- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക ചൂഷണം നടത്തുന്നവരില്‍ പ്രധാന നടന്മാരും; സഹകരിക്കുന്ന നടിമാര്‍ അറിയപ്പെടുക കോഡുപേരുകളില്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നടുക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നു എന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈലൈറ്റ്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നത്. നടിമാരെ ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. മലയാള സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' ഉള്ളതായി നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവര്‍ക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡു പേരുകളിലാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ […]
തിരുവനന്തപുരം: സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം നടക്കുന്നു എന്നതാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈലൈറ്റ്. അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നത്.
നടിമാരെ ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്. മലയാള സിനിമയില്‍ 'കാസ്റ്റിംഗ് കൗച്ച്' ഉള്ളതായി നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വിട്ടുവിഴ്ചയ്ക്ക് തയ്യാറാകാത്തവര്‍ക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സഹകരിക്കാന്‍ തയ്യാറാകുന്നവര്‍ അറിയപ്പെടുക കോഡു പേരുകളിലാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ കോപ്പറേറ്റിങ് ആര്‍ട്ടിസ്റ്റുകള്‍ എന്ന് വിളിക്കും. സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പുറത്തുകാണുന്ന ഗ്ലാമര്‍ സിനിമയ്ക്കില്ല. കാണുന്നതൊന്നും വിശ്വസിക്കാനാകി. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജന്റുമാരും മേഖലയില്‍ ലൈംഗിക ചൂഷണത്തിനടക്കം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സഹകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് അവസരം നിഷേധിച്ച് ഒഴിവാക്കുന്ന രീതിയാണ് മലയാള സിനിമാ രംഗത്തുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനില്‍ക്കണമെങ്കില്‍ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോര്‍ട്ടില്‍, വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്.
വനിതകളോട് അശ്ലീലം പറയരുത്, തുല്യ പ്രതിഫലം നല്‍കണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും നിര്‍ബന്ധിക്കും
വിട്ടുവീഴ്ച ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും മൊഴികളുണ്ട്. പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണ്.
റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ചൊവ്വാഴ്ച അവധിയായതിനാല്‍ കൂടിയാണ് റിപ്പോര്‍ട്ട് തിങ്കളാഴ്ചതന്നെ പുറത്തുവിട്ടത്.
233 പേജുള്ള റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതില്‍ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.