- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗതാഗത മന്ത്രിക്ക് കാര്യമില്ല; എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല; വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഗണേഷ് കുമാര്‍
കൊല്ലം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. സിനിമ നടന്‍ കൂടിയായ മന്ത്രി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങള്‍ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. തന്നോട് […]
കൊല്ലം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പും സര്‍ക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇതില്‍ ഗതാഗത മന്ത്രിയ്ക്ക് കാര്യമില്ലെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. സിനിമ നടന്‍ കൂടിയായ മന്ത്രി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ലെന്നും ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നു നല്ലതാണ്. അവസരങ്ങള്‍ ലഭിക്കുന്നത് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേള്‍ക്കുന്നതാണ്. തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാല്‍ നടപടിയെടുക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
'റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹമതില്‍ നടപടി എടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗതാഗത മന്ത്രിക്ക് ഇക്കാര്യത്തില്‍ ഇടപെടേണ്ട കാര്യമില്ല. പരാതികള്‍ എല്ലാം ശരിയാണെന്ന് എനിക്ക് എങ്ങനെ പറയാനാകും. ആളുകളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നോട് പരാതി പറഞ്ഞാല്‍ എനിക്ക് പച്ചക്ക് പുറത്തുപറയാനാകും. റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. അതില്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
ഒരുപാട് അസൗകര്യങ്ങള്‍ ഉണ്ടെന്നത് ശരിയാണ്. ടോയ്‌ലറ്റ് ഇല്ലെന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തിലൊക്കെ നേരത്തെ നടപടി എടുക്കണമായിരുന്നു. പഠനത്തിലെ ചില കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യേണ്ടതില്ല. നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കൃത്യമായും നടപ്പാക്കും. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. എന്നോട് പറഞ്ഞാല്‍ നടപടി എടുത്തിരിക്കും. റിപ്പോര്‍ട്ടിലെ പുറത്തുവരാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാനാകില്ല', ഗണേഷ്‌കുമാര്‍ പറഞ്ഞു.
നമ്മള്‍ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയാറല്ല. സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ട്. സിനിമ മേഖലയില്‍ എല്ലാ ശരിയാണെന്ന് അഭിപ്രായമില്ല.അറിയാത്ത കാര്യങ്ങളെക്കുറിച്ച് പറയാനില്ല.
ആരും ഇത്തരം കാര്യങ്ങളില്‍ തന്നോട് പരാതി പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നല്‍കേണ്ട ശുപാര്‍ശയില്‍ സാംസ്‌കാരിക വകുപ്പ് ഉചിതമായ നടപടിയെടുക്കും. ഷൂട്ടിങ് ലോക്കേഷനില്‍ ബാത്ത് റൂം സൗകര്യമില്ലാത്തതോക്കെ ഉടന്‍ നടപടിയെടുക്കേണ്ട കാര്യമാണ്. സീനിയറായ നടികളുടെ കാരവന്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല. പ്രൊഡ്യൂസേഴ്‌സ് സംഘടന ഇത്തരം കാര്യങ്ങള്‍ ആലോചിക്കേണ്ടതാണ്. മൊത്തത്തില്‍ ഉള്ള പഠനമാണ്. അതില്‍ ചില കാര്യങ്ങള്‍ മാത്രം എടുത്ത് ചാടേണ്ട. പണ്ടും ഇതുപോലെയുള്ള കഥകള്‍ കേട്ടിടട്ടുണ്ട്.
അതിനെക്കുറിച്ച് പറയാനില്ല. അത്തരം കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യാതെ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഗണേഷ് കുമാറോ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയോ അല്ല നടപടിയെടുക്കേണ്ടത്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ ഞാന്‍ ഇടപെടുമായിരുന്നു. അതില്‍ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. അതുകൊണ്ടാണ് സിനിമയില്‍ വല്യ അവസരം ഇല്ലാത്തത്. ആത്മയില്‍ പ്രശ്നങ്ങളില്ല. എല്ലാ സെറ്റുകളിലും കൃത്യമായ സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ട്', ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഊഹിക്കേണ്ടതില്ല. കുറ്റക്കാരുടെ പേരോ മറ്റോ പറഞ്ഞിട്ടില്ല. അതിനാല്‍ അതെക്കുറിച്ച് പറയാനില്ല. വ്യക്തിപരമായ അധിക്ഷേപത്തിന് കാരണമാകുന്ന ചര്‍ച്ചകള്‍ക്കില്ല. കോടതി പറഞ്ഞ രേഖകള്‍ക്ക് അപ്പുറത്ത് എന്തെങ്കിലും ലഭിക്കുമോയെന്ന് അറിയില്ല. ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയ്ക്ക് ഒരു കാര്യവുമില്ലെന്നും ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. വനിതാ പ്രവര്‍ത്തകര്‍ നേരിട്ട കടുത്ത ക്രൂരതകള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ട്.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോര്‍ട്ട് പറഞ്ഞുവെക്കുന്നത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.