- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും; കുട്ടികളുടെ വിദ്യാഭ്യാസവും അവതാളത്തില്‍; യുഎസ് വിട്ടാല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര്‍ ജോലി തുടരാന്‍ സമ്മതിക്കില്ല, ഞങ്ങള്‍ എന്ത് ചെയ്യും'; എച്ച്-1 ബി വിസ പുതുക്കാന്‍ നാട്ടിലെത്തിയ പ്രവാസികള്‍ കടുത്ത ആശങ്കയില്‍
'അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടും
ന്യൂഡല്‍ഹി: ക്രിസ്മസ് - പുതുവത്സര അവധിക്കാലത്ത് വിസ പുതുക്കുന്നതിനായി ഇന്ത്യയിലെത്തിയ നൂറുകണക്കിന് എച്ച്-1ബി വിസ ഉടമകള്‍ നാട്ടില്‍ കുടുങ്ങിയ അവസ്ഥയിലാണ്. യുഎസ് എംബസിയും കോണ്‍സുലേറ്റുകളും മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന വിസ അഭിമുഖങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതാണ് ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വെട്ടിലായിരിക്കുന്നത്. ട്രംപ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യക്കാരോടുള്ള സമീപനം തന്നെമാറിയ അവസ്ഥിലാണ്.
ട്രംപ് ഭരണകൂടം പുതുതായി നടപ്പിലാക്കിയ കര്‍ശനമായ പരിശോധനകളെ തുടര്‍ന്നാണ് ഈ അപ്രതീക്ഷിത നടപടി. ഡിസംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിര്‍ദ്ദേശമനുസരിച്ച് എച്ച്-1ബി അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനായി പ്രൊഫൈലുകള്‍ പബ്ലിക് ആക്കി മാറ്റാനും നിര്‍ദ്ദേശമുണ്ട്.
ഈ അധിക പരിശോധനകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസംബര്‍ മാസത്തില്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. പലര്‍ക്കും 2026 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലേക്കാണ് പുതിയ തീയതികള്‍ അനുവദിച്ചിരിക്കുന്നത്. ചില കേസുകളില്‍ ഇത് 2027 വരെ നീളുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ ഇതോടെ അനിശ്ചിതത്വത്തിലായി.
ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കേണ്ടി വരുന്നതും ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമാണ് പലരെയും വേട്ടയാടുന്നത്. നിലവില്‍ അമേരിക്കയിലുള്ള എച്ച്-1ബി ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പല പ്രമുഖ ടെക് കമ്പനികളും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിസ സ്റ്റാമ്പ് കാലാവധി കഴിഞ്ഞവര്‍ക്ക് പുതിയ സ്റ്റാമ്പിംഗ് ഇല്ലാതെ അമേരിക്കയിലേക്ക് മടങ്ങാന്‍ കഴിയില്ല. ഇന്ത്യയിലെ യുഎസ് കോണ്‍സുലേറ്റുകള്‍ അഭിമുഖങ്ങള്‍ പുനഃക്രമീകരിച്ചതോടെ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് പ്രവാസി കുടുംബങ്ങള്‍.
ഇത്തരത്തില്‍ കേരളത്തില്‍ കുടുങ്ങിയ ചിലര്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ കടുത്ത നിരാശയിലാണ്. അവരില്‍ ഒരാള്‍ നേരിടുന്ന പ്രശ്‌നം എന്താണെന്ന് ഒരു കുറിപ്പുവഴി മറുനാടന അറിയിച്ചു. ഇപ്പോള്‍ അമേരിക്കയില്‍ ആള്‍ക്കാര്‍ വി സ പുതുക്കുന്നതിന് വേണ്ടി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് ഈകുറിപ്പ്. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍വേഗം ഇടപെടണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. മറുനാടന് ലഭിച്ച കുറിപ്പ് ചുവടേ:
ഇപ്പോള്‍ അമേരിക്കയില്‍ നമ്മുടെ ആള്‍ക്കാര്‍ Visa പുതുക്കുന്നതിന് വേണ്ടി നേരിടുന്ന പ്രശ്‌നങ്ങളാണ്?
ഇന്‍ഡ്യയില്‍ ഇപ്പോള്‍ ചെന്നൈ ഹൈദ്രബാദ് മുംബൈ ഡല്‍ഹി,കല്‍ക്കത്ത ' എന്നിവിടങ്ങളില്‍ നിന്നുമാണ് Biometrics എടുത്ത് visa പുതുക്കേണ്ടത്. Date Book ചെയ്തിട്ടാണ് ഇന്‍ഡ്യയില്‍ Stamping ന് വരുന്നത്. ചിലപ്പോ date ന്റെ തലേ ദിവസം അത് Re - Shedule ചെയ്തു എന്നു മെസ്സേജ് കിട്ടും. അത് രണ്ടും മൂന്നും മാസത്തേക്ക് ആയിരിക്കും നിട്ടുക. ഇനി ഇന്റര്‍വ്യൂ കിട്ടിയാലും consulate ല്‍ ഇരിക്കുന്ന വര്‍ക്ക് തീരുമാനിക്കാം റിജക്ട് ചെയ്യാന്‍ : അപ്രൂവ് സ്പിന്‍ ആണെങ്കില്‍ പോലും അവര്‍ തീരുമാനിക്കും പോലെയേ കാര്യങ്ങള്‍ നടക്കു അവര്‍ക്ക് തീരുമാനം എടുക്കാം.
Stamping നീണ്ടു പ്രാകുന്നത് കൊണ്ട് Sponsorship നഷ്ടപ്പെടുകയും നാട്ടില്‍ വന്നത് കൊണ്ട് ജോലി നഷ്ടപ്പെടുന്ന അവസ്ഥ നേരിട്ട് അമേരിക്കയിലേക്ക് തിരിച്ചു പോകാന്‍ പറ്റാതെ വരികയും ചെയ്യുന്നു. ഇക്കാരണത്താല്‍ പലതും ഇഡ്യയിലേക്ക് വരാന്‍ മടി കാണിക്കുന്നു. ഇന്‍ഡ്യയില്‍ വന്ന ശേഷം stamping നീണ്ട കാരണത്താല്‍ അമേരിക്കയിലേക്ക് തിരികെ പോകാന്‍ പറ്റാതെ വന്നാല്‍ അത്രയും കാലം അവിടെ സമ്പാദിച്ച സകലതും നഷ്ടപ്പെടുന്നു അവിടെ പഠിക്കണ കുട്ടികളുടെ വിദ്യാഭ്യാസം പോലും നഷ്ടപ്പെടുന്ന രീതിയിലേക്ക് ആകുന്നു:
ഇപ്പോഴത്തെ Trend consulate അപ്പോയ്‌മെന്റ് കൊടുക്കും എന്നിട്ട് നാട്ടില്‍ എത്തി കഴിഞ്ഞാല്‍ അത് cansel ചെയ്തു Social media checkup എന്ന് എന്തെങ്കിലും ഒരു reason പറഞ്ഞ് Cancel ചെയ്യും. Family stamping ന് ആണ് വരുന്നതെങ്കില്‍ സകല സമ്പാദ്യങ്ങളും അവര്‍ക്ക് അവിടെ നഷ്ടപ്പെടും.
മറ്റു പല രാജ്യക്കാര്‍ക്കും : നൈജീരിയാ , പാക്കിസ്ഥാന്‍, ബംഗ്ലാദേശ്. മുതലായ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നാലു മാസത്തിനുള്ളില്‍PR കിട്ടും അവര്‍ക്ക് ഇഷ്ടംപോലെ സ്വന്തം രാജ്യത്ത് പോയി മടങ്ങി വരാം.
ഇന്‍ഡ്യയില്‍ നിന്നും എല്ലാ പേപ്പറുകളും ശരിയാക്കിയാണ് കമ്പനിക്കാര്‍ Visa തരുന്നത്. അതാണ് എതെങ്കിലും നിസ്സാര കാരണം പറഞ്ഞ് ദ്രോഹിക്കുന്നത്.
ഏറ്റവും കൂടുതല്‍ Tax അമേരിക്കയ്ക്ക് pay ചെയ്യുന്നത് ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയാണ്. കമ്പനി വഴി 'ക്വാളിഫൈഡ് ആള്‍ക്കാരാണ് അമേരിക്കക്ക് പോയിട്ടുള്ളത്. നാട്ടില്‍ വരാന്‍ പ്രയാസപ്പെടുന്നതും അവരാണ്.
US ബോര്‍ഡര്‍ cross ചെയ്താല്‍ നാല് ആഴ്ചക്ക് അകം മടങ്ങിവന്നില്ലെങ്കില്‍ കമ്പനിക്കാര്‍ ജോലി തുടരാന്‍ സമ്മതിക്കില്ല: ഞങ്ങള്‍ എന്ത് ചെയ്യും
അഞ്ചു കൊല്ലം Wait ചെയ്തവര്‍ക്ക് PR കൊടുക്കയോ. INTERNAL STAMPING'' ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടാക്കാന്‍ ഇന്‍ഡ്യാഗവണ്മെന്റ് ഇടപെട്ട് ഉണ്ടാക്കുകയോ ചെയ്യണം എന്നത് ഒരോ അമേരിക്കന്‍ ഇന്‍ഡ്യാക്കാരന്റെയും അപേക്ഷയാണ്.
നാട്ടില്‍ തിരികെ വന്നാല്‍ ഒരു ജോലി കിട്ടാനുള്ള സാധ്യത ഇല്ലാതിരിക്കുമ്പോള്‍ ഇവിടത്തെ Slavery സഹിക്കയാണ് ചെയ്യുന്നത്. HIB വിസക്ക് ഇന്‍ഡ്യയില്‍ നിന്നും ആളിനെ വിടുന്നില്ല എങ്കില്‍ off shore work കൂട്ടുകയും ഇവിടെയുള്ളവര്‍ക്ക് തൊഴില്‍ സാധ്യത വര്‍ദ്ധിക്കയും ചെയ്യും എന്നാണ് തോന്നുന്നത്.




