- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും എഫ്ഐആറും സിദ്ദിക്കിന് കൈമാറണം; ഉത്തരവിട്ട് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി
തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍, പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും കേസിന്റെ പ്രഥമമ വിവര റിപ്പോര്‍ട്ടും നടന്‍ സിദ്ദിക്കിന് കൈമാറാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ഉത്തരവിട്ടു. സിദ്ദിക്കിന്റെ അഭിഭാഷകന്‍ അഡ്വ ജോര്‍ജ് ഫിലിപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2016 ല്‍ തന്നെ തലസ്ഥാനത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്ന യുവനടിയുടെ വെളിപ്പെടുത്തലിന്റെയും തുടര്‍ന്നുള്ള പരാതിയുടെയും അടിസ്ഥാനത്തില്‍ സിറ്റി മ്യൂസിയം പോലീസ് 27 ന് കേസ് എടുത്തിരുന്നു. അതേസമയം, മസ്‌ക്കറ്റ് […]
തിരുവനന്തപുരം: ബലാല്‍സംഗ കേസില്‍, പരാതിക്കാരി ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും കേസിന്റെ പ്രഥമമ വിവര റിപ്പോര്‍ട്ടും നടന്‍ സിദ്ദിക്കിന് കൈമാറാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്ന് ഉത്തരവിട്ടു. സിദ്ദിക്കിന്റെ അഭിഭാഷകന്‍ അഡ്വ ജോര്‍ജ് ഫിലിപ്പ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2016 ല്‍ തന്നെ തലസ്ഥാനത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്ന യുവനടിയുടെ വെളിപ്പെടുത്തലിന്റെയും തുടര്‍ന്നുള്ള പരാതിയുടെയും അടിസ്ഥാനത്തില്‍ സിറ്റി മ്യൂസിയം പോലീസ് 27 ന് കേസ് എടുത്തിരുന്നു.
അതേസമയം, മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി നടന്‍ സിദ്ദിക് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിക്ക് ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടനും പരാതിക്കാരിയും ഒരേ ദിവസം, ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നതിനു തെളിവ് ലഭിച്ചു. ഹോട്ടലിലെ ഗസ്റ്റ് രജിസ്റ്ററില്‍ ഒപ്പുവച്ച്, ആരെ കാണാനെന്ന വിവരവും രേഖപ്പെടുത്തിയ ശേഷമാണ് യുവതി മുറിയിലേക്ക് ചെന്നത്. സംഭവം നടന്ന സമയത്തെ ഹോട്ടല്‍ രജിസ്റ്റര്‍ ലഭ്യമാക്കാന്‍ അന്വേഷണ സംഘം ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടിയുടെ പരാതിയിന്മേല്‍, സിദ്ദിക്കിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
സിനിമാ ചര്‍ച്ചയ്ക്ക് വേണ്ടിയെന്ന് പറഞ്ഞാണ് സിദ്ദിക്ക് മുറിയിലേക്ക് വിളിച്ചത്. ഇവിടെ വച്ചാണ് സിദ്ദിക് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് കാട്ടി കിയ മൊഴി പോലീസ്.എഫ് ഐ ആറിനൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യം താന്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നെന്നും നടിയുടെ മൊഴിയിലുണ്ട്. 2016ല്‍ സിദ്ദിക്കിന്റെ സിനിമയുടെ പ്രിവ്യു ഷോയ്ക്ക് പിന്നാലെയാണ് സംഭവം. തിരുവനന്തപുരം നിള തിയേറ്ററിലായിരുന്നു ഷോ. പ്രിവ്യൂ ഷോയില്‍ ഇരുവരും ഒപ്പം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. നടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച് തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ച നടി 27 ന് സംസ്ഥാന പോലീസ് മേധാവിക്ക് ഇമെയില്‍ വഴി പരാതി നല്‍കി. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. സിദ്ദക്കിനെതിരെ ഐപിസി 376 (ബലാത്സംഗം), 506 ( ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.