- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടാകും; വരാനിരിക്കുന്നത് 2018ലേതിനെക്കാള്‍ വലിയ പ്രളയം; കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്ത ഗവേഷണം മലയാളക്കരയെ ഞെട്ടിക്കുന്നത്; സംസ്ഥാനത്തേത് കാലാവസ്ഥ വ്യതിയാനം മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമല്ലെന്നും പഠനം
25 വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടാകും
കോഴിക്കോട്: 2018ല്‍ കേരളത്തില്‍ ഉണ്ടായ പ്രളയദുരന്തത്തില്‍ നിന്നും കേരളം അത്ഭുതാവഹമായാണ് കരകയറിയത്. എന്നാല്‍, പിന്നീട് തുടര്‍ച്ചയായുള്ള വര്‍ഷങ്ങളില്‍ കാലവര്‍ഷ കെടുതികള്‍ ഉണ്ടായതോടെ സംസ്ഥാനം പ്രതിസന്ധികളെ നേരിട്ടു. മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ അടക്കം സംസ്ഥാനത്തെ നടുക്കിയ ദുരന്തമായി. ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ മലയാളികളെ ആശങ്കപ്പെടുത്തുന്ന വിധത്തിലുള്ള പഠനങ്ങളാണ് പുറത്തുവരുന്നത്.
150 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഉണ്ടാകൂ എന്ന് കരുതിയിരുന്ന പ്രളയം കേരളത്തില്‍ 25 വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുമെന്നതാണ് പുതിയ പഠനം. ഇത് 2018-ല്‍ ഉണ്ടായതിനേക്കാള്‍ വലിയതായിരിക്കുമെന്നും മുന്നറിയിപ്പ്. കൊല്ലത്തെ ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ നിലവിലെ വെള്ളപ്പൊക്ക മോഡലുകള്‍ യഥാര്‍ഥ വെള്ളപ്പൊക്ക സാധ്യതയെ 40% വരെ കുറച്ചുകാണുന്നതാണെന്ന് പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുര്‍ബലമാക്കുന്നുണ്ട്. കേരളത്തിലെ വെള്ളപ്പൊക്ക ഭൂപടങ്ങള്‍, അണക്കെട്ട് സുരക്ഷാ മാനദണ്ഡങ്ങള്‍, അഴുക്കുചാല്‍ രീതികള്‍ എന്നിവ നിലവിലെ മഴയുടെ രീതികള്‍ക്കനുസരിച്ചല്ല. ഇത് കാരണമാണ് മിതമായ മഴ പെയ്യുമ്പോള്‍ തന്നെ നഗരങ്ങള്‍ വെള്ളത്തിനടിയിലാകാനുള്ള കാരണമെന്ന് പഠനം വിശദീകരിക്കുന്നു. ഇത്തരം ഡിസൈന്‍ മാനദണ്ഡങ്ങള്‍ അടിയന്തിരമായി പുതുക്കിയില്ലെങ്കില്‍ പതിവ് മണ്‍സൂണ്‍ മഴയില്‍ പോലും നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടുത്ത വെള്ളപ്പൊക്കം ഉണ്ടാകുമെന്നുമാണ് ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡില്‍ നിന്നുള്ള 40 വര്‍ഷത്തെ വെള്ളപ്പൊക്ക ഡിസ്ചാര്‍ജ് രേഖകള്‍ സംഘം വിശകലനം ചെയ്തു. കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ല, താപനില, ചാന്ദ്ര ചക്രങ്ങള്‍ എന്നിവ അതേപടി നിലനില്‍ക്കും എന്ന അനുമാനത്തിലാണ് നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം വികസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സത്യം അതല്ല. പെട്ടെന്നുള്ള മഴയെ നേരിടാനുള്ള ശേഷി പരിമിതമായതിനാല്‍ നമ്മുടെ നാട്ടിലെ പാലങ്ങള്‍, അണക്കെട്ടുകള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവയെല്ലാം അപകടത്തിലാണ് -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ടി.കെ.എം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫസര്‍ ആദര്‍ശ് എസ്. പറഞ്ഞു.
മിതമായ മഴ ലഭിച്ചാല്‍ തന്നെ തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം വെള്ളക്കെട്ട് പതിവാണ്. കേരളത്തിലെ അഴുക്കുചാല്‍ ശൃംഖല, കല്‍വെര്‍ട്ടുകള്‍, പാലങ്ങള്‍ എന്നിവ നിലവിലെ മഴയുടെ രീതികളെ പ്രതിഫലിപ്പിക്കാത്ത ഒരു വെള്ളപ്പൊക്ക ഭൂപടം ഉപയോഗിച്ചാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. വാര്‍ഷിക മഴയുടെ 80% ത്തിലധികവും സംസ്ഥാനത്ത് ലഭിക്കുന്നത് വെറും നാല് മാസങ്ങള്‍ക്കുള്ളിലാണ്. 2018, 2019, 2020, 2024 വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കങ്ങള്‍ നേരിടേണ്ടി വന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നത് വെള്ളപ്പൊക്കം കൂടുതല്‍ തീവ്രവും പതിവാായി മാറുന്നുവെന്നാണ് കാണിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018. 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്. അതിശക്തമായ മഴയെത്തുടര്‍ന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്.
കനത്ത മഴയിലും പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഏകദേശം 483 പേര്‍ മരിച്ചതായാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. 14 പേരെ കാണാതായി. കാലവര്‍ഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളില്‍ നിന്നായി 14,50,707 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജിവിക്കേണ്ട അവസ്ഥയിലെത്തി. കേരളത്തിലെ 14 ജില്ലകളിലും അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഏകദേശം 40,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് സം സംഭവിച്ചത്.
ഈ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ പിന്നീട് കണ്ടെത്തിയിരുന്നു. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമായിരുന്നു പഠനം. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിര്‍മാണ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.
പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്‌ലഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. ഫ്‌ലഡ് കുഷന്‍ അളവായ 110.42 മില്യന്‍ ക്യുബിക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയില്‍ ഫ്‌ലഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല.
വെള്ളപ്പൊക്ക സമയത്ത് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നില്ലെന്നുമാിയരുന്നു പഠനത്തിലെ കണ്ടെത്തല്‍.




