- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സോവിയറ്റ് യൂണിയനില്‍ നിന്ന് വിട്ട് സ്വതന്ത്രമായ സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്കരണം ശക്തമായി; പൊതു നിരത്തില്‍ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിച്ച് കിര്‍ഗിസ്ഥാന്‍; മുഖം പൂര്‍ണമായി മറയ്ക്കുന്നവരെ കാത്ത് വന്‍ പിഴ
പൊതു നിരത്തില്‍ മുഖം മറയ്ക്കുന്ന നിഖാബ് നിരോധിച്ച് കിര്‍ഗിസ്ഥാന്‍
ബിഷ്‌കേക്: സോവിയറ്റ് യൂണിയനില്‍ നിന്ന് വിട്ടുമാറി സ്വതന്ത്രമായ മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നു. പൊതു നിരത്തുകളില്‍ മുഖം മറയ്ക്കുന്ന നിക്കാബിന് നിരോധനം ഏര്‍പ്പെടുത്തി കിര്‍ഗിസ്ഥാന്‍. മുഖം പൂര്‍ണമായി മറയ്ക്കുന്നവര്‍ക്ക് കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. ശരീരം മുഴുവന്‍ മറയ്ക്കുന്ന നിരക്കാബ് ധരിക്കുന്ന സ്ത്രീകള്‍ക്കാണ് പിഴ ചുമത്തുന്നത്. ഇത്തരം വേഷവിധാനങ്ങള്‍ കിര്‍ഗിസ്ഥാന്‍ സമൂഹത്തിന് അന്യമാണെന്നും ആക്രമണകാരികളെ മറച്ചുവെയ്ക്കാന്‍ ഈ വസ്ത്രത്തിന് കഴിയുമെന്നുമാണ് കിര്‍ഗിസ്ഥാന്‍ ഭരണകൂടം വിശദീകരിക്കുന്നത്.
മധ്യേഷ്യന് രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമികവത്ക്കരണം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കണ്ണുകള്‍ ഒഴികെ ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന ചില മുതിര്‍ന്ന സ്ത്രീകള്‍ ധരിക്കുന്ന മൂടുപടത്തിന് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം തന്നെ നിരോധനം ഏര്‍പ്പെടുത്തിരിക്കുകയാണ്. ഇനി മുതല്‍ ഈ വസ്ത്രം ധരിച്ചതായി കണ്ടെത്തിയാല്‍ ആ വ്യക്തിയുടെ പ്രതിമാസ ശരാശരി വേതനത്തിന്റെ പകുതിയിലധികം വരുന്ന തുക പിഴയായി ചുമത്താം.
കിര്‍ഗിസ്ഥാനിലെ മത ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത് നിക്കാബ് സമൂഹത്തിന് അന്യമായ ഒന്നാണെന്നാണ്. നിഖാബ് ധരിച്ച സ്ത്രീകള്‍ വേഷംമാറി ആക്രമിക്കുന്നവരാകാന്‍ സാധ്യതയുണ്ട് എന്നും ഇത് പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതാണ് എന്നുമാണ് ഭരണകൂടം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ അവര്‍ മുഖം തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ പരസ്യമായി കാണിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്യം നേടിയതിന് ശേഷം മധ്യേഷ്യയിലെ അഞ്ച് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ പലതും തീവ്രമായ ഇസ്ലാമികവത്ക്കരണത്തിലേക്ക് ചുവട് മാറ്റിയിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലെ മതേതര സര്‍ക്കാരുകള്‍ ഈ നീക്കങ്ങളെ അടിച്ചമര്‍ത്താനും ശ്രമിച്ചു. സമീപ കാലയളവില്‍ എല്ലാം തന്നെ ഈ മേഖലകളില്‍ ഇസ്ലാമിക തീവ്രവാദവും വര്‍ദ്ധിച്ചു വരികയാണ്. 2013-2015 കാലയളവില്‍ ഐ.എസ് തീവ്രവാദ സംഘടന പിടിമുറുക്കിയതോടെ ആയിരക്കണക്കിന് പൗരന്‍മാര്‍ മധ്യ പൂര്‍വ്വേഷ്യയിലെ ജിഹാദി ഗ്രൂപ്പുകളില്‍ ചേരാനായി പോയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് മുഖം മറയ്ക്കു്നന നിഖാബ് കിര്‍ഗിസ്ഥാനില്‍ നിരോധിച്ചത്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സാദിര്‍ ജപറോവ് പറയുന്നത് പരമ്പരാഗതമായി തന്നെ രാജ്യത്തെ സ്ത്രീകള്‍ ബുര്‍ഖ ധരിക്കാറില്ലെന്നും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇതിന് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നുമാണ്. മധ്യേഷ്യയിലെ ഇസ്ലാമിക ആത്മീയ ഭരണകൂടങ്ങള്‍ സര്‍ക്കാരില്‍ നിന്ന് നാമമാത്രമായി സ്വതന്ത്രമാണ്. മതത്തിന്മേല്‍ ഭരണകൂടത്തിന്റെ അധികാരം നടപ്പിലാക്കാന്‍ ശ്രമിച്ച സോവിയറ്റ് കാലഘട്ടത്തിലെ ഭരണസമിതികളുമായി ആഴത്തില്‍ ബന്ധമുള്ളവയാണ്
ഇവരില്‍ പലരും എന്നതാണ് വാസ്്തവം.