- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തുതാ പരിശോധനയിലേക്ക് കടക്കാത്ത ഹേമാ കമ്മറ്റി; സമ്മര്ദ്ദച്ചൂട് നോക്കി അന്വേഷണത്തില്‍ സര്‍ക്കാര്‍ തീരുമാനം; മൊഴികളില്‍ കൂടുതലും 90കളിലെ പീഡനം
തിരുവനന്തപുരം: ജസ്റ്റീസ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ തുടര്‍ തീരുമാനം കരുതലോടെ മാത്രം. നിലവിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം പോലീസ് കേസെടുക്കില്ല. പ്രതിഷേധം ശക്തമായാല്‍ ഈ മൊഴി പരിശോധിക്കാനും അതിലെ വസ്തുത കണ്ടെത്താനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കും. മൊഴികളില്‍ ഇരകള്‍ ഉറച്ചു നിന്നാലും തെളിവും മറ്റു നോക്കി മാത്രമേ സിനിമയിലെ വില്ലന്മാര്‍ക്കെതിരെ കേസെടുക്കൂ. പ്രമുഖ നടന്മാര്‍ക്കെതിരെ എല്ലാം പീഡന പരാതികളുണ്ട്. ഇതെല്ലാം കൂടുതലായി ഉന്നയിച്ചിരിക്കന്നത് തൊണ്ണൂറുകളിലെ സാഹചര്യങ്ങളിലാണ്. അതുകൊണ്ട് തന്നെ തെളിവ് ശേഖരണം അടക്കം പ്രതിസന്ധിയാകുമെന്നും […]
തിരുവനന്തപുരം: ജസ്റ്റീസ് ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ തുടര്‍ തീരുമാനം കരുതലോടെ മാത്രം. നിലവിലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം പോലീസ് കേസെടുക്കില്ല. പ്രതിഷേധം ശക്തമായാല്‍ ഈ മൊഴി പരിശോധിക്കാനും അതിലെ വസ്തുത കണ്ടെത്താനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കും. മൊഴികളില്‍ ഇരകള്‍ ഉറച്ചു നിന്നാലും തെളിവും മറ്റു നോക്കി മാത്രമേ സിനിമയിലെ വില്ലന്മാര്‍ക്കെതിരെ കേസെടുക്കൂ. പ്രമുഖ നടന്മാര്‍ക്കെതിരെ എല്ലാം പീഡന പരാതികളുണ്ട്. ഇതെല്ലാം കൂടുതലായി ഉന്നയിച്ചിരിക്കന്നത് തൊണ്ണൂറുകളിലെ സാഹചര്യങ്ങളിലാണ്. അതുകൊണ്ട് തന്നെ തെളിവ് ശേഖരണം അടക്കം പ്രതിസന്ധിയാകുമെന്നും വിലയിരുത്തലുണ്ട്.
ഈ സാഹചര്യത്തിലാണ് ഹേമാ കമ്മറ്റി തന്നെ റിപ്പോര്‍ട്ടിലെ രഹസ്യാത്മകതയില്‍ നിര്‍ദ്ദേശം നല്‍കിയത്. ഈ കമ്മീഷന്‍ എന്‍ക്വയറി കമ്മീഷന്‍ ആക്ടിന്റെ പിന്‍ബലമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മൊഴികളുടെ വിശ്വാസ്യതയിലേക്ക് പോയതുമില്ല. പരിശോധിച്ച് ശരിയാണെന്ന് ഉറപ്പിക്കാത്തതു കൊണ്ടാണ് മൊഴികള്‍ പുറത്തു കൊടുക്കരുതെന്നും റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കണമെന്നും ജസ്റ്റീസ് ഹേമ തന്നെ ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടിന്റെ സ്വകാര്യതസൂക്ഷിക്കാന്‍ കമ്മിറ്റി അംഗങ്ങള്‍ത്തന്നെയാണ് ടൈപ്പ് ചെയ്തത്. സിനിമാരംഗത്തെ പ്രമുഖര്‍ വിശ്വസിച്ചുനല്‍കുന്ന വിവരം ഒരുകാരണവശാലും ചോര്‍ന്നുപോകരുതെന്ന് കമ്മിറ്റിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. രഹസ്യം സൂക്ഷിക്കുമെന്ന് ഉറപ്പുള്ള സ്റ്റെനോഗ്രാഫറെ തേടിയിരുന്നെങ്കിലും അങ്ങനെയൊരാളെ കിട്ടില്ലെന്നുവന്നതോടെ ടൈപ്പിങ് അറിയാത്ത കമ്മിറ്റി അംഗങ്ങള്‍തന്നെ ആ ജോലി പഠിച്ച് ഏറ്റെടുക്കുകയായിരുന്നു.
കേട്ടുകേള്‍വികളല്ല, നേരിട്ടുള്ള തെളിവുകള്‍ മാത്രമാണ് സമിതി പഠനവിധേയമാക്കിയത്. അതിനാല്‍ തെളിവുശേഖരണമാണ് സമിതിയെ കുഴക്കിയത്. താത്പര്യമുള്ളവര്‍ക്ക് കമ്മിറ്റിക്ക് തെളിവുനല്‍കാമെന്ന് പരസ്യം നല്‍കിയെങ്കിലും ഒരാള്‍പോലും പ്രതികരിച്ചില്ല. അതോടെ സിനിമാരംഗത്തുള്ളവരെ നേരിട്ടുകാണാനായിരുന്നു ശ്രമം. പലരെയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫലംകണ്ടില്ല. പിന്നീട് നേരിട്ട് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു. കമ്മിറ്റിയുടെ ഓഫീസ് കൊച്ചിയില്‍ തുറക്കുംമുന്‍പ് തിരുവനന്തപുരത്തുതന്നെയായിരുന്നു തെളിവെടുപ്പ്. ജസ്റ്റിസ് ഹേമതന്നെ പലവിവരങ്ങളും ശേഖരിച്ചെങ്കിലും സാക്ഷികളുടെ മൊഴിശേഖരിക്കാന്‍ അംഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി. തെളിവെടുപ്പിന് അപ്പുറം മൊഴി രേഖപ്പെടുത്തലാണ് നടന്നത്.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കി 290 പേജുകളുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഒഴിവാക്കിയ പാരഗ്രാഫുകള്‍: 6-8, 57, 58, 59, 69, 70, 73, 74, 85, 97-107, 118-146, 148-162, 165-196, 213-220, 222-245, 251, 267, 279, 330-339. ലൈംഗികപീഡനമാണ് സ്ത്രീകള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു പ്രമുഖനടന്‍ മുന്‍പുനടത്തിയ 'മാഫിയ' വിശേഷണം ശരിവെച്ച്, ഒരു പ്രബലസംഘത്തിന്റെ സ്വാധീനത്തിലാണ് മലയാളസിനിമയെന്നും കമ്മിറ്റി വെളിപ്പെടുത്തി. എതിര്‍ക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും അവര്‍ വാഴിക്കില്ല. അങ്ങനെചെയ്യുന്നവരെ വിലക്കുന്നതാണ് മലയാളസിനിമയിലെ ഇന്നത്തെ പ്രവണതയെന്നും സമിതി തുറന്നടിച്ചു.
മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോപോലും സ്ത്രീകള്‍ക്കു സൗകര്യമൊരുക്കാതെയുള്ള മനുഷ്യാവകാശലംഘനത്തില്‍ 'അമ്മ' പോലുള്ള സംഘടനകളില്‍ പരാതിവന്നിട്ടും ഫലമില്ല. സംഘടനകളും യൂണിയനുകളുമൊക്കെ നിയമവിരുദ്ധമായി ചലച്ചിത്രരംഗത്ത് വിലക്കേര്‍പ്പെടുത്തുന്നതും പതിവ്. സിനിമയില്‍ 2000 വരെ തൊഴില്‍ കരാറുണ്ടായിരുന്നില്ല. നിര്‍മാതാവും നായികാനായകന്മാരും തമ്മിലുള്ളതൊഴിച്ച് മറ്റാരും കരാറുണ്ടാക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ അക്കമിട്ടുപറഞ്ഞ കമ്മിറ്റി, ശക്തമായ നിയമവും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ സ്വതന്ത്ര ഫോറവും ട്രിബ്യൂണലും രൂപവത്കരിക്കാനും ശുപാര്‍ശ നല്‍കി.
ചലച്ചിത്രനടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് 'വിമന്‍ ഇന്‍ സിനിമാ കളക്ടീവി'ന്റെ (ഡബ്ല്യു.സി.സി.) ആവശ്യം പരിഗണിച്ചാണ് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ 2017 നവംബര്‍ 16-ന് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപവത്കരിച്ചത്.