- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡിപ്പിക്കുന്ന ഭര്ത്താക്കന്മാരെ സ്വയം പ്രതിരോധിച്ചാല്‍ അതും കുറ്റമാകും; മതയാഥാസ്ഥിതികതയെ വെല്ലുവിളിക്കുന്നവരെ കൊന്നൊടുക്കുന്നു; ലോകത്ത് ഏറ്റവുമധികം സ്ത്രീകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യമായി ഇറാന്‍; ഈ വര്‍ഷം ഇറാനില്‍ നടപ്പിലാക്കിയത് 1,200 പേരുടെ വധശിക്ഷ
ലോകത്ത് ഏറ്റവുമധികം സ്ത്രീകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യമായി ഇറാന്‍
ടെഹ്‌റാന്‍: ഇന്ന് ലോക വധശിക്ഷാ വിരുദ്ധ ദിനമാണ്. ലോകത്ത് ഏറ്റവുമധികം സ്ത്രീകളെ വധശിക്ഷക്ക് വിധേയമാക്കുന്ന രാജ്യമായി ഇറാന്‍ മാറിയതായി റിപ്പോര്‍ട്ട്. പീഡിപ്പിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്ന് സ്വയം പ്രതിരോധിക്കുകയും ദൈനംദിന ജീവിതത്തെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുകയും ചെയ്യുന്നവരെ കൊന്നൊടുക്കുന്നതും ഇവിടുത്തെ രീതിയാണ്. 1981 ല്‍ ഇറാനിലെ അയത്തുള്ള ഭരണകൂടത്തിന്റെ ഇരയായി തീര്‍ന്ന ഒരു 22 കാരിയുടെ അടുത്ത ബന്ധുവാണ് ഇപ്പോള്‍ ഇറാനിലെ ഭീകരമായ സംഭവങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന അസ്ഫാനെ് രജാബിയെ 22 വയസുള്ളപ്പോഴാണ് അധികൃതര്‍ വെടിവെച്ചു കൊല്ലുന്നത്.
ഇറാന്‍ വിപ്ലവത്തിനുശേഷം രാജ്യത്തെ ബാധിച്ച രാഷ്ട്രീയ, മത യാഥാസ്ഥിതികതയെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടതിനാണ് അവര്‍ കൊല്ലപ്പെട്ടതെന്നാണ് മരുമകളായ നാഗ്മേ രജാബി മാധ്യമങ്ങളോട് പറഞ്ഞത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന റുഹോള ഖൊമേനിയുടെ സൈന്യമാണ് അസ്ഫാനെയെ ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ അവര്‍ വധിക്കുന്നതിനുമുമ്പ് അഫ്സാനേ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ അവരെ വീണ്ടും പിടികൂടി വധിക്കുകയായിരുന്നു.
മരിക്കുന്നതിന് മുമ്പ് അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി അവരുടെ കുടുംബം കണ്ടെത്തിയിരുന്നു. അവരുടെ ശരീരത്തില്‍ നിരവധി
മുറിവുകള്‍ കണ്ടിരുന്നതായി ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നതായി നാഗ്മേ വെളിപ്പെടുത്തി. ജയിലില്‍ താന്‍ അനുഭവിച്ച യാതനകള്‍ അഫ്സാനേ അവരുടെ സഹോദരിയോട് വെളിപ്പെടുത്തിയിരുന്നു. അവരുടെ കാലുകള്‍ വല്ലാതെ കറുത്ത് വീര്‍ത്തിരുന്നു എന്നും മുറിവുകളില്‍ നിന്ന് പഴുപ്പ് വരുന്നുണ്ടായിരുന്നു എന്നും സഹോദരി പിന്നീട് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 36 വര്‍ഷമായി ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയുടെ ഭരണത്തിന്‍ കീഴില്‍, ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയരായ സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ല്‍ ഹിജാഹ് ശരിയായ രീതിയില്‍
ധരിച്ചില്ല എന്ന് കുറ്റപ്പെടുത്തി ഒരു യുവതിയെ വധിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
അതിനുശേഷം, ഇറാനില്‍ ഓരോ വര്‍ഷവും വധശിക്ഷയ്ക്ക് വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയിലധികമായി. 2022 ല്‍ 15 സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കി. 2025 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഇന്‍ ഇറാന്‍ പറയുന്നു. ജൂലൈ 30 നും സെപ്റ്റംബര്‍ 30 നും ഇടയില്‍, ഭരണകൂടം 14 സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കി. അതായത് ഓരോ നാല് ദിവസത്തിലും ഒരാള്‍ എന്ന നിലയിലാണ് ഈ ശിക്ഷകള്‍ നടപ്പിലാക്കിയത്.
മയക്ക് മരുന്ന് കച്ചവടത്തിന്റെ പേരിലും ഗാര്‍ഹിക പീഡനത്തെ ചെറുത്തു നില്‍ക്കുന്നതിനുമാണ് ഇറാനില്‍ ഏറ്റവുമധികം പേരെ വധശിക്ഷക്ക് വിധേയരാക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏകദേശം 1,200 പേരുടെ വധശിക്ഷയാണ് രാജ്യത്ത് മൊത്തത്തില്‍ നടപ്പാക്കിയത്.