിട്ടിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
നേരത്തെ ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിടുമെന്നായിരുന്നു സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചിരുന്നത്. എന്നാല്‍, തങ്ങള്‍ കൊടുത്ത മൊഴി തന്നെയാണോ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും തങ്ങളെ കാണിക്കാതെ മൊഴി പുറത്തുവിടരുതെന്നും ആവശ്യപ്പെട്ട് രഞ്ജിനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശമനുസരിച്ച് താന്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കുമെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിവിധിക്ക് അനുസൃതമായിരിക്കും തുടര്‍ നടപടികളെന്ന് ശനിയാഴ്ച സാസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (എസ്.പി.ഐ.ഒ) വിവരാവകാശ അപേക്ഷകരെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് നിയമപരമായി ഒരു തടസ്സവും സര്‍ക്കാറിനും സാംസ്‌കാരിക വകുപ്പിനും ഇല്ലെന്നിരിക്കെ നടിയുടെ അഭ്യര്‍ഥനയില്‍ റിപ്പോര്‍ട്ട് തടഞ്ഞ എസ്.പി.ഐ.ഒയുടെ നടപടിക്കെതിരെ അപേക്ഷകര്‍ വിവരാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ എസ്.പി.ഐ.ഒയോട് വിവരാവകാശ കമീഷണര്‍ ഡോ.എ. അബ്ദുല്‍ ഹക്കീം അടിയന്തര വിശദീകരണം തേടുകയും ചെയ്തിരുന്നു.