- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോങ്കോങ്ങിലേക്ക് പുറപ്പെടാനിരിക്കെ എയര്‍ ബുസാന്‍ ഫ്ളൈറ്റിന് തീപിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്; വന്‍ ദുരന്തം ഒഴിവായത് ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ; സംഭവം ദക്ഷിണകൊറിയയില്‍; 179 പേരുടെ ജീവനെടുത്ത ദുരന്തം നടന്നിട്ട് ഒരു മാസത്തിന് ശേഷം മറ്റൊരു ദുരന്തം കൂടി
ബുസാന്‍: ദക്ഷിണകൊറിയയില്‍ യാത്രാ വിമാനത്തിന് തീപിടിച്ചു. എയര്‍ബസ് എ321 മോഡല്‍ എയര്‍ ബുസാന്‍ വിമാനം ഹോങ്കോങ്ങിലേക്ക് പുറപ്പെടാനിരിക്കെയാണ് തീപിടിത്തം ഉണ്ടായത്. ദക്ഷിണകൊറിയയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനായി നിര്‍ത്തിയിട്ടിരുന്ന ഫ്ളൈറ്റിനാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആദ്യം ആളപായം ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് ഫയര്‍ഫോഴ്സ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി അറിയിക്കുകയായിരുന്നു. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.
ഏകദേശം 10.26 ഓടെയാണ് വിമാനത്തിന്റെ വലറ്റത്ത് തീപിടിത്തം ഉണ്ടായത്. തീ പിന്നീട് വിമാനത്തിന്റെ മുന്നിലേക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. 169 യാത്രക്കാരും ഏഴ് ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നു. പുക ഉയരുന്നത് കണ്ട് അടിയന്തരമായി ഫ്ളൈറ്റ് ജീവനക്കാര്‍ യാത്രക്കാരെ ഇന്‍ഫ്ളാറ്റബിള്‍ സൈ്ളഡുകള്‍ വഴി രക്ഷപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ മുഴുവനും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. പക്ഷേ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി വിമാനത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വീണ്ടും പരിശോധന നടത്തുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാടിനെ നടുക്കിയ 179 പേരുടെ ജീവന് നഷ്ടമായ ഏറ്റവും വലിയ ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ ഇൗ അപകടവും സംഭവിച്ചിരിക്കുന്നത്. ഡിസംബര്‍ 29ന് നടന്ന ബാങ്കോങ്ങില്‍ നിന്ന് മുവാന്‍ വിമാനത്താവളത്തിലേക്ക് വരികയായിരുന്നു ജെജു എയര്‍ വിമാനത്തിന് അടിയന്തരമായി ലന്ഡിംഗ് നടത്തേണ്ടി വന്നു. ഈ അപകടത്തില്‍ 181 യാത്രക്കാരില്‍ രണ്ട് പേര് മാത്രമാണ് രക്ഷപ്പെട്ടത്. അവധിക്കാലത്തില്‍ യാത്രകള്‍ തിരക്കേറിയ സമയത്താണ് ഈ അപകടങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ യാത്രക്കുള്ള സുരക്ഷിതത്വ ചട്ടങ്ങള്‍ ശക്തമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.