- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രനേട്ടവുമായി കെ എല്‍ ബ്രോ കുടുംബം; യൂട്യൂബ് ചാനല്‍ രംഗത്ത് ഇന്ത്യയില്‍ ആദ്യമായി കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡ്; 5.3 കോടി കാഴ്ചക്കാര്‍
കണ്ണൂര്‍: കോവിഡാനന്തരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിലാണെന്ന് നിസംശയം പറയാം. അതിനാല്‍ തന്നെ കാഴ്ചക്കാരെ കൂട്ടുക എന്ന ഇപ്പോള്‍ നിസാരകാര്യമല്ല. ഈ സാഹചര്യത്തിലാണ് കെ എല്‍ ബ്രോ യുട്യൂബ് ചാനല്‍ കുടുംബം ചരിത്രമാകുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി യുട്യൂബ് പ്ലേബട്ടണ്‍ സ്വന്തമാക്കുന്ന ചാനലായി മാറി ഇവരുടേത്.ജനപ്രിയ ചാനലുകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളുടെ പരമ്പരയാണ് യുട്യൂബ് പ്ലേബട്ടണ്‍ എന്ന യുട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡ്. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കെ എല്‍ ബ്രോ ബിജു ഋതിക് […]
കണ്ണൂര്‍: കോവിഡാനന്തരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത് യുട്യൂബ് ചാനലുകളുടെ എണ്ണത്തിലാണെന്ന് നിസംശയം പറയാം. അതിനാല്‍ തന്നെ കാഴ്ചക്കാരെ കൂട്ടുക എന്ന ഇപ്പോള്‍ നിസാരകാര്യമല്ല. ഈ സാഹചര്യത്തിലാണ് കെ എല്‍ ബ്രോ യുട്യൂബ് ചാനല്‍ കുടുംബം ചരിത്രമാകുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി യുട്യൂബ് പ്ലേബട്ടണ്‍ സ്വന്തമാക്കുന്ന ചാനലായി മാറി ഇവരുടേത്.
ജനപ്രിയ ചാനലുകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളുടെ പരമ്പരയാണ് യുട്യൂബ് പ്ലേബട്ടണ്‍ എന്ന യുട്യൂബ് ക്രിയേറ്റര്‍ അവാര്‍ഡ്.
ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ കെ എല്‍ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിനു അന്‍പത് മില്യണ്‍ അഥവാ 5.35 കോടി സബ്സ്‌ക്രൈബേഴ്സ് എന്ന സ്വപ്നനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ യൂട്യൂബ് സിഇഒ ആണ് ഏറ്റവും കൂടുതല്‍ വില മതിപ്പുള്ള രണ്ടാമത്തെ യുട്യൂബ് പ്ലേ ബട്ടന്‍ ഇവര്‍ക്ക് സമ്മാനിച്ചത്. 50 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരില്‍ എത്തുന്നതോ അതിലധികമോ ഉള്ള ചാനലുകള്‍ക്ക് നല്‍കുന്ന കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡാണ് ലഭിച്ചത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇങ്ങനെ ഒരു പ്ലേ ബട്ടന്‍ ലഭിക്കുന്നത്.
ഇതിന്റെ സന്തോഷം ബിജു തന്റെ ചാനലിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 'ഇത് ഞങ്ങളുടെ മാത്രം വിജയമല്ല. നമ്മള്‍ എല്ലാവരുടെയും വിജയമാണ്. ഞങ്ങളുടെ കുഞ്ഞ് കുഞ്ഞ് വീഡിയോകള്‍ക്ക് എല്ലാ പിന്തുണയും നല്‍കി നിങ്ങള്‍ കൂടെ നിന്നു. എല്ലാവര്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. എനിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. ഇത്രയും വലിയ ഉയരത്തില്‍ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല' എന്നും ബിജു പറയുന്നു.
കുടുംബത്തിന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് വന്നത്. എത്ര വലിയ നേട്ടം കിട്ടിയാലും അഹംഭാവം ഇല്ലാത്ത ഫാമിലിയാണിതെന്നും അതാണ് ഈ വിജയത്തിന് പിന്നാലെന്നുമാണ് നിരവധി പേര്‍ പറയുന്നത്. ബിജുവും അമ്മയും മകന്‍ ഋത്വിക്കും ഭാര്യയും മരുമകളും ഉള്‍പ്പടെ ഉള്ളവരാണ് ഈ ചാനലിന്റെ പുറകിലുള്ളത്. കുടുംബത്തോടൊപ്പമുള്ള രസകരമായ വിഡിയോകളാണ് ഈ ചാനലില്‍ അധികവും ഉള്ളത്് കേരളത്തിലെ ആദ്യ ഒരു മില്യണ്‍ യുട്യൂബ് ചാനലും ഇവരുടേതാണ്.
പ്ലേബട്ടണ്‍ സീരീസ്
ഒരു യുട്യൂബ് ചാനല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഒരു നിര്‍ദ്ദിഷ്ട നാഴികക്കല്ലില്‍ എത്തുകയും യുട്യൂബ് ക്രിയേറ്റര്‍ റിവാര്‍ഡിന് അര്‍ഹതയുള്ളതായി കണക്കാക്കുകയും ചെയ്യുമ്പോള്‍ പ്ലേ ബട്ടണ്‍ ചിഹ്നമുള്ള ഒരു മെറ്റല്‍ ഫലകം നല്‍കുകയും ചെയ്യുന്നതാണ് രീതി.
മൊത്തം അഞ്ച് പ്ലേ ബട്ടണുകളാണ് യുട്യൂബ് ചാനലുകള്‍ക്ക് ലഭിക്കുക. അതില്‍ ആദ്യത്തേത് സില്‍വര്‍ ബട്ടണാണ്. ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് ആകുമ്പോഴാണ് ഇത് ലഭിക്കുന്നത്.
രണ്ടാമത്തേത്ത് ഒരു മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് ആകുമ്പോള്‍ ലഭിക്കുന്ന ഗോള്‍ഡന്‍ ബട്ടണ്‍. മൂന്നാമത്തേത് ഡയമണ്ട് പ്ലേ ബട്ടണ്‍ ആണ്. പത്ത് മില്യണ്‍ ആകുന്ന വേളയില്‍ ആകും ഇത് ലഭിക്കുക. നാലാമത്തേതാണ് കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡ്.റൂബി ക്രിയേറ്റര്‍ എന്നും അറിയപ്പെടുന്ന ഈ പ്ലേ ബട്ടണ്‍ അന്‍പത് മില്യണ്‍ ആകുമ്പോള്‍ ലഭിക്കുന്നതാണ്. ഏറ്റവും ഒടുവിലത്തേത് പത്ത് മില്യണിന്റെ റെഡ് ഡയമണ്ട് ക്രിയേറ്റര്‍ അവാര്‍ഡ് ആണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്‍പത് മില്യണ്‍ സബ്സ്‌ക്രൈബേഴ്സ് ഉള്ള ഒരു യുട്യൂബ് ചാനല്‍ വീഡിയോയ്ക്ക് ശരാശരി വ്യൂസ് എന്നത് ഒരു മില്യണ്‍ ആണ്.