- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് നേരെയും കലാപകാരികളുടെ ആക്രമണം; ഇസ്‌കോണ്‍, കാളി ക്ഷേത്രങ്ങള്‍ തകര്‍ത്തു; ഹിന്ദുക്കളെ സംരക്ഷിക്കാന്‍ ആഹ്വാനം
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ച് ഇന്ത്യയില്‍ അഭയം തേടിയതോടെ ന്യുനപക്ഷ ഹിന്ദുക്കളും കടുത്ത ആശങ്കയില്‍. ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിട്ടു കൊണ്ട് കലാപകാരികള്‍ രംഗത്തുണ്ട്. ഇസ്‌കോണ്‍, കാളി ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികള്‍ തകര്‍ത്തുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യം വച്ച് നടന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം. ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബലദേവ്, സുഭദ്രാദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ അക്രമികള്‍ […]
ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെച്ച് ഇന്ത്യയില്‍ അഭയം തേടിയതോടെ ന്യുനപക്ഷ ഹിന്ദുക്കളും കടുത്ത ആശങ്കയില്‍. ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിട്ടു കൊണ്ട് കലാപകാരികള്‍ രംഗത്തുണ്ട്. ഇസ്‌കോണ്‍, കാളി ക്ഷേത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും അക്രമികള്‍ തകര്‍ത്തുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തു.
ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യം വച്ച് നടന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണം. ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബലദേവ്, സുഭദ്രാദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ ഉള്‍പ്പെടെ അക്രമികള്‍ അഗ്‌നിക്കിരയാക്കിയതായി ഇസ്‌കോണ്‍ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ പറഞ്ഞു. ഇന്നലെ നാലോളം ക്ഷേത്രങ്ങളാണ് അക്രമികള്‍ തകര്‍ത്തത്. ഇതിന് പുറമെ ധാക്കയിലെ ഇന്ദിരാ ഗാന്ധി കള്‍ച്ചറല്‍ സെന്ററും ആക്രമിക്കപ്പെട്ടു.
പ്രധാനമന്ത്രി ഷെയ്ഖ് ഹസസീനയുടെ രാജിയ്ക്കും പലായനത്തിനും പിന്നാലെ രാജ്യത്ത് കടുത്ത അശാന്തി തുടരുകയാണ്. സൈനിക വിമാനത്തില്‍ ഇന്നലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച അക്രമം ബംഗ്ലാദേശിന്റെ വിവിധ പ്രദേശങ്ങളില്‍ അതിവേഗം വ്യാപിച്ചു.
അതിനിടെ ന്യൂനപക്ഷ വിഭാഗമായ ഹൈന്ദവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ മുസ്‌ലിം പള്ളികളില്‍നിന്ന് ആഹ്വാനം ചെയ്തു ഒരു വിഭാഗവും രംഗത്തുണ്ട്. പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥി സംഘടനയായ 'ആന്റി ഡിസ്‌ക്രിമിനേഷന്‍ സ്റ്റുഡന്റ് മൂവ്‌മെന്റിന്റെ' നിര്‍ദേശപ്രകാരമാണ് ഹിന്ദുക്കളുടെ സംരക്ഷണത്തിന് ഉച്ചഭാഷിണികളിലൂടെ ആഹ്വാനം ചെയ്തത്.
'പ്രിയ പൗരന്മാരെ 'വിവേചനത്തിനെതിരായ വിദ്യാര്‍ത്ഥികള്‍' എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളായ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. രാജ്യത്ത് അശാന്തിയുടെ ഈ കാലഘട്ടത്തില്‍ നാമെല്ലാവരും സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തണം. ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം. അവരുടെ ജീവനും സമ്പത്തും ദുഷ്ടശക്തികളില്‍നിന്നും സംരക്ഷിക്കുക. ഇത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും' പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. ആഹ്വാനം ചെവികൊണ്ട് ക്ഷേത്രങ്ങള്‍ക്ക് കാവലിരിക്കുന്ന മുസ്‌ലിംകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.