- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവസംരംഭകയോട് കെഎസ്ഇബിയുടെ ക്രൂരത; ഒരു കോടി ചിലവിട്ട് നിര്‍മ്മിച്ച ഡയറി യൂണിറ്റ് പ്രതിസന്ധിയിലായതോടെ 27കാരി കുഴഞ്ഞുവീണു
തൊടുപുഴ: ഒരു കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡയറി യൂണിറ്റിന്റെ വൈദ്യുതി കണക്ഷന്‍ ശരിയാക്കി നല്‍കാതെ യുവസംരംഭകയോട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കൊടുംക്രൂരത. ഒടുവില്‍ യുവതി കുഴഞ്ഞ് വീണ് ആശുപത്രിയിലായ വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കണക്ഷന്‍ നല്‍കി.കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തോടു പരാതിപ്പെട്ടതിന് ഉദ്യോഗസ്ഥരുടെ പ്രതികാരമാണെന്നും ആരോപണമുണ്ട്. തൊടുപുഴ മണക്കാട്ടാണ് സംഭവം. പാല്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിച്ച പാലാ സ്വദേശി ജിന്ന മേരി മൈക്കിളാണു (27) കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പകയില്‍ കുഴഞ്ഞ് […]
തൊടുപുഴ: ഒരു കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡയറി യൂണിറ്റിന്റെ വൈദ്യുതി കണക്ഷന്‍ ശരിയാക്കി നല്‍കാതെ യുവസംരംഭകയോട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ കൊടുംക്രൂരത. ഒടുവില്‍ യുവതി കുഴഞ്ഞ് വീണ് ആശുപത്രിയിലായ വിവരം അറിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ ഓടിയെത്തി കണക്ഷന്‍ നല്‍കി.കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തോടു പരാതിപ്പെട്ടതിന് ഉദ്യോഗസ്ഥരുടെ പ്രതികാരമാണെന്നും ആരോപണമുണ്ട്.
തൊടുപുഴ മണക്കാട്ടാണ് സംഭവം. പാല്‍ ഉല്‍പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് ആരംഭിച്ച പാലാ സ്വദേശി ജിന്ന മേരി മൈക്കിളാണു (27) കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പകയില്‍ കുഴഞ്ഞ് വീണത്. കഴിയുന്നത്ര പിടിച്ചു നിന്നെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികളുമായി മുന്നോട്ട് പോയതോടെയാണ ജിന്ന കുഴഞ്ഞ് വീണത്. ജിന്നയുടെ പാലുല്‍പന്ന നിര്‍മാണ യൂണിറ്റിലെ വൈദ്യുതി മീറ്റര്‍ രണ്ടാഴ്ച മുന്‍പു കത്തിപ്പോയി. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇവര്‍ വയറിങ് ശരിയാക്കുകയും പുതിയ സിടി മീറ്റര്‍ വയ്ക്കുകയും ചെയ്‌തെങ്കിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കിയില്ല.
തുടര്‍ന്നു ദിവസങ്ങളായി ജനറേറ്റര്‍ ഉപയോഗിച്ചാണ് കമ്പനി പ്രവര്‍ത്തിപ്പിച്ചത്. ഇതോടെ ഇവര്‍ വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയംഗത്തിനു പരാതി നല്‍കി.ഇതോടെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ക്രൂരമായി 'നിങ്ങള്‍ എന്തിനാണു തിരുവനന്തപുരത്തുനിന്ന് വിളിപ്പിച്ചത്' എന്ന ചോദ്യമായി ഉദ്യോഗസ്ഥരില്‍ നിന്നു പിന്നീട്. ഇതിനിടെ ഫീസായി 97,000 രൂപയും അടപ്പിച്ചു. പിന്നീടും പല കാരണങ്ങള്‍ പറഞ്ഞ് കണക്ഷന്‍ കൊടുക്കാതെ ഒഴിഞ്ഞു മാറി.
ഒടുവില്‍ കഴിഞ്ഞ ശനിയാഴ്ച കണക്ഷന്‍ നല്‍കുമെന്ന് ഉന്നതോദ്യോഗസ്ഥര്‍ ഉറപ്പു കൊടുത്തെങ്കിലും വൈകുന്നേരമായിട്ടും ഒന്നും സംഭവിച്ചില്ല. തുടര്‍ന്നാണു മനോവിഷമം മൂലം ജിന്ന മേരി തളര്‍ന്നുവീണത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു മടങ്ങിയ ജിന്ന മേരിക്ക് ഇന്നലെയും അസ്വസ്ഥത ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഈ വിവരമറിഞ്ഞതോടെ രണ്ടാഴ്ചയ്ക്കു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു.
കോടികള്‍ ലോണെടുത്താണ് 27കാരിയായ ജിന്നാ മേരി സ്ഥാപനം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ തിരിച്ചടി കിട്ടിയപ്പോള്‍ ജിന്ന പതറിപോവുക ആയിരുന്നു. വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിച്ചു നല്‍കിയതോടെ പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ട് പോകാനാണ് ജിന്നയുടെ തീരുമാനം.
*നാട്ടില്‍ത്തന്നെ ഒരു സംരംഭം തുടങ്ങാനാണ് ഒരു കോടിയോളം രൂപ ബാങ്ക് വായ്പയെടുത്ത് 'ലൈഫ് മില്‍ക്' എന്ന സ്ഥാപനം ആരംഭിച്ചത്. 8 ജീവനക്കാരുമുണ്ട്. നല്ല നിലയില്‍ സംരംഭം മുന്നോട്ടുപോകുന്നതിനിടെയാണ് രണ്ടാഴ്ച മുന്‍പു മീറ്റര്‍ കത്തിയതും അതിന്റെ പേരില്‍ വട്ടംചുറ്റിച്ചതും. - ജോജോ മാത്യു, സംരംഭകയുടെ പിതാവ്
- ന്മ അധിക ലോഡ് വൈദ്യുതി ഉപയോഗം വന്നതിനെത്തുടര്‍ന്നാണു മില്‍ക് യൂണിറ്റിന്റെ മീറ്റര്‍ കത്തിപ്പോയത്. വയറിങ്ങും മീറ്ററും ശരിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. പുതിയ കണക് ഷന്‍ നല്‍കാനുള്ള ചാര്‍ജ് അടച്ചതിന്റെ പിറ്റേന്നു തന്നെ കണക്ഷന്‍ പുനഃസ്ഥാപിച്ചു നല്‍കി. - ഡി.രശ്മി, കെഎസ്ഇബി തൊടുപുഴ സെക്ഷന്‍ 1 അസി. എന്‍ജിനീയര്‍