- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തര സഹായത്തില്‍ ഇനി ലോണ്‍ പിടിക്കാനാകില്ല; കേരള ഗ്രാമീണ്‍ ബാങ്കിന്റെ 'കൊള്ളയില്‍' ഇടപെട്ട് മുഖ്യമന്ത്രി; ആ 3000 രൂപ മിനിമോള്‍ക്ക് തിരിച്ചുകിട്ടി
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്നും ലോണ്‍ പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി തിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്നാണ് കേരള ഗ്രാമീണ്‍ ബാങ്ക്, വായ്പാ തിരിച്ചടവിന്റെ ഗഡുക്കളാണ് അവരുടെ സമ്മതമില്ലാതെ പിടിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ മുഖ്യമന്ത്രി ഇടപെട്ടു. തുടര്‍ന്ന് ബാങ്ക് പിടിച്ചതുക തിരിച്ചുനല്‍കാന്‍ കലക്ടര്‍ ഉത്തരവിറക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ്. മറ്റ് ഷെഡ്യൂള്‍ഡ് […]
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്നും ലോണ്‍ പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി തിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തില്‍നിന്നാണ് കേരള ഗ്രാമീണ്‍ ബാങ്ക്, വായ്പാ തിരിച്ചടവിന്റെ ഗഡുക്കളാണ് അവരുടെ സമ്മതമില്ലാതെ പിടിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ഉടനെ മുഖ്യമന്ത്രി ഇടപെട്ടു. തുടര്‍ന്ന് ബാങ്ക് പിടിച്ചതുക തിരിച്ചുനല്‍കാന്‍ കലക്ടര്‍ ഉത്തരവിറക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ കലക്ടറുടെ ഉത്തരവ്. മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്കും ബാധകമാണ്. ഇതോടെ പണം അര്‍ഹതപ്പെട്ടവര്‍ക്ക് തിരികെ കിട്ടി.
മുണ്ടക്കൈ ദുരന്തബാധിതരായ തോട്ടംതൊഴിലാളി പുഞ്ചിരിമട്ടം പാറക്കല്‍ മിനിമോള്‍, ചൂരല്‍മല കൃഷ്ണഭവനില്‍ രാജേഷ് എന്നിവരുടെ വായ്പാഗഡു ധനസഹായത്തില്‍ നിന്ന് പിടിച്ചതായാണ് പരാതി. മിനിമോള്‍ക്ക് ദുരിതാശ്വാസമായി ലഭിച്ച 10000 രൂപയില്‍നിന്നും കേരള ഗ്രാമീണ്‍ ബാങ്ക് 3,000 രൂപയാണ് പിടിച്ചത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 50,000 രൂപയാണ് വായ്പ എടുത്തതെന്ന് മിനിമോളുടെ ഭര്‍ത്താവ് മോഹനന്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ആ വീട് ഭാഗികമായി തകര്‍ന്ന് കുടുംബം മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുകയാണ്. മിനിമോള്‍ക്ക് പിടിച്ച 3000 രൂപ തിരിച്ചു കിട്ടി.
ദുരന്തബാധിതനായ രാജേഷ് പശുവിനെ വാങ്ങാന്‍ എടുത്ത വായ്പയുടെ ഗഡുവാണ് പിടിച്ചത്. ബാങ്കിന്റെ നടപടി സര്‍ക്കാര്‍ തടഞ്ഞതോടെ കൂടുതല്‍പേര്‍ പരാതിയുമായി എത്തിയിരുന്നു. ഇഎംഐ പിടിച്ച വിവരം പുറത്തുവന്നയുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് വയനാട് കലക്ടര്‍ ഡി ആര്‍ മേഘശ്രീയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് തൊട്ടുപിന്നാലെ, തുക തിരിച്ചുനല്‍കാന്‍ ഉത്തരവിറക്കി. ഇത് ബാങ്ക് അനുസരിക്കുകയും ചെയ്തു.
ഉരുള്‍പൊട്ടിയ ജൂലൈ 30നുശേഷം ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ഏതെങ്കിലും വിധത്തില്‍ തുക പിടിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. കേരള ബാങ്ക് ദുരിതബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളി മാതൃകയായപ്പോഴാണ് ഗ്രാമീണ്‍ ബാങ്കിന്റെ ദ്രോഹനടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ പാര്‍ട്ടികളും ഗ്രാമീണ ബാങ്കിനെതിരെ രംഗത്തു വന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
അതിനിടെ മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അടിയന്തര ധനസഹായത്തില്‍ നിന്ന് പിടിച്ച വായ്പാ തുക തിരിച്ചുനല്‍കുമെന്ന് സംസ്ഥാന തല ബാങ്കിങ് സമിതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് ദുരിതബാധിതരുടെ ധനസഹായത്തുകയില്‍ നിന്ന് വായ്പ പിടിച്ചതെന്ന് ബാങ്കിങ് സമിതി അറിയിച്ചു. ഇന്ന് തലസ്ഥാനത്ത് ചേരുന്ന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കും.
മുണ്ടക്കൈയില്‍ ദുരിതം നേരിട്ടവരില്‍ പലരും വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് വീടുവെക്കുകയും തൊഴില്‍ കണ്ടെത്തുകയുമടക്കം ചെയ്തവരായിരുന്നു. വീടും തൊഴിലും നഷ്ടപ്പെട്ടതോടെ ഈ വായ്പ ഇവര്‍ക്ക് ബാധ്യതയായിരിക്കുകയാണ്. നേരത്തേ കേരള ബാങ്ക് മുണ്ടക്കൈ ദുരിത ബാധിതരുടെ മുഴുവന്‍ വായ്പയും എഴുതിത്തള്ളിയിരുന്നു. ബാങ്കേഴ്‌സ് സമിതിയുടെ പ്രാഥമിക കണക്കുപ്രകാരം 22 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാനുണ്ട്. ദുരിതബാധിതരെ വായ്പ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് ബാങ്കേഴ്‌സ് സമിതി ഇതിനോടകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.