തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു എന്നാണ് മന്ത്രി കെ കൃഷ്ണകുട്ടി കുറച്ചുകാലമായി പറഞ്ഞു കൊണ്ടിരുന്നത്. ഇതോടെ വലിയ നിരക്കുവര്‍ധനവിാണ് വൈദ്യുതി ബോര്‍ഡ് പ്ലാന്‍ ചെയ്തത്. രാത്രി ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് ഉയര്‍ത്താനാണ് പദ്ധതിയിട്ടത്. ഇതായിരുന്നെങ്കില്‍ നിരക്ക് വലിയപ്രഹരം തന്നെ നാട്ടുകാര്‍ക്ക് നേരിടേണ്ടി വന്നേനെ. എന്നാല്‍ നിരക്കു വര്‍ധനയുടെ നീക്കം തുടങ്ങിയപ്പോള്‍ തന്നെ ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ പ്രതിഷേധിച്ചു രംഗത്തുവന്നിരുന്നു.

നിരക്കുവര്‍ധവവുമായി ബന്ധപ്പെട്ട പബ്ലിക് ഹിയറിങ്ങ് നടത്തിയപ്പോള്‍ ആളെ ഇറക്കി ചോദ്യം ചെയ്തത് ആം ആദ്മി കേരളാ പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ അടക്കമുള്ളവരായിരുന്നു. റെഗുലേറ്ററി കമ്മീഷന്‍ ഓഫിസിന് നേരെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്ഇബിക്കെതിരെ പ്രതിഷേധിക്കുക എന്ന ലൈന്‍ മാറ്റി റെഗുലേറ്ററി കമ്മീഷനെതിരെ പ്രതിഷേധിച്ച ലൈന്‍ തുടങ്ങിയത് ആം ആദ്മിയായിരുന്നു. ആ ലൈന്‍ ഏതാണ്ട് വിജയം കണ്ടു എന്ന് വേണം പുതിയ നിരക്ക് വര്‍ധനവ് നിലവില്‍ വരുമ്പോള്‍ മനസ്സിലാക്കാന്‍.

പൊതു തെളിവെടുപ്പ് പ്രഹസനം നടത്തി ജനങ്ങളെ വഞ്ചിച്ച റെഗുലേറ്ററി കമ്മീഷന്‍ അതിനു വേണ്ടി ചിലവാക്കിയ തുക ഖജനാവിലേക്ക് തിരിച്ചടക്കണമെന്നും, നിരക്ക് വര്‍ദ്ധനവിന്റെ ശുപാര്‍ശ പിന്‍വലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു വിനോദ് മാത്യു അടകക്കമുള്ളവരുടെ സമരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളില്‍ മാത്രം തെളിവെടുപ്പ് യോഗങ്ങള്‍ നടത്തിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞതിലാണ് പ്രതിഷേധം ഉണ്ടായത്.

ഈ പ്രതിഷേധങ്ങള്‍ ഗുണം കണ്ടുവെന്നാണ് ഇപ്പോഴത്തെ നിരക്ക് ്‌വര്ധന പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം. സമ്മര്‍ താരിഫും പുതിയ ഫിക്‌സഡ് നിരക്കു വര്‍ധനവുമൊക്കെ വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഈ ആവശ്യം തള്ളിക്കൊണ്ടാണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനം കൈക്കൊണ്ടത്. ഇതിന് വഴിവെച്ചത് ആം ആദ്മിയുടെ സമരമായിരുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മടിച്ചു നിന്നിടത്താണ് ആം ആദ്മി പാര്‍ട്ടി സമരവുമായി രംഗത്തുവന്നത്.

വൈദ്യുതിനിരക്ക് ശരാശരി 16 പൈസ കൂട്ടിയത്. അടുത്തവര്‍ഷം 12 പൈസകൂടി കൂടും. കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതിന്റെ പകുതിയില്‍ താഴെയാണ് റഗുലേറ്ററി കമ്മിഷന്‍ കൂട്ടാന്‍ ഉത്തരവിട്ടത്. രണ്ടുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് നിരക്കു കൂട്ടുന്നത്. എന്തായാലും നിരക്കു വര്‍ധവ വലിയ പ്രഹരമല്ലെന്നതാണ് ആശ്വാസം. ഇതോടെ വീടുകളിലെ വൈദ്യുതിബില്ലില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഏകദേശം 14 രൂപ മുതല്‍ 300 വരെ വര്‍ധനയുണ്ടാവും.

ജനുവരി മുതല്‍ മേയ് വരെ അഞ്ചുമാസത്തേക്ക് വേനല്‍ക്കാല നിരക്കായി 10 പൈസ കെ.എസ്.ഇ.ബി. അധികം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. ചെറുകിട വ്യവസായങ്ങള്‍ക്ക് അഞ്ചുപൈസ വീതം രണ്ടുവര്‍ഷവും കൂടും. വന്‍കിട വ്യവസായങ്ങള്‍ക്ക് ഈ വര്‍ഷം 10 പൈസയും അടുത്തവര്‍ഷം അഞ്ചുപൈസയും കൂടും. വീടുകളില്‍ വിവിധ സ്ലാബുകളിലെ വര്‍ധന 15 പൈസ മുതല്‍ 25 പൈസവരെയാണ്.

അതേസമയം നിരക്ക് വര്‍ദ്ധനയോടെ കെ.എസ്.ഇ.ബി.ക്ക് ഈ വര്‍ഷം ഏകദേശം 408കോടിയുടെ അധികവരുമാനം കിട്ടുമെന്നാണ്പ്രതീക്ഷ. അടുത്ത വര്‍ഷം 695കോടിയോളവും അധികം നേടാനായേക്കും. 800 കോടിയോളം രൂപയുടെ അധികവരുമാനമെങ്കിലും കിട്ടുന്ന തരത്തില്‍ നിരക്ക് വര്‍ദ്ധന വേണമെന്നായിരുന്നു കെ.എസ്.ഇ.ബി.യുടെ ആവശ്യം. ഈ വര്‍ഷം 1370.09കോടിയുടേയും അടുത്ത വര്‍ഷം 1108.03 കോടിയുടേയും പിന്നത്തെ വര്‍ഷം 1065.95കോടിയുടേയും നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി.യുടെ കണക്ക്. ഇത് മറികടക്കാനുള്ള താരിഫ് പരിഷ്‌ക്കരണത്തിനാണ് അനുമതി തേടിയിരുന്നത്. എന്നാല്‍, റെഗുലേറ്ററി കമ്മീഷന്‍ അതിന് അനുമതി നല്‍കിയില്ല.

ഇതിന് പുറമെ വേനല്‍ക്കാലത്ത് വന്‍വില കൊടുത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തില്‍ ജനുവരിമുതല്‍ മേയ് മാസം വരെ യൂണിറ്റിന് 10 പൈസ സമ്മര്‍താരിഫ് എന്ന പേരില്‍ അധികം വാങ്ങാനും ലക്ഷ്യമിട്ടിരുന്നു.ഇതിലൂടെ ഈ വര്‍ഷം 111കോടിയും അടുത്ത വര്‍ഷം 233കോടിയും കൂടുതല്‍ നേടാമെന്നും കെ.എസ്.ഇ.ബി.പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ സമ്മര്‍താരിഫ് ആശയം റെഗുലേറ്ററി കമ്മിഷന്‍ തള്ളി,സമ്മര്‍താരിഫ് വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതുകൂടി ചുമത്തിയാല്‍ വൈദ്യുതി ബില്‍ വേനല്‍ക്കാലത്ത് കുത്തനെ ഉയരും.ഇത് ജനങ്ങളില്‍ പ്രതിഷേധമുണ്ടാക്കുമെന്ന് വിലയിരുത്തി. ഇതോടൊണ് ഈ നിരക്ക് വര്‍ധന കുത്തനെ ഉയര്‍ത്താതിരുന്നത്.കെഎസ്ഇബി, വൈദ്യുതി ബോര്‍ഡ്, ആം ആദ്മി പാര്‍ട്ടി, പ്രതിഷേധം, റെഗുലേറ്ററി കമ്മീഷന്‍, സമ്മര്‍താരിഫ്