- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മൊട്ടയടിച്ച് ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ക്രൂരന്മാരെ കൂട്ടിയിട്ടിരിക്കുന്ന ഭീകര താവളം; ജയില്‍ അധികാരികളെ തിരിച്ചറിയാതിരിക്കാന്‍ മാസ്ക് ധരിച്ച് മാത്രം പ്രവേശനം: നാട് കടത്തലിനോട് സഹകരിക്കാത്ത വിദേശികളെ അയക്കാന്‍ ട്രംപ് ഒരുങ്ങുന്ന എല്‍ സാല്‍വഡോറിലെ ജയിലിലെ ഭയാനക കാഴ്ച്ചകള്‍
മൊട്ടയടിച്ച് ശരീരം മുഴുവന്‍ ടാറ്റൂ ചെയ്ത ക്രൂരന്മാരെ കൂട്ടിയിട്ടിരിക്കുന്ന ഭീകര താവളം
വാഷിംഗ്ടണ്‍: യു എസിലേക്ക് കുടിയേറിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കും എന്നതാണ് ട്രംപിന്റെ നയം. എന്നാല്‍, ചില രാജ്യങ്ങള്‍ ഈ അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തയ്യാറാകാത്ത സാഹചര്യവും ഉണ്ട്. ഇങ്ങനെ നാടുകടത്തിലിനോട് സഹകരിക്കാത്ത സാഹചര്യം വരുമ്പോള്‍ എന്താണ് സംഭവിക്കുക? അതിനും ബദല്‍ മാര്‍ഗ്ഗം ട്രംപ് കണ്ടെത്തിയിട്ടുണ്ട്. ഗ്വാണ്ടനാമോ തടവറയിലേക്ക് ഇവരെ മാറ്റുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രഖ്യാപനം. കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന ഈ ജയിലിലേക്ക് കുടിയേറ്റക്കാരെ മാറ്റുന്നതിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും പുറത്തുവന്നു വന്നു കഴിഞ്ഞു. ഇത് കൂടാതെ യു.എസില്‍നിന്ന് നാടുകടത്തുന്നവരെ തങ്ങളുടെ മെഗാ ജയിലില്‍ പാര്‍പ്പിക്കാമെന്ന് എല്‍ സാല്‍വഡോറും അറിയിച്ചു കഴിഞ്ഞു.
ഇതോടെ അനധികൃത കുടുയേറ്റക്കാരെ എല്‍ എല്‍ സാല്‍വഡോറിലെ ജയിലിലേക്ക് പാര്‍പ്പിക്കാനും നീക്കം നടക്കുന്നുണ്ട്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, എല്‍ സാല്‍വദോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതിനുള്‌ല കരാര്‍ പ്രഖ്യാപിച്ചത്. ജയില്‍ സംവിധാനത്തിന്റെ ഒരു ഭാഗം യു.എസിനായി നീക്കിവയ്ക്കാമെന്നാണ് ബുക്കെലെയുടെ വാഗ്ദാനം. ബുക്കെലെയോട് യു.എസ്. അഗാധമായ നന്ദിയുള്ളവരാണെന്നും ഒരു രാജ്യവും ഇതുപോലൊരു സൗഹൃദം വാഗ്ദാനം ചെയ്തിട്ടില്ലെന്നും റൂബിയോ പറഞ്ഞു.
തങ്ങളുടെ ജയിലുകള്‍ അമേരിക്കയ്ക്കായി തുറന്നു കൊടുത്തു വരുമാനം നേടുകയാണ് എല്‍ സാല്‍വഡോര്‍ രാജ്യത്തിന്റെ ലക്ഷ്യം. എന്നാല്‍, ഈ ജയിലുകളേക്കാള്‍ ഭേദം മരണമാണെന്ന അനധികൃത കുടിയറ്റക്കാര്‍ പറഞ്ഞാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. അത്രയ്ക്ക് ഭീകരമാണ് ഈ ജയിലുകളുടെ അവസ്ഥ. അതിക്രൂരന്‍മാരായാ ബലാത്സംഗ കുറ്റവാളികളും കൊലയാളികളും അടക്കമുള്ളവരാണ് എല്‍ സാല്‍വഡോറിലെ ജയിലില്‍ കഴിയുന്നത്.
അമേരിക്കയിലെ ഏറ്റവും കൊടും കുറ്റവാളികളായിട്ടുള്ള ആളുകളെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിച്ചിട്ടുള്ള തടവറയാണ് എല്‍ സാല്‍വഡോര്‍. സെന്റര്‍ ഫോര്‍ ദി കോണ്‍ഫിന്‍മെന്റ് ഓഫ് ടെററിസം(C-ECOT) എന്നറിയപ്പെടുന്ന ടെക്കോളൂക്കയിലെ ഒരു വലിയ തടവറയില്‍ ഏകദേശം 40,000 തടവുകാരെ പാര്‍പ്പിക്കാന്‍ കഴിയും. ഈ തടവറയില്‍ ഇതുവരെ പ്രവേശിപ്പിക്കപ്പെട്ട ഒരു തടവുകാരനെയും മോചിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈതടവറ സന്ദര്‍ശിച്ചു ഡെയ്‌ലി മെയിലിനാണ് ഡേവിഡ് ജോണ്‍ എന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏവരെയും ഞെട്ടിക്കുന്നതാണ്.
കൊടും ക്രിമിനലുകളെ വരെ പാര്‍പ്പിക്കുന്ന കുപ്രസിദ്ധ തടവറയാണ് ഇവിടം. അവിടെ കണ്ട കാഴ്ച്ചകള്‍ ഭയപ്പാടോയാണ് ഡേവിഡ് ജോണ്‍സ് വിവരിക്കുന്നത്. 40,000 കൊടും കുറ്റവാളികളെ പാര്‍പ്പിച്ചിരിക്കുന്ന എല്‍ സാല്‍വഡോര്‍ തടവറയിലെ ചിത്രങ്ങള്‍ അടക്കം തടവറയുടെ ഭയാനകത വെളിപ്പെടുത്തുന്നതാണ്. ചിത്രങ്ങളില്‍ തടവുകാരുടെ ശരീരത്തില്‍ പച്ച കുത്തിയിരിക്കുന്നതും തല മൊട്ടയടിച്ചിരിക്കുന്നതും കാണാം. തലകുനിച്ച് കൈവിലങ്ങിട്ട് കൈകള്‍ പിന്നിലേക്ക് ആക്കി നില്‍ക്കുന്ന തടവുകാരുടെ ചിത്രങ്ങളുമുണ്ട് ഇതില്‍.
പുറത്തുവന്ന മറ്റൊരു ചിത്രത്തില്‍ അര്‍ദ്ധനഗ്‌നരായ തടവുകാര്‍ കനത്ത ആയുധധാരികളായ കാവല്‍ക്കാരുടെ നിരീക്ഷണത്തിന് കീഴില്‍ നിരനിരയായി നില്‍ക്കുന്നത് കാണാം. സുരക്ഷാ ജീവനക്കാര്‍ തടവുകാരുടെ തല ബലമായി കുനിച്ചു പിടിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. മറ്റൊരു ചിത്രം തലയില്‍ കൈകള്‍ വച്ച് മുറിക്കുള്ളിലെ തറയില്‍ തടവുകാര്‍ ഇരിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ എണ്ണം എടുക്കുന്നതും ആണ്. ഉദ്യോഗസ്ഥരെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി മാസ്‌ക്ക ധരിച്ചാണ് ഇവര്‍ നിലകള്ളുന്നത്.
തടവുപുള്ളികള്‍ പരസ്പരം സംഘട്ടനമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രവും മറ്റ് ഒരുതരത്തിലുള്ള ഉപകരണങ്ങളും ജയിലിനുള്ളില്‍ അനുവദിക്കാറില്ലെന്ന് പോലും റിപ്പോര്‍ട്ടുണ്ട്. തടവുകാര്‍ക്ക് അവരുടെ സെല്ലുകള്‍ക്ക് പുറത്ത് ഒരു ദിവസം 30 മിനിറ്റ് മാത്രമേ ചെലവഴിക്കാന്‍ അനുവാദമുള്ളൂ.
എന്‍ സാല്‍വഡോറിലുടനീളമുള്ള വിവിധ ജയിലുകളില്‍ നിന്ന് 2,000 -ത്തിലധികം തടവുകാരെ അടുത്തിടെ മെഗാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവരില്‍ ഭൂരിഭാഗവും അമേരിക്കയിലെ ഏറ്റവും വലിയ മാഫിയ സംഘങ്ങളായ എംഎസ്-13, ബാരിയോ 18 എന്നിവയില്‍ പെട്ടവരാണ്. ഈ സംഘം ബലാത്സംഗത്തിനും അരുംകൊല നടത്തുന്ന കാര്യത്തിലും കുപ്രസിദ്ധമാണ്.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് എല്‍ സാല്‍വദോര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് നയിബ് ബുകെലെയുടെ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ നേടിയ ഗുണ്ടാ വിരുദ്ധ നടപടികളുടെ രാജ്യത്ത് തടവുകാരുടെ സംഖ്യയില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടാക്കി. മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടല്‍ കൊണ്ട് അടക്കം കുപ്രസിദ്ധമാണ് ഈ രാജ്യം.
എല്‍ സാല്‍വഡോറിലെ ടെകോളൂക്കയിലെ പുതിയ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററില്‍ 40,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ ജയിലാണ് ഉദ്ഘാടനം ചെയ്തത് അടുത്തകാലത്താണ്. ഇസ്താംബുള്‍ ആസ്ഥാനമായുള്ള സിലിവ്രി പെനിറ്റന്‍ഷ്യറിയാണ് നിലവിലെ ഏറ്റവും വലിയ ജയിലെന്ന ഖ്യാതി നേടിയിരുന്നത്. എന്നാല്‍, എല്‍ സാല്‍വഡോര്‍ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിന്റെ ഉദ്ഘാടനത്തോടെ ആ പദവി പുതിയ ജയില്‍ നേടി. ഇതാടെ രാജ്യത്തിന്റെ തടവ് ശേഷി ഇരട്ടിയായി. ഈ കുപ്രസിദ്ധ ജയിലിലേക്കാണ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ അയക്കാന്‍ ഒരുങ്ങുന്നത്. ഇത് വലിയ മനുഷ്യാവകാശ വിഷയമായി ഉയര്‍ന്നു വരാനുള്ള സാധ്യതകള്‍ ഏറെയാണ്.