- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്‍ തീര്‍ന്നു.... തനിക്ക് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദയ കൊണ്ട് എംപി ആയത്തിന്റെ പെന്‍ഷന്‍ കൊണ്ട് ജീവികാം; സോഷ്യല്‍ മീഡിയയില്‍ ഇനി താന്‍ തള്ളാന്‍ വന്നാല്‍ പിന്നെ പൊങ്കാല ആയിരിക്കും; ഉണ്ണിത്താന് പെട്ടോ? സുധാകരനെ ചൊറിഞ്ഞ് ഉണ്ണിത്താന് വാങ്ങി കൂട്ടുന്നത് പൊങ്കാല; കെഎസ് ഫാന്‍സ് കലിപ്പില്‍!
കൊച്ചി: രാജ്മോഹന്‍ ഉണ്ണിത്താന് ഭീഷണിയുമായി മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഫാന്‍സിന്റെ പൊങ്കാല. സുധാകരന്റെ വിശ്വസ്തന്‍ ജയന്ത് ദിനേശ് അടക്കം കടന്നാക്രമണം നടത്തി. സുധാകരന്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിധേയനാകുകയാണ് ഉണ്ണിത്താന്‍ ഇപ്പോള്‍. ഉണ്ണിത്താന്‍ തല മറന്ന് എണ്ണ തേയ്ക്കരുതെന്നും തേച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചുതരുമെന്നുമായിരുന്നു ജയന്ത് ഫേസ്ബുക്കില്‍ കുറിച്ചത്. സദാചാര പ്രശ്നത്തില്‍ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരന്‍ സംരക്ഷണം ഒരുക്കിയിരുന്നു. പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല സുധാകരന്റെ സംരക്ഷണമെന്നും ജയന്ത് കുറിച്ചു. ഇതിന് സമാനമാണ് മറ്റുള്ളവരുടേയും പൊങ്കാല.
ഈ പാര്‍ട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവര്‍ത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാല്‍ അവര്‍ക്ക് കവചമായി കെ സുധാകരന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്‌നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ . പി ജെ കുര്യന്‍ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ആദ്യം കവചം തീര്‍ത്തത് ഈ കെ സുധാകരന്‍ തന്നെയാണ്. ഇപ്പൊള്‍ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്. തേച്ചാല്‍ എന്തു സംഭവിക്കുമെന്ന് അണികളും പാര്‍ട്ടിയും പഠിപ്പിച്ചു തരും', -ജയന്ത് ദിനേശ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് നടത്തിയത്. രാഹുല്‍ വടി കൊടുത്ത് അടി വാങ്ങിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാധ്യമങ്ങളെ പ്രകോപിപ്പിച്ചു. ഇരയോട് അപമര്യാദയായി പെരുമാറി. രാഹുലിന്റെ പിആര്‍ സംഘം ആക്രമണം നടത്തി. ഇരയെ മുഖ്യമന്ത്രിയുടെ മുമ്പില്‍ എത്തിച്ചത് രാഹുലാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാന്‍ രാഹുല്‍ ശ്രമിച്ചു. രാഹുലിനെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരന്‍ ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുകയാണ്. അതുകൊണ്ടാണ് കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രണം. കെ സുധാകരന്റെ ഫാന്‍സിനെ കെ എസ് ഫാന്‍സ് എന്നാണ് അറിയപ്പെടുന്നത്. കേരളത്തിലുടനീളം സുധാകരന് ഫാന്‍സുണ്ട്. ഇത് വീണ്ടും തെളിയുകയാണ് ഈ സംഭവത്തിലൂടെ.
റനീഷ് ജലാല്‍ ഇട്ട പോസ്റ്റ് ചുവടെ
മഞ്ചേരിയില്‍ മഹിളാ കോണ്‍ഗ്രസ് കാരിക്കു പാര്‍ട്ടി ക്ലാസ്സ് എടുത്തു കൊണ്ടിരുന്നപ്പോള്‍ നാട്ടുകാര് പിടികൂടി. ഇദ്ദേഹം ആണെന്ന് കണ്ടപ്പോള്‍ അവര്‍ ഇദ്ദേഹത്തോട് പൊയ്കൊല്ലാണ് ആവശ്യപ്പെട്ടു. എങ്ങിനെ പോവാന്‍ കഴിയും. മുണ്ടും ayinju വെള്ളത്തില്‍ മുങ്ങി നിന്നിരുന്ന ഇയാള്‍ക്ക് ഒരടി മുന്നോട്ടു വേകാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരുന്നു. ഉടനെ ഡിവൈഎഫ്‌ഐ കാര് സ്ഥലത്ത് എത്തുകയും.അവര്‍ പോലീസിനെ അറിയിക്കുകയും ആയിരുന്നു. ഓര്‍മ്മയുണ്ടോ നേതാവേ .ഓര്‍മ കാണില്ല.വേണമെങ്കിലും വീഡിയോ ഫേസ്ബുക്കിലേക്ക് ഇട്ടു തരാം.
മുരളീധരന്‍ തന്നെ മുണ്ട് അയിച്ചു വിട്ടത്തിന് ശേഷം എത്ര വര്‍ഷം ഒന്നും ആവാന്‍ കഴിയാതെ താന്‍ കെപിസിസി ഓഫീസില്‍ തെണ്ടി നടന്നു എന്നത് മറന്നുപോയോ. കാസര്‍കോട് താന്‍ രണ്ടു തവണ എംപി ആയെങ്കില്‍ തൊട്ടു ഇപ്പുറത്ത് കണ്ണൂര്‍ എന്ന സ്ഥാനത്ത് ജീവിക്കുന്ന ഒരു മനുഷ്യന്റെയും, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും , മുസ്ലിം ലീഗിന്റെ പിന്തുണ കൊണ്ടാണ്. താന്‍ തീര്‍ന്നു.... തനിക്ക് ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ദയ കൊണ്ട് എംപി ആയത്തിന്റെ പെന്‍ഷന്‍ കൊണ്ട് ജീവികാം. അതുകൊണ്ട് ജീവിച്ചോളണം. പൊതു വേദിയില്‍ , സോഷ്യല്‍ മീഡിയയില്‍ ഇനി താന്‍ തള്ളാന്‍ വന്നാല്‍ പിന്നെ പൊങ്കാല ആയിരിക്കും. താന്‍ പാര്‍ട്ടി കുടുംബത്തില്‍ നിന്ന് കാണിക്കുന്ന കുതികാല്‍ വെട്ടിന് തനിക്ക് മാപ്പില്ല.
ഷാജു എഎച്ചിന്റെ കമന്റ് ചുവടെ. ഹസന്റെ പോസ്റ്റിന് താഴെയാണ് ഈ കമന്റ്
കോണ്‍ഗ്രസിന്റെ പോരാളിയായി മുന്നോട്ടു വന്നു പിണറായിസത്തെ ടിവി ചാനലുകളിലും തെരുവിലും ശക്തമായി നേരിട്ട കോണ്‍ഗ്രസിനും നേതാക്കള്‍ക്കും പ്രതിരോധം തീര്‍ത്ത ഒരു യുവ നേതാവിനെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണച്ചതില്‍ എന്താണ് തെറ്റ് ഉണ്ണിത്താനെ താങ്കള്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റില്‍ പരവതകരെ പരിഹസിക്കുന്ന രീതിയില്‍ രാഹുലിന്റെ പിആര്‍ ടീം എന്നൊക്കെ വലിയ വര്‍ത്തമാനം പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം യുവജനങ്ങള്‍ ഒരു യുവ നേതാവിന് വേണ്ടി ഒരു പ്രതിരോധം തീര്‍ത്തപ്പോള്‍ അതിനെതിരെ ടിവി ചാനലുകളില്‍ വന്ന് അപമാനിക്കാന്‍ ശ്രമിക്കുന്ന താങ്കളെപ്പോലെയുള്ളവരാണ് ഈ പാര്‍ട്ടിയുടെ എന്നത്തേയും ശാപം വന്ന വഴി ആരും മറക്കരുത് ഉണ്ണിത്താനെ, താങ്കള്‍ക്ക് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കാനുള്ള അര്‍ഹത പോലും ഉണ്ടോ എന്ന് താങ്കള്‍ തന്നെ സ്വയം ചിന്തിക്കാന്‍ തയ്യാറാവണം,... ഇപ്പോള്‍ തല്‍ക്കാലം ഇത്രയേ പറയുന്നുള്ളൂ ഇലക്ഷനുകള്‍ ഇനിയും വരും അന്ന് അര്‍ഹതപ്പെട്ട റിസല്‍ട്ട് അര്‍ഹതപ്പെട്ടവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നല്‍കും പ്രവര്‍ത്തകരുടെ ചോര നീരാക്കിയ സ്ഥാനമാനങ്ങളാണ് പലരും ഇന്ന് കൊണ്ടുനടക്കുന്നത് എന്നും ഓര്‍ക്കണം.. രാഹുല്‍ ഒരുനല്ല കോണ്‍ഗ്രസ് പോരാളി ആയിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ യുവ ജനത താങ്കളുടെ ഭാഷയില്‍ പി ആര് ടീം അനുകൂലിക്കും പ്രതിരോധിക്കും...
ഇത് മറ്റൊരു പരിഹാസ കമന്റ്
കെ സുധാകരനെ പെറ്റി പറയണ്ട ഉണ്ണിത്താനെ... വാചക കാസര്‍ത്തു വേണ്ട....
അത് വേണ്ട..
ചുറ്റിനും നിന്ന് കരുത്തു പകര്‍ന്ന എന്റെ 10,28 കുട്ടികളെ കൊന്നു തള്ളി ആ കടത്തങ്ങള്‍ മാഹി പുഴയുടെ തീരത്ത് നിന്ന് ഏറ്റുവാങ്ങിയപ്പോ വിങ്ങി തുടിച്ചു മനസുമായി നടന്ന രാഷ്ട്രീയ നേതാവാണ് ഞാന്‍.. എനിക്ക് വിചാരം ഉണ്ടാവും എനിക്ക് വികാരം ഉണ്ടാവും..
എന്റെ കുട്ടികളെ ഓര്‍ത്തു....
ഈ ഒറ്റ ഡയലോഗ് മതി കെ സുധാകരന്‍ ആരാണ് എന്ന് അറിയാന്‍.. കോണ്‍ഗ്രസ് രാഷ്ട്രീയ ത്തില്‍, കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ കെ സുധാകരന്‍ നടത്തിയ പ്രവര്‍ത്തനം ഒന്ന് ഒരു കോണ്‍ഗ്രസ് കാരനും നടത്തിയിട്ടില്ല...
അതാണ് കെ സുധാകരന്‍....
ഇഖ്ബാല്‍ ഷബീറിന്റെ കമന്റ് ഇങ്ങനെ
താങ്കള്‍ക്ക് കാസര്‍കോടിലെ ജനങ്ങള്‍ ഒരു വില കല്‍പ്പിക്കുന്നുണ്ട് അത് താങ്കളായി കളയരുത്....
എരിയുന്ന തീയില്‍ എണ്ണ ഒഴിക്കരുത്
അത് അവസാനം താങ്കള്‍ക്ക് തന്നെ ബുദ്ധിമുട്ടായി മാറും...
കത്തുന്നത് കടത്താന്‍ നോക്കുന്നതിനു പകരം പെട്രോള്‍ ഒഴിച്ച് ആളിക്കത്തിക്കരുത്...
കോണ്‍ഗ്രസ് വലിയൊരു യുദ്ധത്തിന് ഇറങ്ങിയ സമയത്ത്, രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംഘി സഖാക്കള്‍ ഒരുമിച്ചുകൂടി തകര്‍ക്കാന്‍ നില്‍ക്കുന്ന സമയത്ത് പാര്‍ട്ടിക്ക് ദോഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസ്താവന ഇറക്കിയത് തെണ്ടിത്തരമാണ് തെമ്മാടിത്തരമാണ്...
ഒരു ചെറുപ്പക്കാരനോട് പ്രണയം നടിച്ച് വശലീകരിക്കാന്‍ അണി ട്രാപ്പിലേക്ക് ചെന്നെത്തിക്കാന്‍ നോക്കിയത് ശരിയാണ് അതിലൂടെ പരസ്പരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ശരിയായിരിക്കും
കിളവന്‍ ആയ സമയത്താണ് താങ്കള്‍ തലയില്‍ മുണ്ടിട്ട് ഓടിയത് അത് മറക്കരുത്....
താങ്കള്‍ ആയിട്ട് തന്നെ താങ്കളുടെ
ചരിത്രം പറയിപ്പിക്കരുത് ...
രാഹുലിനെ കുറിച്ച് ചോദിക്കുമ്പോള്‍ രാഹുലിനെ കുറിച്ച് പറയുക അതല്ലാതെ പാര്‍ട്ടിയിലുള്ള നിങ്ങളുടെ അധികാരമോഹവും അസൂയയും കുശുമ്പും വാശിയും വൈരാഗ്യവും ഈയൊരു സമയത്ത് തീര്‍ക്കരുത് തെണ്ടിത്തരമാണ് താങ്കള്‍ ചെയ്തത് ....
നിങ്ങളെപ്പോലെയുള്ള തെമ്മാടി വര്‍ഗ്ഗങ്ങളാണ് ഈ പാര്‍ട്ടിയെ നശിപ്പിക്കുന്നത് സ്ഥാനത്തിനും അധികാരത്തിനും വേണ്ടി ...
രാഹുല്‍ എന്ന ചെറുപ്പക്കാരന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സംഘികള്‍ക്കും സഖാക്കള്‍ക്കും കുരു പൊട്ടിയത് പോലെ നിങ്ങളെപ്പോലുള്ള കുറച്ചു കിളവന്‍ മാര്‍ക്കും കുരു പൊട്ടിയിട്ടുണ്ട്
സംഘി സഖാക്കള്‍ ഇല്ലാതാക്കുന്നതുപോലെ നിങ്ങളും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ട് ..
നിങ്ങളുടെ തോന്നിവാസത്തിന് അണികള്‍ മറുപടി തരൂ...
അണികള്‍ വിജയിപ്പിക്കാന്‍ മാത്രമല്ല തെണ്ടിത്തരവും തെമ്മാടിത്തരവും കാണിച്ചാല്‍ അതിനെ ചോദ്യം ചെയ്യാന്‍ നില്‍ക്കും...
ഇവനെപ്പോലെയുള്ള ഊളകള്‍ കാണിച്ച തെണ്ടിത്തരത്തെ കാസര്‍കോടിലെ ജനങ്ങള്‍ പ്രതിഷേധിക്കുക തന്നെ ചെയ്യണം..
സംഘികള്‍ക്കും സഖാക്കള്‍ക്കും കിട്ടിയ അവസരം മുതലെടുപ്പ് നടത്തുന്നതുപോലെ താങ്കളും കിട്ടിയ അവസരം മുതലെടുപ്പ് നടത്തിയത് വെറും ആണും പെണ്ണുംകെട്ട സ്വഭാവമായി പോയി...
ഷംസി ഷായുടെ പ്രതികരണം ഇങ്ങനെ
ഞാന്‍ അനാശാസ്യം ചെയ്തിട്ടില്ല
എന്ന് Rajmohan Unnithan പറഞപ്പോള്‍
അന്ന് കേരളത്തിലെ മതേതരമായ #UDF പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി
കൂടെ നിന്ന്
ഉണ്ണിത്താന് കവചം ഒരുക്കി
സോഷ്യല്‍ മീഡിയയിലും പുറത്തും
ഉണ്ണിത്താന്‍ അനാശാസ്യം ചെയ്തു എന്ന്
ഈ രാജ്യത്തെ ഒരു കോടതിയും ഇതേ വരെ പറഞ്ഞിട്ടുമില്ല
അതേ പോലെ തന്നെ
രാഹുല്‍ മാങ്കൂട്ടവും പറയുന്നു
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല
എന്ന്
അതും #UDF പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു
വിശ്വാസം അതല്ലേ എല്ലാം
ഉണ്ണിത്താനേ
രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് ഉള്ളത്
കോടതിയില്‍ അല്ല
പിണറായി വിജയന്റെ കൈകളിലാണ്
അതൊന്ന് കോടതിയില്‍ എത്തി
കോടതി തെറ്റുകാരനാണ്
എന്ന് പറയുന്നത് വരെയെങ്കിലും
ഒന്ന് ക്ഷമിച്ചൂടായിരുന്നോ
ഉണ്ണിത്താനേ
ഉണ്ണിത്താന്‍ ഹിന്ദുത്വയോടും
കമ്മ്യൂണിസത്തോടും
വിട്ട് വീഴ്ച ഇല്ലാതെ പോരാടുന്ന
ഒരു നേതാവായത് കൊണ്ടാണ്
ഉണ്ണിത്താനെ കാസര്‍കോട്ടുകാര്‍ തോളതെടുത്ത് വെച്ചേക്ക്ണത്
അതേ പോലെ തന്നെയെന്ന്
മാങ്കൂട്ടത്തിനേയും കേരളത്തിലെ മതേതര ജനത
ചുമലിലേറ്റുന്നത്
അല്ലാതെ നിങ്ങളുടെയൊക്കെ ആചാരവും സതാചാരവും
നോക്കിയിട്ടൊന്നുമല്ല
എന്ന് നിങ്ങള്‍ക്കും,
എല്ലാ നേതാക്കള്‍ക്കും
തിരിച്ചറിവ് ഉണ്ടാകണം
അതിനിടക്ക് കോലിട്ടിളക്കുന്ന പരിപാടിക്ക് നിക്കരുത്




