- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യനൊപ്പം ജെസ്നയെ കണ്ടത് മറച്ചു വച്ചത് ലോഡ്ജ് ഉടമയുടെ ഭീഷണിയില്‍ എന്നതില്‍ ഉറച്ച് മുന്‍ ജീവനക്കാരി; മുണ്ടക്കയം മൊഴിയിലെ സത്യം കണ്ടെത്താന്‍ സിബിഐ
തിരുവനന്തപുരം: ജെസ്ന ജെയിംസിന്റെ തിരോധാന കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള മൊഴികളില്‍ ഇനി കേസെടുക്കുന്നത് സിബിഐ പരിഗണിക്കും. കാണാതാവുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി സിബിഐ എടുക്കും. അതിന് ശേഷം വസ്തുതയില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇത് ശരിയല്ലെന്ന് ഏതാണ്ട് വ്യക്തമാകുന്ന സാഹചര്യമാണുള്ളത്. മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറോടുള്ള വ്യക്തിവൈരാഗ്യം […]
തിരുവനന്തപുരം: ജെസ്ന ജെയിംസിന്റെ തിരോധാന കേസിലെ അന്വേഷണത്തെ അട്ടിമറിക്കാനുള്ള മൊഴികളില്‍ ഇനി കേസെടുക്കുന്നത് സിബിഐ പരിഗണിക്കും. കാണാതാവുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴി സിബിഐ എടുക്കും. അതിന് ശേഷം വസ്തുതയില്ലെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ കേസെടുക്കാനും സാധ്യതയുണ്ട്.
പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഇത് ശരിയല്ലെന്ന് ഏതാണ്ട് വ്യക്തമാകുന്ന സാഹചര്യമാണുള്ളത്. മുണ്ടക്കയത്തെ ലോഡ്ജ് ഉടമ ബിജു സേവ്യറോടുള്ള വ്യക്തിവൈരാഗ്യം ഈ പ്രസ്താവനയിലുണ്ടോ എന്ന് സിബിഐയും പരിശോധിക്കും. നിരവധി തവണ അന്വേഷണത്തെ വഴി തെറ്റിക്കുന്ന പലതും സംഭവിച്ചു. ഇനിയത് ഉണ്ടാകരുതെന്നാണ് സിബിഐ ആഗ്രഹം. അതുകൊണ്ട് തന്നെ ഈ മൊഴിയില്‍ വിശദ പരിശോധന നടത്തും. ലോഡ്ജ് ഉടമയെ ലക്ഷ്യമിട്ടുള്ളതാണെന്ന് തെളിഞ്ഞാല്‍ വെളിപ്പെടുത്തലിനെതിരെ നടപടികളും എടുക്കും. നിയമോപദേശം അടക്കം തേടിയാകും അന്തിമ തീരുമാനം.
ഇന്നലെ രാവിലെ മുന്‍ ജീവനക്കാരിയുമായി ഫോണില്‍ സംസാരിച്ച അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയുടെ വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. ലോഡ്ജ് ഉടമയെയും ചോദ്യം ചെയ്യും. ലോഡ്ജിലെ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.
കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്ന് ലോഡ്ജില്‍ ഒരു പയ്യന്‍ ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചിലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു ലോഡ്ജുടമ ബിജുസേവ്യറുടെ പ്രതികരണം.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുന്‍ ലോഡ്ജ് ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി പിതാവ് ജെയിംസും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയും വിശദാംശങ്ങള്‍ പരിശോധിക്കുന്നത്. സ്ത്രീയുടെ പ്രതികരണം അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്‌നയുടെ പിതാവ് ജെയിംസ് പ്രതികരിച്ചിരുന്നു. അതുകൊണ്ടാണ് ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തുടക്കത്തിലേ പാളിയത്. ഇല്ലാത്ത പക്ഷം ഇതിന് പിന്നാലെ സിബിഐയ്ക്ക് സഞ്ചരിക്കേണ്ടി വരുമായിരുന്നു. ഇത് അന്വേഷണത്തെ ബാധിക്കുകയും ചെയ്യുമായിരുന്നു.
ലോഡ്ജ് ജീവനക്കാരിക്കെതിരെ പലവിധ കേസുകള്‍ ഉണ്ടെന്നും അതിന്റെ പ്രതികാരമായാണ് ജസ്‌നയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമെന്നാണ് ലോഡ്ജ് ഉടമ ബിജു പറയുന്നത്.'ജാതിപ്പേര് വിളിച്ചെന്നുപറഞ്ഞ് എനിക്കെതിരെ കഴിഞ്ഞദിവസം കേസ് കൊടുത്തിരുന്നു. അത് ജാമ്യമില്ലാ കേസാണ്. അത് പിന്‍വലിക്കണമെങ്കില്‍ അഞ്ചുലക്ഷം രൂപയും വീടും നല്‍കണമെന്ന് പറഞ്ഞു. ഒരു വിവരാവകാശ പ്രവര്‍ത്തകനാണ് ഇതിന് പിന്നില്‍. അതിന്റെ വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നില്‍ എന്നും ബിജു വിശദീകരിച്ചിട്ടുണ്ട്.