- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണം' എന്ന് വീമ്പ് പറഞ്ഞു; ജൂത വംശഹത്യ വെറും കെട്ടുകഥയെന്ന് പറഞ്ഞ യഹൂദരെ പ്രകോപിപ്പിച്ചു'; ഒന്നും മറക്കാതെ ആനപ്പക സൂക്ഷിക്കുന്ന ഇസ്രായേല്‍ മുന്‍ ഇറാന് പ്രസിഡന്റിനെയും വകവരുത്തിയോ? മഹ്‌മൂദ് അഹമ്മദിനെജാദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍
മഹ്‌മൂദ് അഹമ്മദിനെജാദ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍

ടെഹ്റാന്‍: ഇറാന്റെ മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദ് (69) കൊല്ലപ്പെട്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ നോര്‍മക് ജില്ലയിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് നേരെയുണ്ടായ ശക്തമായ വ്യോമാക്രമണത്തിലാണ് നെജാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേല്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇക്കാര്യം ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ്-ഇസ്രയേല്‍ സംയുക്ത സേനകള്‍ നടത്തിയ സൈനിക നീക്കത്തിലാണ് കൊല്ലപ്പെട്ടത്. അഹമ്മദി നെജാദിനൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായാണ് വിവരം.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നെജാദിന്റെ വസതിക്ക് നേരെയും ആക്രമണമുണ്ടായത്. നെജാദിന് പുറമെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നവെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. തീവ്ര നിലപാടുകളിലൂടെ ലോകശ്രദ്ധ നേടിയ നേതാവായിരുന്നു അഹമ്മദി നെജാദ്. 2005 മുതല്‍ 2013 വരെ ഇറാന്‍ പ്രസിഡന്റായിരുന്ന അദ്ദേഹം, ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനകളിലൂടെയും ഇറാന്റെ ആണവ പദ്ധതികളിലൂടെയും ആഗോള രാഷ്ട്രീയത്തില്‍ എന്നും വിവാദ നായകനായിരുന്നു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അട്ടിമറി ശ്രമം നടത്തിയെന്നാരോപിച്ച് അഹമ്മദി നെജാദ് വീട്ടുതടങ്കലിലായിരുന്നു. അദ്ദേഹത്തിന്റെ ഒളിത്താവളം കൃത്യമായി മനസ്സിലാക്കിയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍ വിരുദ്ധ നിലപാടുകളിലൂടെയും പടിഞ്ഞാറന്‍ രാജ്യങ്ങളോടുള്ള കടുത്ത സമീപനത്തിലൂടെയും അദ്ദേഹം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇസ്രായേലിനെ ഭൂപടത്തില്‍ നിന്ന് തുടച്ചുനീക്കണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കും അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ഹോലോകോസ്റ്റ് (ജൂത വംശഹത്യ) വെറും കെട്ടുകഥയാണെന്ന അദ്ദേഹത്തിന്റെ വാദവും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇന്നലെ യു.എസും ഇസ്രായേലും നടത്തുന്ന സംയുക്ത ആക്രമണത്തില്‍ ഇറാന് നഷ്ടമായത് പരാമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലഖമേനിക്ക് പുറമേ നിരവധി പ്രമുഖരെ നഷ്ടമായിരുന്നു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ഖമേനിക്ക് പുറമെ കൊല്ലപ്പെട്ടവര്‍ ഇവരാണ്.
അലി ശംഖാനി
ആയത്തുല്ല അലി ഖമേനിയുടെ സുരക്ഷാ ഉപദേഷ്ടാവ്. ഇറാനിയന്‍ ആണവ പദ്ധതിയെക്കുറിച്ച് യു.എസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് 70 കാരനായ ശംഖാനി മേല്‍നോട്ടം വഹിച്ചിരുന്നു. അതിന്റെ ഏറ്റവും അവസാന റൗണ്ട് വെള്ളിയാഴ്ച അവസാനിച്ചു. 2025 ജൂണില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലും ഷംഖാനി ലക്ഷ്യം വച്ചിരുന്നു. ഇറാനും ഇസ്രായേലും തമ്മിലുള്ള 12 ദിവസത്തെ യുദ്ധത്തിനിടെ അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം രക്ഷപ്പെട്ടതായി സ്ഥിരീകരിച്ചു. അന്ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അടുത്തിടെയാണ് അദ്ദേഹം ഇറാന്റെ പ്രതിരോധ കൗണ്‍സിലിന്റെ സെക്രട്ടറിയായി നിയമിതനായത്.
ജനറല്‍ അബ്ദുല്‍ റഹീം മൗസാവി - ഇറാന്‍ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്റ്റാഫ്.
2025 ജൂണില്‍ ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളില്‍ തന്റെ മുന്‍ഗാമിയായ മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മൗസാവി സ്ഥാനം ഏറ്റെടുത്തത്. 2017 മുതല്‍ 2025 വരെ ഇറാനിയന്‍ സൈന്യത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായും കമാന്‍ഡര്‍-ഇന്‍-ചീഫായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1979ല്‍ സൈന്യത്തില്‍ ചേര്‍ന്നു.
അസീസ് നസീര്‍ സാദേ -പ്രതിരോധ മന്ത്രി
2021 സെപ്റ്റംബര്‍ മുതല്‍ 2024 വരെ ഇറാനിയന്‍ സായുധ സേനയുടെ ഡെപ്യൂട്ടി ഓഫ് ചീഫ് ഓഫ് സ്റ്റാഫും 2018 ഓഗസ്റ്റ് മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഇറാനിയന്‍ വ്യോമസേനയുടെ കമാന്‍ഡറുമായിരുന്നു. 2024 മുതല്‍ ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനും ഇറാനിയന്‍ പ്രതിരോധ മന്ത്രിയുമാണ്.
മുഹമ്മദ് പക്പൂര്‍
ഇറാന്‍ റവലൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഇന്‍ ചീഫ് - ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതും പക്പൂറാണെന്ന് ഐ.ഡി.എഫ് ആരോപിച്ചു. ഐ.ആര്‍.ജി.സി ഗ്രൗണ്ട് ഫോഴ്സിന്റെ തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ12 ദിവസത്തെ യുദ്ധത്തില്‍ തന്റെ മുന്‍ഗാമിയായ ഹൊസൈന്‍ സലാമി മരിച്ചതിനെത്തുടര്‍ന്ന് 2025 ജൂണ്‍ 13 ന് അദ്ദേഹത്തെ ഐആര്‍ജിസിയുടെ തലവനായി നിയമിച്ചു.


