- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോടു നികത്തി അനധികൃത കെട്ടിട നിര്‍മാണം; നാലര മീറ്ററുണ്ടായിരുന്ന തോടില്‍ മൂന്ന് മീറ്ററും കയ്യേറി നിര്‍മാണം; തോട് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കെട്ടിടത്തിന് നമ്പര്‍ നല്‍കാതെ കുന്നത്തുനാട് പഞ്ചായത്ത്; കയ്യേറ്റക്കാരന് വേണ്ടി ട്വന്റി 20 ഭരണസമതിക്കെതിരെ നുണ പ്രചരണവുമായി സിപിഎമ്മും ദേശാഭിമാനിയും
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ തോടു നികത്തി അനധികൃത കെട്ടിടം നിർമിച്ചതായി പരാതി. നാലര മീറ്ററുണ്ടായിരുന്ന തോടില്‍ മൂന്ന് മീറ്ററും കയ്യേറിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. തുടർന്ന് കുന്നത്തുനാട് പഞ്ചായത്ത് തോട് കയ്യേറ്റം ശ്രദ്ധയില്‍ പെട്ടപ്പോള്‍ കെട്ടിടത്തിന് നമ്പര്‍ നൽകിയില്ല. എന്നാൽ, കയ്യേറ്റക്കാരന് വേണ്ടി ട്വന്റി 20 ഭരണസമതിക്കെതിരെ വ്യാപക നുണ പ്രചരണങ്ങളാണ് സിപിഎം നടത്തുന്നത്. കയ്യേറ്റക്കാരനെ അനുകൂലിച്ചുള്ള വാർത്തകൾ ദേശാഭിമാനി പോലുള്ള മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.
കയ്യേറ്റക്കാരനായ സുനിതപടിയിൽ വളുവക്കാട്ടിൽ മുഹമ്മദലിയെയാണ് അവർ അനുകൂലിക്കുന്നത്. അതേസമയം,തദ്ദേശ സ്വയം വകുപ്പ് ജോയിന്റ് ഡയറക്റ്ററുടെ കത്തിൽ കൈയ്യേറ്റമാണെങ്കിലും കെട്ടിടത്തിന് നമ്പർ എത്രയും വേഗം നൽകണമെന്നാണ് പറയുന്നത്. മാത്രവുമല്ല അത്തരത്തിൽ എന്തെങ്കിലും കൈയേറ്റം തെളിഞ്ഞാൽ അതിനെതിരെ നടപടി സ്വീകരിക്കുന്നതിനും കഴിയുമെന്നതിനാൽ കയ്യേറ്റം ഉണ്ടാകുമെന്ന മുൻവിധിയോടെ കെട്ടിട നമ്പർ നൽകാതെ ഇരിക്കരുതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
രണ്ടാം വാർഡ് സുനിതപടിയിൽ വളുവക്കാട്ടിൽ മുഹമ്മദലി എന്ന സ്വകാര്യ വ്യക്തി തോട് നികത്തിയെടുത്ത് അനധികൃത കെട്ടിട നിര്‍മാണം നടത്തിയതായാണ് പരാതി. ഇതേതുടര്‍ന്ന് നാലര മീറ്ററോളം വീതിയുണ്ടായിരുന്ന തോടിന് ഇപ്പോള്‍ ഒരു മീറ്റര്‍ വീതി മാത്രമാണുള്ളതെന്ന് നാട്ടുകാര്‍ പരാതി പറയുന്നു. അച്ചപ്പന്‍കവലയ്ക്കു സമീപം കിഴക്കമ്പലം - പള്ളിക്കര പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായുള്ള പാടശേഖരത്തിന്റെ മധ്യഭാഗത്തുകൂടെ ഒഴുകുന്ന തോടാണിത്. തോടിന്റെ സുഗമമായ ഒഴുക്കിന് റോഡിനു കുറുകെയുള്ള പാലം പുനര്‍നിര്‍മിക്കണമെന്നത് നാളുകളായുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു.
ഇതിനിടയിലാണ് സ്വകാര്യ വ്യക്തി പാടംനികത്തിയെടുത്ത ഭൂമിയില്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ തോടിന്റെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വിധത്തില്‍ മൂന്നുനിലകളുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. തോടില്‍ നിന്നും മൂന്നു മീറ്ററോളം നിശ്ചിത അകലം പാലിച്ചാണ് കെട്ടിട നിര്‍മാണം നടത്തേണ്ടതെങ്കിലും തോടിനോട് ചേര്‍ന്നു തന്നെ കെട്ടിടം നിര്‍മാണം നടത്തിയിട്ടുള്ളത് അത് കെട്ടിടത്തിന് അപകട ഭീഷണിയാകുന്നുണ്ട്.
പ്രധാന റോഡില്‍ നിന്നും നിശ്ചിത അകലം പാലിച്ചല്ല ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനെതുടര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഗുരുതരമായ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിട്ടില്ലെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ഡേവിസ് പറഞ്ഞു.
അതേസമയം, തദ്ദേശ സ്വയം വകുപ്പ് ജോയിന്റ് ഡയറക്റ്ററുടെ കത്തിലും ഒരു പ്രതികാരസ്വരം തന്നെയായിരുന്നു. കൈയ്യേറ്റമാണെങ്കിലും കെട്ടിടത്തിന് നമ്പർ എത്രയും വേഗം നൽകണമെന്ന കത്തിലൂടെ വ്യക്തമാക്കി. മാത്രവുമല്ല അത്തരത്തിൽ എന്തെങ്കിലും കൈയേറ്റം തെളിഞ്ഞാൽ അതിനെതിരെ നടപടി സ്വീകരിക്കുന്നതിനും കഴിയുമെന്നതിനാൽ കയ്യേറ്റം ഉണ്ടാകുമെന്ന മുൻവിധിയോടെ കെട്ടിട നമ്പർ നൽകാതെ ഇരിക്കരുതെന്നും ജോയിന്റ് ഡയറക്റ്ററുടെ കത്തിൽ പറയുന്നു.