- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'സഞ്ജു ഈസ് ദ ബോസ്സ്'; കൊൽക്കത്തയിൽ വിൻഡീസ് പടയെ തച്ചുതകർത്തു; ഒരറ്റത്ത് വിക്കറ്റുകൾ വീണപ്പോൾ മറുവശത്ത് മലയാളി താരത്തിന്റെ സെൻസിബിൾ ഇന്നിംഗ്സ്; ചേട്ടൻറെ ചിറകിലേറി ഇന്ത്യ സെമിയിലേക്ക്; ആ പോരാട്ടവീര്യത്തിന് മുന്നിൽ കരീബിയൻ കരുത്ത് നിഷ്പ്രഭം

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 4 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. മത്സരത്തിലുടനീളം വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച സഞ്ജു സാംസണാണ് ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 50 പന്തിൽ 97 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ വിജയശില്പി. ഇംഗ്ലണ്ടാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ
196 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ അഭിഷേകിനെ നഷ്ടമായി. മൂന്നാം ഓവറിലായിരുന്നു അഭിഷേക് ശര്‍മയുടെ (10) വിക്കറ്റ് നഷ്ടമായത്. ഹൊസീന്റെ പന്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്ക് ക്യാച്ച്. അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (10) മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. ഒരറ്റത്ത് കരുതലോടെയായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ഫോറും സിക്സും നേടി. 26 പന്തുകളില്‍ നിന്നും താരം അര്‍ധ സെഞ്ചറി നേടി. പത്താം ഓവറിൽ സൂര്യകുമാർ യാദവിനെ (18 റൺസ്) ഷമർ ജോസഫ് പുറത്താക്കിയതോടെ ഇന്ത്യ 99/3 എന്ന നിലയിലായി.
തിലക് വർമ്മയെ (27 റൺസ്) പുറത്താക്കി ജേസൺ ഹോൾഡർ തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. പിന്നീട് ഹാർദിക് പാണ്ഡ്യയുമായി ചേർന്ന് സഞ്ജു ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. പത്തൊൻപതാം ഓവറിൽ ഹാർദിക് പുറത്താകുമ്പോൽ ഇന്ത്യ 179ൽ എത്തിയിരുന്നു. ശേഷം ക്രീസിലെത്തിയ ശിവം ദൂബായെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. 50 പന്തുകള്‍ നേരിട്ട താരം നാല് സിക്‌സും 12 ഫോറും നേടി.
ഓപ്പണർമാരായ ഷായ് ഹോപ്പും റോസ്റ്റൺ ചേസും ചേർന്ന് മികച്ച അടിത്തറയാണ് വിൻഡീസിന് നൽകിയത്. ഓപ്പണിങ് സഖ്യം 68 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത ഹോപ്പിനെ പുറത്താക്കി ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. മറുഭാഗത്ത് നിലയുറപ്പിച്ചു കളിച്ച റോസ്റ്റൺ ചേസ് 40 റൺസെടുത്തു. മധ്യനിരയിൽ ഹെറ്റ്‌മെയറും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വെസ്റ്റ് ഇൻഡീസിനായി ജേസൺ ഹോൾഡർ, ഷമർ ജോസഫ്എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അകീൽ ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നായകൻ റോവ്മാൻ പവലും ജേസൺ ഹോൾഡറും ചേർന്ന് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. പവൽ 19 പന്തിൽ 34 റൺസും ഹോൾഡർ 22 പന്തിൽ 37 റൺസും അടിച്ചുകൂട്ടി. ഇന്ത്യൻ നിരയിൽ ജസ്പ്രീത് ബുംമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. സിംബാബ്‌വെയ്‌ക്കെതിരെ ചെന്നൈയിൽ കളിച്ച അതേ ടീമിനെത്തന്നെയാണ് ഇന്ത്യ കൊൽക്കത്തയിലും നിലനിർത്തിയത്.


