- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഹെലോ ഗയ്സ്..'; ഇന്‍സ്റ്റയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സ് എന്നത് മറയാക്കും; വളരെ വിശ്വസനീയ ആപ്പുകളെന്ന് പറഞ്ഞ് ഫുള്‍ പ്രൊമോഷന്; വലയില്‍ വീഴുന്നത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍; ഇന്‍ഫ്ലുവന്‍സര്‍' എന്ന പേരില്‍ ചെയ്യുന്നത് തരികിട പരിപാടികള്‍; വയനാടന്‍ വ്ലോഗര്‍ അടക്കം അക്കൗണ്ടുകള്‍ പൂട്ടിച്ച് കേരള പോലീസ് സൈബര്‍ സെല്‍ ടീം; ഐഡി ബ്ലോക്കിങ്ങില്‍ ഞെട്ടി പ്രമുഖര്‍
കൊച്ചി: വർത്തമാന കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആരും തന്നെ ഉണ്ടാവുകയില്ല.ഇപ്പോൾ കൗമാരക്കാർ മുതൽ മുതിർന്നവർ വരെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഉപയോഗം കൂടുമ്പോൾ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെയാണ് ഇതിന്റെ ഉപയോഗവും. ശേഷം കാലങ്ങൾ കടന്നുപോയപ്പോൾ 'ഇൻഫ്ലുവൻസേഴ്സ് എന്ന പേരിൽ ഇഷ്ടംപോലെ യൂട്യൂബേർസ് നമ്മുടെ സമൂഹത്തിൽ ഒരു കണ്ണിപോലെ പടർന്നു പിടിച്ചു. അവരുടെ ലാഭത്തിനായി സാധാരണക്കാരെ കമ്പളിപ്പിക്കാൻ വരെ അവർക്ക് മടിയില്ലാതെ വന്നു. ഇപ്പോഴിതാ, അങ്ങനെയൊരു സംഭവമാണ് നമ്മുടെ കേരളത്തിലും നടന്നിരിക്കുന്നത്. കേരള പോലീസിന്റെ സൈബർ സെല്‍
ടീം ആണ് വലിയൊരു തട്ടിപ്പ് കണ്ടുപിടിച്ച് നടപടി സ്വീകരിച്ചിരിക്കുന്നത്.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസേഴ്സ് ആയ ഫഷ്മിന സാക്കിർ, വയനാടൻ വ്ലോഗർ , മല്ലു ഫാമിലി സുജിൻ തുടങ്ങിയവരുടെ ഇൻസ്റ്റ അകൗണ്ടുകൾ പൂട്ടിച്ചു. അപ്രതീക്ഷിത നടപടിയിൽ പ്രമുഖർ ഒന്നടങ്കം ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. ഇവർ ഇൻസ്റ്റയിൽ ലക്ഷകണക്കിന് ഫോളോവേഴ്സ് എന്നത് മറയാക്കി തരികിട ആപ്പുകളെ പ്രമോട്ട് ചെയ്യുകയായിരുന്നു. ഇതെല്ലാം കാണുന്ന കൗമാരക്കാർ ആണ് കൂടുതലും ചതി കുഴിയിൽ പോയി വീഴുന്നത്. വളരെ വിശ്വസനീയമായ ആപ്പുകളെന്ന് പറഞ്ഞാണ് പ്രമുഖർ ഫുൾ പ്രമോഷൻ ഇതിന്റെ പേരിൽ നടത്തി വന്നത്.
'ഇൻഫ്ലുവൻസർ' എന്ന പേരിൽ ഇവർ ചെയ്യുന്നത് തട്ടിപ്പ് എന്ന് തെളിഞ്ഞതിന് പിന്നാലെയാണ് കേരള പോലീസ് സൈബർ സെൽ ടീം ഇവർക്കെതിരെ നടപടിയെടുത്തത്. ഇൻഫ്ലുവൻസേഴ്സ് ആയ ഫഷ്മിന സാക്കിർ, വയനാടൻ വ്ലോഗർ, മല്ലു ഫാമിലി സുജിൻ തുടങ്ങിയവരുടെ ഇൻസ്റ്റ അകൗണ്ടുകളാണ് അധികൃതർ പൂട്ടിച്ചത്. ഇത് സമൂഹത്തിനെ ബാധിക്കുന്ന കാര്യമെന്ന് അവർ വ്യക്തമാക്കി. ഗാംബ്ലിംഗ് , ബെറ്റിങ്, ഗേമിങ് തരികിട ആപ്പുകളെ ലക്ഷങ്ങൾ പരസ്യത്തുക കൈപറ്റിയാണ് 'ഇൻഫ്ലുവൻസേഴ്സ്' എന്ന പേരിൽ ദുരുപയോഗം ചെയ്ത് ഇൻസ്റ്റയിലൂടെ പ്രമോട്ട് ചെയ്ത് കൊണ്ടിരിക്കെയാണ് കേരള പോലീസ് സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് മെറ്റ IDകൾ തന്നെ ഡിലീറ്റ് ചെയ്തത്.
അഡ്വക്കേറ്റ് ജിയാസ് ജമാലിന്റെ പരാതിയിൽ നേരത്തെ സൈബർ പൊലീസ് എടുത്ത കേസിന് പിന്നാലെയാണ് നടപടി. സൈബർ സെല്ലിന്റെ ഇടപെടലിനെ തുടർന്ന് അനധികൃതമായി ആപ്പുകൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച നിരവധി അക്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.
ട്രസ്റ്റബിൾ ആപ്പുകളാണെന്ന് പറഞ്ഞ് പരസ്യം ചെയ്ത നിക്ക് വ്ലോഗ്സ് , സഞ്ചു ടെക്കി തുടങ്ങിയവർ അകൗണ്ട് പൂട്ടും എന്ന പേടിയിൽ പ്രമോഷൻ വീഡിയോകൾ എല്ലാം നീക്കം ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്. യൂട്യൂബിൽ ഇട്ടാൽ ടെർമിനേഷൻ കിട്ടും എന്നത് കൊണ്ട് ഇൻസ്റ്റ വഴി ആയിരുന്നു ഇവരുടെ ഇടപാട്. ഓരൊ ആപ്പ് പ്രമോഷനും 10 ലക്ഷം രൂപയൊക്കെയാണത്രെ ചുരുങ്ങിയത് ഇവർക്ക് കിട്ടിക്കൊണ്ടിരുന്നത്. തങ്ങളുടെ വീട് വെച്ചതും കല്യാണം കൂടിയതും എല്ലം ഗെയിം കളിച്ചാണെന്ന് ഫോളോവേഴ്സിനെ പറഞ്ഞ് വഞ്ചിക്കലായിരുന്നു ഇവരുടെ ചുമതല.
അതേസമയം,കഴിഞ്ഞ വർഷങ്ങളിൽ പെട്ടന്ന് പണം സമ്പാദിക്കാമെന്ന തെറ്റിദ്ധാരണയിൽ പതിനായിരം മുതൽ കോടികൾ വരെ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത സ്കൂൾ വിദ്യാർഥികൾ മുതൽ യുവാക്കളും മധ്യവയസ്കരും വരെ നിരവധി കേസുകളാണ് ഇന്ത്യയിലുടനീളം ഉണ്ടായത്. തീരാക്കടക്കെണിയിൽ ആയവരും രോഗികളായവരും വരെ ഇതില്‍ ഉൾപ്പെടുന്നു. വിദ്യാർഥികൾ അടക്കം ഇത്തരം തട്ടിപ്പ് ആപ്പുകൾക്ക് അടിമകളായായിട്ടുണ്ട്.
ഇതിനിടെ, വായ്പാ-ബെറ്റിങ്-ഗെയിമിങ് ആപ്പ് തട്ടിപ്പുകളിൽ സിങ്കപ്പൂർ സർക്കാരുമായി ചേർന്ന് സംയുക്ത അന്വേഷണത്തിന് ഇ.ഡി. ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ തട്ടിപ്പുകളിൽ രാജ്യത്തുനിന്നുള്ള പണം ഒഴുകിയിരിക്കുന്നത് സിങ്കപ്പൂരിലേക്കും അവിടെനിന്ന് ഒരുഭാഗം ചൈനയിലേക്കുമാണെന്ന് ഇ.ഡി. അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. രാജ്യാന്തര സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുന്ന സിങ്കപ്പൂർ ആസ്ഥാനമായ ന്യൂം കമ്പനിയിലൂടെയാണ് ഈ പണം ഇന്ത്യക്കു പുറത്തേക്ക് ഒഴുകിയിരിക്കുന്നത്. ഇതിനൊപ്പം തട്ടിപ്പിലെ പ്രധാന കണ്ണികളിലൊരാളെന്ന് സംശയിക്കുന്ന മുസ്തഫ കമാലിന് സിങ്കപ്പൂരിൽ കടലാസ് കമ്പനിയുണ്ടെന്നും ഇതിലേക്കും പണം ഒഴുകിയിട്ടുണ്ടെന്നും ഇ.ഡി. കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യ-സിങ്കപ്പൂർ സംയുക്ത അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തുനൽകുകയും അവിടെനിന്ന് അത് സിങ്കപ്പൂർ സർക്കാരിലേക്ക് അയക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇന്ത്യയുമായി പരസ്പര നിയമകാര്യസഹകരണ കരാറുള്ള രാജ്യമാണ് സിങ്കപ്പൂർ. ഗോൾഡൻ റുപ്പീ, ബ്ലിങ്ക് ലോൺ, കോയിൻ ക്യാഷ്, ലോൺ ഫ്രണ്ട്, എം. പോക്കറ്റ് തുടങ്ങി നിരവധി വായ്പാ ആപ്പുകളും ബെറ്റിങ്-ഗെയിമിങ് ആപ്പുകളും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽത്തന്നെ 1,650 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്.