- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖജനാവില്‍ നയാപൈസയില്ല, കടം വാങ്ങാന്‍ ബാക്കിയുമില്ല! 10 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ അനിവാര്യത പരിശോധിക്കും; സാമ്പത്തിക പ്രതിസന്ധി അതിഗുരുതരം
തിരുവനന്തപുരം: ഓണക്കാലം അടുക്കുമ്പോഴും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗമില്ലാതായതോടെ പദ്ധതികള്‍ വെട്ടിച്ചുരുക്കാനാണ് ശ്രമം. വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകള്‍ മാറ്റിവെക്കുകയോ 25-30 ശതമാനംവരെ അടങ്കല്‍ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം. പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് ശ്രമം. 10 കോടിക്കുമുകളില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെയും തുടര്‍പദ്ധതികളുടെയും അനിവാര്യത […]
തിരുവനന്തപുരം: ഓണക്കാലം അടുക്കുമ്പോഴും സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗ്ഗമില്ലാതായതോടെ പദ്ധതികള്‍ വെട്ടിച്ചുരുക്കാനാണ് ശ്രമം. വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകള്‍ മാറ്റിവെക്കുകയോ 25-30 ശതമാനംവരെ അടങ്കല്‍ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്.
ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം. പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് ശ്രമം. 10 കോടിക്കുമുകളില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെയും തുടര്‍പദ്ധതികളുടെയും അനിവാര്യത ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിക്കും. മാറ്റിവെക്കേണ്ടത് മാറ്റിവെക്കും. അനിവാര്യമാണെങ്കില്‍ ഭരണാനുമതി നല്‍കിയതിന്റെ പകുതിത്തുക അനുവദിക്കും.
10 കോടിക്ക് താഴെയുള്ള പദ്ധതികളുടെ അനിവാര്യത വകുപ്പ് സെക്രട്ടറിയും വകുപ്പ് അധ്യക്ഷനും ചര്‍ച്ചചെയ്ത് തീരുമാനിക്കും. അനിവാര്യമെങ്കില്‍ ഭരണാനുമതി നല്‍കിയതിന്റെ പകുതി അനുവദിക്കും. പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇനിയും ഭരണാനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതികളുടെ സ്ഥിതി എന്താവുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ ചെലവുകള്‍ക്ക് വെട്ടിക്കുറയ്ക്കല്‍ ബാധകമാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു.
അതേസമയം ഓണച്ചെലവുകള്‍ക്കായി 753 കോടിരൂപകൂടി കടമെടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ചൊവ്വാഴ്ച 3000 കോടിരൂപ എടുത്തതിനുപിന്നാലെയാണിത്. റിസര്‍വ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബര്‍ രണ്ടിനുനടക്കും. ഇതോടെ ഡിസംബര്‍വരെ കേന്ദ്രസര്‍ക്കാര്‍ എടുക്കാന്‍ അനുവദിച്ച 21,253 കോടിരൂപയുടെ വായ്പ മുഴുവന്‍ എടുത്തുതീരും.
ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് നിലവില്‍ വായ്പയെടുക്കാനാവില്ല. എന്നാല്‍, പബ്ലിക് അക്കൗണ്ടില്‍ എ.ജി.യുടെ അന്തിമ കണക്കനുസരിച്ച് നാലായിരംകോടിരൂപയ്ക്കുകൂടി അര്‍ഹതയുണ്ട്. ഇതിനുള്ള അപേക്ഷ സംസ്ഥാനം നല്‍കിയിട്ടുണ്ട്. ഇതില്‍ കേന്ദ്രത്തിന്റ തീരുമാനമായിട്ടില്ല.