- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാത്രി കിടപ്പുമുറിയിൽ തൂങ്ങിയ പെൺകുട്ടി; ജീവന് വേണ്ടി പിടഞ്ഞ ഉറ്റവളെ വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് യാത്ര; ഒടുവിൽ പോകും വഴി കാർ അപകടത്തിൽ ദാരുണാന്ത്യം; അമ്മയ്ക്കും സഹോദരനും ഗുരുതര പരിക്ക്; നോവായി മഹിമയുടെ വിയോഗം
കാസർകോട്: കുറ്റിക്കോൽ ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനം മറിഞ്ഞ് അപകടം. അപകടത്തിൽ യുവതി മരണപ്പെട്ടു. മഹിമ (20) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിൽ പരേതനായ ബാബുവിന്റെ മകളായ മഹിമയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ അമ്മ വനജയും സഹോദരൻ മഹേഷും ചേർന്ന് പെൺകുട്ടിയെ അടിയന്തര ചികിത്സ നൽകുന്നതിനായി കാസർകോടുള്ള ചെർക്കള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ പടിമരുതിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മഹിമയുടെ ജീവൻ രക്ഷിക്കാനായില്ല. കാസർകോട്ടെ നുള്ളിപ്പാടിയിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു മഹിമ.
വാഹന അപകടമാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മഹിമയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് ജീവനുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമ്മ വനജയ്ക്കും സഹോദരൻ മഹേഷിനും പരിക്കേൽക്കുകയും ഇരുവരും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തൂങ്ങിമരണമാണോ അതോ വാഹന അപകടമാണോ മരണത്തിലേക്ക് നയിച്ചത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ദുരന്തം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.