- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്യദിനത്തോടനുബന്ധിച്ച് കര്‍ശന പരിശോധന; കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീണ്ടനിര; മുന്നറിയിപ്പുമായി വിമാനകമ്പനികള്‍
കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീണ്ടനിര. ഡിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാര്‍ പറയുന്നു. സുരക്ഷാപരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി യാത്ര ആസൂത്രണം ചെയ്യണമെന്നും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു. കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച […]
കൊച്ചി: സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ നീണ്ടനിര. ഡിജി യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളമാണ് കൊച്ചിയിലേതെങ്കിലും നീണ്ട ക്യൂ ആണെന്ന് യാത്രക്കാര്‍ പറയുന്നു. സുരക്ഷാപരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം മുന്‍നിര്‍ത്തി യാത്ര ആസൂത്രണം ചെയ്യണമെന്നും നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പില്‍ പറയുന്നു.
കൊച്ചി ഉള്‍പ്പെടെയുള്ള എല്ലാ വിമാനത്താവളങ്ങളിലും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം ഓഗസ്റ്റ് 20 വരെ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ച കാര്യം വിമാനത്താവള അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. നേരത്തേ എത്തിച്ചേരണമെന്ന് വിമാനക്കമ്പനികളും യാത്രക്കാര്‍ക്ക് അറിയിപ്പ് നല്‍കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 20 വരെയാണ് സുരക്ഷാപരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്.
"കൊച്ചിയില്‍ മാത്രമല്ല, രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന കൂട്ടിയിട്ടുണ്ട്. ആഭ്യന്തര യാത്രകള്‍ക്ക് ഒന്നര മണിക്കൂര്‍ മുന്‍പ് എത്തുന്നതിനു പകരം 3 മണിക്കൂര്‍ മുന്‍പെങ്കിലും എത്തണമെന്ന കാര്യം യാത്രക്കാരെ അറിയിക്കുന്നുണ്ട്. ഓഗസ്റ്റ് 20 വരെ ഈ പരിശോധനകള്‍ തുടരും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഫ്രിസ്‌കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. എങ്കിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നേരത്തെ ചെക്ക് ഇന്‍ കഴിഞ്ഞാല്‍ പരിശോധന അവസാനിക്കുമായിരുന്നു. ഇപ്പോള്‍ വിമാനത്തിലേക്ക് കയറുന്നതിനു മുന്‍പ് സെക്കന്‍ഡറി ലാഡര്‍ പോയിന്റ് ചെക്കിങ് (എസ്എല്‍പിസി) എന്നൊരു പരിശോധന കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പൊതുവെ തിരക്ക് കൂടിയ സമയം കൂടിയാണ്. യാത്രക്കാര്‍ നേരത്തെ എത്തിച്ചേരുക എന്നതു മാത്രമാണ് പോംവഴി." വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
ചെക്ക് ഇന്‍ സമയമടക്കം ലാഭിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ഡിജി യാത്രയ്ക്ക് ഒരു കൗണ്ടര്‍ മാത്രമേയുള്ളൂ എന്ന് യാത്രക്കാര്‍ പറയുന്നു. ഇവിടെയും വലിയ ക്യൂ അനുഭവപ്പെട്ടതോടെ ഡിജി യാത്രക്കാര്‍ക്ക് പലര്‍ക്കും സാധാരണ ചെക്ക് ഇന്‍ കൗണ്ടറുകളെ ആശ്രയിക്കേണ്ടി വന്നു. സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചതോടെ മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരില്‍ ചിലരുടെ യാത്ര മുടങ്ങിയ കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നേരത്തെ എത്താനുള്ള അറിയിപ്പ് എയര്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്.