- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാഷ് കൗണ്ടറിലെ 2.25ലക്ഷം മുന്‍സിപ്പാലിറ്റി അക്കൗണ്ടില്‍ അടച്ചില്ല; കളളം കണ്ടെത്തിയിട്ടും അന്വേഷണം നീളുന്നു; ഇരിട്ടിയില്‍ നടപടി അട്ടിമറിക്കുമ്പോള്‍
കണ്ണൂര്‍: ഇരിട്ടി നഗരസഭയില്‍ നിന്നും പണം മോഷണം പോയ വിവാദത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ മുമ്പോട്ട് പോകുന്നില്ലെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അശോകന്‍ എന്ന ജീവനക്കാരനെതിരെ നഗരസഭ നിലപാട് എടുത്തിരുന്നു. തുടര്‍ നടപടികള്‍ അടിയന്തര യോഗം ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരന്‍ നിര്‍ബന്ധിത അവധിയില്‍ പോവുകയും ചെയ്തു. എന്നാല്‍ അതിന് അപ്പുറത്തേക്ക് നടപടികളൊന്നുെ ഉണ്ടായില്ല. മുനിസിപ്പാലിറ്റിയുടെ ക്യാഷ് കൗണ്ടര്‍ വഴി വന്ന 2.25 ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടില്‍ വന്നിരുന്നില്ല. അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ […]
കണ്ണൂര്‍: ഇരിട്ടി നഗരസഭയില്‍ നിന്നും പണം മോഷണം പോയ വിവാദത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ മുമ്പോട്ട് പോകുന്നില്ലെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് അശോകന്‍ എന്ന ജീവനക്കാരനെതിരെ നഗരസഭ നിലപാട് എടുത്തിരുന്നു. തുടര്‍ നടപടികള്‍ അടിയന്തര യോഗം ആവശ്യപ്പെടുകയും ചെയ്തു. ജീവനക്കാരന്‍ നിര്‍ബന്ധിത അവധിയില്‍ പോവുകയും ചെയ്തു. എന്നാല്‍ അതിന് അപ്പുറത്തേക്ക് നടപടികളൊന്നുെ ഉണ്ടായില്ല.
മുനിസിപ്പാലിറ്റിയുടെ ക്യാഷ് കൗണ്ടര്‍ വഴി വന്ന 2.25 ലക്ഷം രൂപ നഗരസഭയുടെ അക്കൗണ്ടില്‍ വന്നിരുന്നില്ല. അസിസ്റ്റന്റ് സെക്രട്ടറിയാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ മാസം തുക ജീവനക്കാരന്‍ തിരിച്ചടച്ചു. അതിനിടെ കാശ് സൂക്ഷിക്കാന്‍ പാടില്ലാത്ത ഓഫീസ് ഷെല്‍ഫില്‍ തുക കണ്ടെത്തി. അതില്‍ അസ്വാഭാവികത തോന്നി മഹസര്‍ തയ്യാറാക്കുകയും ചെയ്തു. അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടി ഇത് ഓഫീസില്‍ കൊണ്ടു വച്ചുവെന്നാണ് സൂചന. മെമ്മോ നല്‍കി നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ഉത്തരവും നല്‍കി.
ഇതിന് ശേഷമാണ് കൗണ്‍സില്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്. കടുത്ത ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ് ഇതെന്നും അതുകൊണ്ട് തന്നെ മതിയായ അന്വേഷണം നടത്തി ഉചിതമായ അഭിപ്രായം ഉദ്യോഗസ്ഥന്റെ നിയമനാധികാരിക്ക് നല്‍കണമെന്നായിരുന്നു മുന്‍സിപ്പാലിറ്റിയുടെ അടിയന്തര യോഗത്തിന്റെ ശുപാര്‍ശ. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്‍ മുമ്പ് ജോലി ചെയ്ത പാനൂരിലും സമാന തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്.