- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിക്ക് കന്നഡ സംസാരിക്കാൻ അറിയത്തില്ലേ..; ഞാൻ പിന്നെ ഉര്‍ദുവിലാണോ സംസാരിക്കുന്നത്?; ഓൺലൈൻ മീറ്റിനിടെ വിദ്യാർത്ഥിയുമായി കയർത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ മന്ത്രി; മോശം പെരുമാറ്റമെന്ന് ബിജെപി; തലയിൽ കൈവച്ച് കുട്ടികൾ; കന്നഡ ഭാഷ വികാരം അതിരുകടക്കുമ്പോൾ..!
ബെംഗളൂരു: കഴിഞ്ഞ കുറച്ച് കാലങ്ങളായി കർണാടകയിൽ കന്നഡ ഭാഷ വികാരം അതിരുകടക്കുകയാണ്. വേറെ സംസ്ഥാനത്തിലെ ആളുകൾക്ക് വരെ കന്നഡ സംസാരിക്കാത്തത് മൂലം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടോയിൽ കയറുമ്പോൾ ജോലി സ്ഥലത്ത് പോകുമ്പോൾ അങ്ങനെ പലയിടങ്ങളിലും ഇപ്പോൾ കർണാടകയിൽ കന്നഡ ഭാഷ വികാരം കടന്നുകയറുകയാണ്. ഇടയ്ക്ക് ബെംഗളൂരുവിലെ കടകളുടെ നെയിം ബോർഡിൽ 60 ശതമാനം കന്നഡ ഭാഷ നിർബന്ധമായും ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തരിന്നു.
അന്ന് ബ്രഹത് ബെംഗളൂരു മഹാനഗര പാലികയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്ത കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. അതേസമയം, ആ ഉത്തരവിന് പിന്നാലെ പ്രാദേശിക ഭാഷാ വാദം ഉയർത്തി അന്യസംസ്ഥാനക്കാരായ കടയുടമകൾക്കെതിരെ കെആർവി സംഘടനയുടെ അനുയായികൾ രംഗത്തെത്തുന്ന വീഡിയോ വ്യാപകമായി പ്രചരിക്കാനും തുടങ്ങുകയും ചെയ്തു.
കന്നഡക്കാർ ഈ സംസ്ഥാനത്തിന്റെ അഭിമാനമാണ്. നിങ്ങൾ പോയി നിങ്ങളുടെ സംസ്ഥാനത്ത് അഭിമാനം കാണിക്കൂ. മാർവാഡികളേ, അടുത്ത തവണ നിങ്ങൾക്ക് കന്നഡ അറിയില്ല എന്ന് പറഞ്ഞാൽ തീർച്ചയായും നിങ്ങളെ ലക്ഷ്യം വെയ്ക്കും',എന്ന് സംഘടനയുടെ അംഗമായ യുവതി ഭീഷണിയും ഉയർത്തിയിരുന്നു.
ഇപ്പോഴിതാ, കന്നഡ സംസാരിക്കാത്തതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥിക്കെതിരേ നടപടി എടുക്കാൻ ആവശ്യപ്പെട്ട് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ രംഗത്ത് എത്തിയിരിക്കുകയാണ്. വിധാന്‍ സൗധയില്‍ ബുധനാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിനിടെയാണ് സംഭവം നടന്നത്. പ്രീഡിഗ്രി കോളേജ് വിദ്യാര്‍ഥികള്‍ക്ക് നീറ്റ്, സി.ഇ.ടി. കോച്ചിങ്, ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച് സംസാരിക്കവേയാണ് വിദ്യാര്‍ഥിയുടെ സൈഡിൽ നിന്നും ചോദ്യം ഉയർന്നത്. ഇതില്‍ പ്രകോപിതനായ മന്ത്രി വിദ്യാര്‍ഥിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ബി.ജെ.പി. നേതൃത്വം മന്ത്രിയുടെ പെരുമാറ്റത്തില്‍ അപലപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
വിദ്യാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു മന്ത്രി. അപ്പോഴാണ് സംഭവം നടന്നത്. ഇതിനിടെ വെര്‍ച്വല്‍ മീറ്റില്‍ പങ്കെടുത്ത ഒരു കുട്ടി മന്ത്രി കന്നഡ സംസാരിക്കാത്തത് സംബന്ധിച്ച് ചോദ്യമുയര്‍ത്തി. ഇതോടെ പ്രകോപിതനായ മന്ത്രി ആരാണ് അത് പറഞ്ഞത് എന്നുതുടങ്ങി പ്രകോപിതനായി. 'ഞാന്‍ പിന്നെ ഉര്‍ദുവിലാണോ സംസാരിക്കുന്നത്? എനിക്ക് കന്നഡ അറിയില്ലെന്ന് ആരാണ് പറഞ്ഞത്? അത് റെക്കോഡ് ചെയ്യുക. അവര്‍ക്കെതിരേ നടപടി എടുക്കണം. ഇത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്. ഞാന്‍ മിണ്ടാതിരിക്കില്ല' മന്ത്രി രൂക്ഷമായി വിദ്യാർത്ഥിയോട് ദേഷ്യപ്പെട്ടു.
വിദ്യാര്‍ഥിയെ കുറിച്ച് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ ലഭിക്കുന്നത്. എന്തായാലും കർണാടകയിൽ ഓരോ ദിവസം കഴിയുംതോറും കന്നഡ ഭാഷ വികാരം വർധിക്കുകയാണ്. അത് സാധാരണ ആളുകൾക്കിടയിലും മാത്രമല്ല ഇപ്പോൾ വിദ്യാർത്ഥികളുടെ ഇടയിലും ഭാഷ വികാരം വലിയ രീതിയിൽ പ്രതിഫലിക്കുന്നുണ്ട്.