- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയില്‍ ബന്ധുക്കളില്ല; ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ല; ന്യൂജേഴ്സിയില്‍ വിമാനം ഇറങ്ങിയത് 'അറേഞ്ച്ഡ് മാര്യേജിന്'; 24കാരിയായ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി; 'വിവാഹം' യു എസില്‍ എത്താനുള്ള മറയോ? അന്വേഷണം തുടരുന്നു
'വിവാഹം' യു എസില്‍ എത്താനുള്ള മറയോ? അന്വേഷണം തുടരുന്നു
ന്യൂജേഴ്സി: വിവാഹത്തിനായി അമേരിക്കയിലെത്തിയ 24 വയസുകാരിയായ ഇന്ത്യന്‍ യുവതിയെ കാണാതായെന്ന് പരാതി. ജൂണ്‍ 20-ന് ന്യൂജേഴ്സിയില്‍ വിമാനം ഇറങ്ങിയതിന് ശേഷം സിമ്രാന് സിമ്രാന് എന്ന യുവതിയെ കാണാതായെന്നാണ് പരാതി. വിമാനമിറങ്ങി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ബുധനാഴ്ചയാണ് യുവതിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചത്. ലിന്‍ഡന്‍വോള്‍ഡ് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍, യുവതി ഫോണ്‍ പരിശോധിക്കുന്നതും ആരുമായോ സംസാരിക്കുന്നതും കാണാം. ആരെയോ കാത്തുനില്ക്കുന്ന സിമ്രാന്റെ മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
സിമ്രാനെ കാണാനില്ലെന്നു കാട്ടി അവര്‍ ന്യൂജഴ്സിയില്‍ എത്തി അഞ്ച് ദിവസങ്ങള്‍ക്കുശേഷം ബുധനാഴ്ചയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുഎസില്‍ സിമ്രാന് ബന്ധുക്കളില്ല, ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയില്ല. അവിടെച്ചെന്നിട്ട് ഫോണ്‍ കണക്ഷന് എടുത്തിട്ടില്ല. വൈഫൈ വഴിയാണ് അവരുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇന്ത്യയിലെ കുടുംബാംഗങ്ങളെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും ബന്ധപ്പെടാനായില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹം എന്ന പേരില്‍ യുഎസിലെത്താന്‍ നടത്തിയ ശ്രമമാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നതായി എന്‍വൈ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
യുവതി പരിഭ്രാന്തയായിരുന്നില്ലെന്നും ആരെയോ കാത്തുനില്‍ക്കുന്നത് പോലെയാണ് തോന്നിയതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍, യുവതി അമേരിക്കയിലെത്തിയത് ഒരു 'അറേഞ്ച്ഡ് മാര്യേജി'ന് വേണ്ടിയാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. അതേസമയം, അമേരിക്കയിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള ഒരു മറ മാത്രമാണോ ഈ വിവാഹം എന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് ഈ സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്.
സിമ്രാന്റെ ബന്ധുക്കളാരും അമേരിക്കയില്‍ ഇല്ലെന്നും, യുവതിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. സിമ്രാന്റെ ഇന്ത്യയിലെ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ അധികാരികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സിമ്രാന് ഇപ്പോള്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ത്യയില്‍ കുടുംബാംഗങ്ങളെ ബന്ധപ്പെടാന്‍ ശ്രമം തുടരുകയായാണെന്ന് ലിന്‍ഡന്‍വോള്‍ഡ് പൊലീസ് പറഞ്ഞു.
ചാരനിറത്തിലുള്ള സ്വെറ്റ് പാന്റ്സും, വെളുത്ത ടി-ഷര്‍ട്ടും, കറുത്ത ഫ്ലിപ്പ്-ഫ്ലോപ്പുകളും, വജ്രം പതിച്ച ചെറിയ കമ്മലുകളുമാണ് സിമ്രാന് അമേരിക്കയിലെത്തിയര്രോള് ധരിച്ചിരുന്നത്. അഞ്ച് അടി നാല് ഇഞ്ച് ഉയരവും ഏകദേശം 68 കിലോഗ്രാം ഭാരവും, നെറ്റിയില്‍ ഇടതുവശത്ത് ഒരു ചെറിയ മറുകുമാണ് അടയാശം. സിമ്രാനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലിന്‍ഡന്‍വോള്‍ഡ് പൊലീസിനെ വിവരമറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.