- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെ 62, 67 പേരല്ലല്ലോ സിനിമ; ഹേമ കമ്മിറ്റി രേഖപ്പെടുത്തിയത് ഡബ്ല്യൂസിസി നിര്‍ദേശിച്ചവരുടെ മൊഴികള്‍; രൂക്ഷവിമര്‍ശനവുമായി കുക്കു പരമേശ്വരന്‍
തിരുവനന്തപുരം: ഹേമകമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനവുമായി നടി കുക്കു പരമേശ്വരന്‍.അമ്മ സംഘടനയില്‍ നിന്ന് ആരെയുംവിളിച്ചിട്ടില്ലെന്നും ഡബ്ലൂ സി സി നിര്‍ദേശിച്ചവരുടെ മൊഴികളാണ് കമ്മിറ്റി രേഖപ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചു.ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.പരാതിയുള്ളവര്‍ മറ നീക്കി പുറത്തുവരണമെന്നും കുക്കു ആവശ്യപ്പെട്ടു. അമ്മയില്‍ പതിനാല് വര്‍ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നയാളാണ് ഞാന്‍. ഞാനിരിക്കുന്ന സമയത്ത് ഒരു പരാതിയും അവിടെ വന്നിട്ടില്ല. നമ്മള്‍ അവിടെയും ഇവിടെയും ഇരുന്ന് പറയുന്നതല്ല പരാതി. അത് പരാതിയായി എടുക്കാനും പറ്റില്ല.ഞാന്‍ ഐ സി സിയിലും […]
തിരുവനന്തപുരം: ഹേമകമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനവുമായി നടി കുക്കു പരമേശ്വരന്‍.അമ്മ സംഘടനയില്‍ നിന്ന് ആരെയുംവിളിച്ചിട്ടില്ലെന്നും ഡബ്ലൂ സി സി നിര്‍ദേശിച്ചവരുടെ മൊഴികളാണ് കമ്മിറ്റി രേഖപ്പെടുത്തിയതെന്നും അവര്‍ ആരോപിച്ചു.ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.പരാതിയുള്ളവര്‍ മറ നീക്കി പുറത്തുവരണമെന്നും കുക്കു ആവശ്യപ്പെട്ടു.
അമ്മയില്‍ പതിനാല് വര്‍ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നയാളാണ് ഞാന്‍. ഞാനിരിക്കുന്ന സമയത്ത് ഒരു പരാതിയും അവിടെ വന്നിട്ടില്ല. നമ്മള്‍ അവിടെയും ഇവിടെയും ഇരുന്ന് പറയുന്നതല്ല പരാതി. അത് പരാതിയായി എടുക്കാനും പറ്റില്ല.ഞാന്‍ ഐ സി സിയിലും ഉണ്ട്. അവിടെ വന്നത് ഒരേയൊരു പരാതിയാണ്. അത് കോണ്‍ഫിഡന്‍ഷ്യാലിറ്റിയോടെയാണ് ഏറ്റെടുത്തത്. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ഹേമ കമ്മിറ്റിക്ക് തെളിയിക്കാന്‍ പറ്റില്ലല്ലോ.
ഒരു കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാണുന്നത് മുഴുവന്‍ കള്ളമാണെന്നൊന്നുമല്ല പറയുന്നത്.ഇന്നലെ വരെ നടന്ന കാര്യങ്ങളാണ് ഹേമ കമ്മിറ്റിയിലുള്ളത്.സിനിമാ മേഖല ഒരു തൊഴിലിടമാണ്. അതുകൊണ്ട് ഒരുപാട് പേര്‍ ജീവിക്കുന്നതാണ്. നാളെ എന്താകണമെന്നതല്ലേ ചര്‍ച്ചയാകേണ്ടത്.ഇനി ഇത് പാടില്ല എന്ന് തീരുമാനമായി. നീതി കിട്ടാത്തവര്‍ക്ക് നീതി കൊടുക്കൂ. കോണ്‍ക്ലേവ് എന്ന ആശയം വളരെ നല്ലതാണ്.'- കുക്കു പരമേശ്വരന്‍ പറഞ്ഞു.
'ഞാനൊരാള്‍ക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍, ആരോപണ വിധേയനായ ആള്‍ക്ക് പറയാനുള്ളതും കേള്‍ക്കണം.അത് കേട്ടിട്ടില്ല. പിന്നെ മലയാള സിനിമയില്‍ ആകെ അറുപത്തിരണ്ടോ, അറുപത്തിയേഴോ പേരല്ലല്ലോ. അമ്മ അസോസിയേഷനില്‍ ഇരുന്നൂറോളം സ്ത്രീകളുണ്ട്. അവരിലാരെയും വിളിച്ചിട്ടില്ല. കമ്മിറ്റി എല്ലാവരെയും വിളിക്കണം.എന്തുകൊണ്ടാണ് ഡബ്ല്യൂ സി സി നിര്‍ദേശിച്ചവരുടെ മാത്രം മൊഴിയെടുത്തതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു.
അതേസമയം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത് വന്നു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഒളിപ്പിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഉത്തരം പറയേണ്ടിവരുമെന്നും ആഷിഖ് അബു പറഞ്ഞു.സര്‍ക്കാരിന്റെ നിലപാടില്‍ ശക്തമായ പ്രതിഷേധം ഉണ്ട്. വിവരാവാകാശപ്രകാരം ലഭിക്കേണ്ട കാര്യങ്ങള്‍ എങ്ങനെ മാഞ്ഞുവെന്നും ആഷിക് ചോദിച്ചു.
സിനിമാ മേഖലയില്‍ ഇത്തരം കുറ്റകൃത്യം നടക്കുന്നുവെന്ന് വാക്കാല്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ചലച്ചിത്രരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍ നടന്നപ്പോഴാണ് ഹേമ കമ്മറ്റിയെ നിയോഗിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ വിശദീകരണം സിനിമ മേഖലയിലെ കാര്യങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, പരാതി കേള്‍ക്കാനാണ് സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തുനടപടി എടുക്കണമെന്നത് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും ആഷിഖ് പറഞ്ഞു.
സര്‍ക്കാരിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ പറ്റിയ അത്രശേഷിയുള്ള ആളുകളാണ് ഇവരെന്ന് ബോധ്യപ്പെടുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമായത്. സര്‍ക്കാരിന്റെ മേല്‍ ഉയര്‍ന്ന സമ്മര്‍ദ്ദം ഉണ്ടായിട്ടുണ്ട്. ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ പറയുകയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ സഹായം വേണമെന്ന്. ഇത് പരാജയപ്പെട്ട സര്‍ക്കാരിന്റെ പ്രസ്താവനയാണെന്നും ഇതിനെ ഒരു കുട്ടിക്കളിയുടെ ലാഘവത്തോടെയാണ് കാണുന്നതെന്നും ആഷിഖ് പറഞ്ഞു.
സിനിമ സംഘടനകളൊന്നും ഇതിനകത്ത് കൃത്യമായ പ്രതികരണം നടത്തുമെന്ന് തനിക്ക് പ്രതീക്ഷയില്ല. ജനാധിപത്യപരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയല്ല അത്. ഒരു ഫ്യൂഡല്‍ സംവിധാനം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മാടമ്പി ഭരണമാണ് അവിടെ നടക്കുന്നത്. നടി ആക്രമിക്കപ്പെട്ട സമയത്ത് അമ്മയുടെ നിലപാട് എല്ലാവരും കണ്ടതാണ്. അതില്‍കൂടുതല്‍ എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ആഷിഖ് ചോദിച്ചു. സിനിമ കോണ്‍ക്ലേവിന്റെ അജണ്ട രൂപികരിച്ചിട്ടില്ല. സിനിമയുടെ നയരൂപീകരണം സംബന്ധിച്ച ചര്‍ച്ചയെന്നാണ് മന്ത്രി പറഞ്ഞത്. അത് ഒരു കോംപ്രമൈസ് ആകുമെന്ന് കരുതുന്നില്ലെന്ന് ആഷിഖ് പറഞ്ഞു.