- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി; റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകിയത്? തമിഴിലും സമിതിക്കായി ശ്രമമെന്ന് ഖുശ്ബു
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകിയതെന്ന ചോദ്യവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു. മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്നും ഖുശ്ബു പ്രതികരിച്ചു. സ്ത്രീകള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പുരുഷന്‍മാര്‍ തയാറാകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സിനിമ ഇന്‍ഡസ്ട്രിയിലെ […]
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകിയതെന്ന ചോദ്യവുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പല പുരുഷന്‍മാരുടെയും ഉറക്കം പോയി. ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. തമിഴിലും ഹേമ കമ്മിറ്റി മാതൃകയില്‍ സമിതിക്കായി ഒരുക്കങ്ങള്‍ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു. മുകേഷ് വിഷയം രാഷ്ട്രീയവത്കരിക്കാനില്ലെന്നും ഖുശ്ബു പ്രതികരിച്ചു.
സ്ത്രീകള്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ലൈംഗികാതിക്രമം നേരിട്ട സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പുരുഷന്‍മാര്‍ തയാറാകണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു. സിനിമ ഇന്‍ഡസ്ട്രിയിലെ പൊയ്മുഖങ്ങളെ തുറന്നു കാട്ടുന്നതിന് മീടു മൂവ്‌മെന്റ് തുടക്കമിട്ടുവെന്നും ഖുശ്ബു പറഞ്ഞു.
പോരാട്ടഭൂമിയില്‍ ഉറച്ചു നിന്ന് വിജയം കൊയ്‌തെടുത്ത സ്ത്രീകള്‍ക്ക് അഭിനന്ദനങ്ങള്‍. ലൈംഗികാതിക്രമങ്ങള്‍ തുറന്നു കാട്ടാന്‍ ഹേമ കമ്മിറ്റി അനിവാര്യമായിരുന്നു. കരിയറിന്റെ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനങ്ങളും വിട്ടുവീഴ്ച ചെയ്യാനുള്ള സമ്മര്‍ദവും എല്ലായിടത്തും ഉള്ളതാണ്. സ്ത്രീകളെ പോലെ പുരുഷന്‍മാരും അത് അനുഭവിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് മാത്രം.
ഇവര്‍ക്കെതിരെ പരാതി നല്‍കാന്‍ ഇരകള്‍ പേടിക്കുകയാണ്. നിങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്തത്? എന്തിനു വേണ്ടി ചെയ്തു? എന്നീ ചോദ്യങ്ങളാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. അപമാനിക്കപ്പെടുമോ എന്ന ഭയവും നിരന്തരമായുള്ള കുറ്റപ്പെടുത്തലും നിങ്ങള്‍ എന്തിനാണ് ഇത് ചെയ്തത് അല്ലെങ്കില്‍ എന്താണ് നിങ്ങളെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നുള്ള ചോദ്യങ്ങളും സ്ത്രീയെ തകര്‍ക്കുന്നു. ഒരു സ്ത്രീയെന്നും അമ്മയെന്നുമുള്ള നിലയില്‍, ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവില്‍പ്പോലും ആഴ്ന്നിറങ്ങുന്നതാണ്.
അതിജീവിതകള്‍ നിങ്ങള്‍ക്കും എനിക്കും അപരിചിതരായിരിക്കാം. എന്നാല്‍ നമ്മുടെ പിന്തുണ അവര്‍ക്ക് ആവശ്യമുണ്ട്. അവരെ കേള്‍ക്കാന്‍ തയാറാകണം. അവര്‍ക്ക് നമ്മളില്‍ നിന്ന് വൈകാരിക പിന്തുണ ലഭിക്കണം. എന്തുകൊണ്ട് നേരത്തേ പരാതി നല്‍കാന്‍ തയാറായില്ല എന്ന് ചോദിക്കുന്നതിന് പകരം അവരുടെ അന്നത്തെ സാഹചര്യം കൂടി നമ്മള്‍ പരിഗണിക്കണം. എല്ലാം തുറന്നു പറയാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിജീവിതകള്‍ക്കൊപ്പം നില്‍ക്കണം. അവര്‍ക്ക് നിരുപാധിക പിന്തുണ നല്‍കണം.-ഇതാണ് പുരുഷന്‍മാരോട് എനിക്ക് പറയാനുള്ളതെന്നും ഖുശ്ബു പറഞ്ഞു.
നിങ്ങളുടെ തുറന്നുപറച്ചില്‍ ഇന്നാണോ നാളെയാണോ എന്നത് പ്രശ്‌നമല്ല. തുറന്നുപറയണം അത്രമാത്രം. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ മുറിവുകളുണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും ഖുശ്ബു പറഞ്ഞു.