- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്‍ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിപരീതം ലാ നീന; കേരളത്തില്‍ അടക്കം ശക്തമായ മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ച് ലാ നിന; ഇനിയും കരുതല്‍ അനിവാര്യം
തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് - സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ മണ്‍സൂണ്‍ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് സൂചന. ഈ മാസങ്ങളില്‍ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ലോകത്ത് കടുത്ത ചൂടിന് കാരണമായ എല്‍നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമായ ലാ നിന ഈ വര്‍ഷം അവസാനത്തോടെ രൂപപ്പെട്ടേക്കുമെന്ന് ലോക കാലാവസ്ഥ സംഘടന പറയുന്നത്. എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ […]
തിരുവനന്തപുരം: ശക്തമായ മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിച്ച് ലാ നിന വരുന്നു. ആഗസ്റ്റ് - സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയിലെ മണ്‍സൂണ്‍ കാലാവസ്ഥയെ സ്വാധീനിക്കുന്ന ലാ നിന പ്രതിഭാസം ശക്തിപ്രാപിക്കുമെന്നാണ് സൂചന. ഈ മാസങ്ങളില്‍ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ലോകത്ത് കടുത്ത ചൂടിന് കാരണമായ എല്‍നിനോ പ്രതിഭാസത്തിന്റെ വിപരീത പ്രതിഭാസമായ ലാ നിന ഈ വര്‍ഷം അവസാനത്തോടെ രൂപപ്പെട്ടേക്കുമെന്ന് ലോക കാലാവസ്ഥ സംഘടന പറയുന്നത്.
എല്‍ നിനോയുടെ വിപരീത പ്രതിഭാസമാണ് ലാ നിന. ഭൂമധ്യ രേഖാപ്രദേശത്ത് ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി താഴുന്നതാണ് ഈ പ്രതിഭാസം. ആഗോള കാലാവസ്ഥയിലും കടല്‍ ജലത്തിന്റെ താപനിലയിലും എല്‍ നിനോ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് വിപരീതമായാണ് ലാ നീനയുടെ പ്രവര്‍ത്തനം. നിലവില്‍ ശാന്തസമുദ്രം തണുക്കുന്ന അവസ്ഥയിലേക്ക് പോവുകയാണ്. കൂടുതല്‍ തണുക്കുന്ന അവസ്ഥയിലേക്ക് പോകുമ്പോളാണ് ലാ നിന ഉണ്ടായതായി കണക്കാക്കുക. ലാ നിന മൂലം മഴ കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതുമൂലം അതിതീവ്രമായ മഴ പെയ്യുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. അപ്പോഴും കരുതല്‍ അനിവാര്യമാണ്.
ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ലാ നിന സംഭവിക്കാനുള്ള സാധ്യത 60 ശതമാനമായിരുന്നു. ഓഗസ്റ്റ്- നവംബര്‍ കാലയളവില്‍ ഇത് 70 ശതമാനമായി ഉയരുമെന്നും ലോക കാലാവസ്ഥ സംഘടന പ്രവചിക്കുന്നു. ഈ സമയത്ത് എല്‍നിനോ വീണ്ടും ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണെന്നും ലോക കാലാവസ്ഥ സംഘടന വിശദീകരിച്ചിരുന്നു. ലോകത്ത് എക്കാലത്തെയും കടുത്ത ചൂട് അനുഭവപ്പെട്ട മാസമാണ് ഏപ്രില്‍. തുടര്‍ച്ചയായ 11-ാം മാസമാണ് റെക്കോഡ് ചൂട് അനുഭവപ്പെട്ടത്. കടലിന്റെ ഉപരിതല താപനില ഉയര്‍ന്ന് നിന്നതാണ് ഇതിന് കാരണം.
എല്‍നിനോ പ്രതിഭാസമാണ് ചൂട് കൂടാന്‍ കാരണമായത്. ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തിലും സമുദ്രത്തിലും വ്യാപിച്ചത് മൂലമാണ് ഇത് സംഭവിച്ചത്. എല്‍ നിനോയെ തുടര്‍ന്ന്, ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ദക്ഷിണേഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഏപ്രില്‍, മേയ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടത്. ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ കടുത്ത ചൂടോ കൊടും തണുപ്പോ അനുഭവപ്പെടാത്ത നിഷ്പക്ഷ അവസ്ഥകളിലേക്കോ അല്ലെങ്കില്‍ ലാ നിനയിലേക്കോ മാറാന്‍ തുല്യ സാധ്യത ഉള്ളതായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലോക കാലാവസ്ഥ സംഘടന വിശദീകരിച്ചിരുന്നു.
എല്‍ നിനോ ഇന്ത്യയിലെ ദുര്‍ബലമായ മണ്‍സൂണ്‍ കാറ്റുമായും വരണ്ട അവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുമ്പോള്‍, എല്‍ നിനോയുടെ വിരുദ്ധമായ ലാ നിന മണ്‍സൂണ്‍ കാലത്ത് സമൃദ്ധമായ മഴയ്ക്ക് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. അടുത്തിടെയാണ് ഈ എല്‍ നിനോ-ലാ നിന പ്രയോഗങ്ങള്‍ വ്യാപകമായത്. സ്പാനിഷ് വാക്കുകളാണിവ. എല്‍ നിനോ (El Niño) എന്നാല്‍ ചെറിയ ആണ്‍കുട്ടിയെന്നും ലാ നിന (La Nina) എന്നാല്‍ ചെറിയ പെണ്‍കുട്ടിയെന്നുമാണ് അര്‍ത്ഥം. ആഗോള കാലവസ്ഥയെ ബാധിക്കുന്ന രണ്ട് കാലാവസ്ഥ പ്രതിഭാസങ്ങളാണ് ഇവ. സമുദ്ര-അന്തരീക്ഷ കാലാവസ്ഥ വിശേഷിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. പസഫിക സമുദ്രത്തിലെ ജലത്തിന്റെ താപനില അടിസ്ഥാനമാക്കിയാണ് എല്‍ നിനോ, ലാ നിന പ്രതിഭാസങ്ങളെ വിലയിരുത്തുന്നത്.
ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തില്‍ ചൂട് കൂടുന്ന സാഹചര്യമാണ് എല്‍ നിനോ പ്രതിഭാസം. ചൂടുവെള്ളം ഓസ്‌ട്രേലിയയില്‍ നിന്ന് തെക്കേ അമേരിക്കന്‍ തീരത്തേക്ക് ഒഴുകും. ഇത് കാലവര്‍ഷത്തെ ബാധിക്കും. എന്നാല്‍ ലാ നിന പ്രതിഭാസം സമുദ്രോപരിതലത്തെ തണുപ്പിക്കുകയാണ് ചെയ്യുന്നത്. ചൂടുവെള്ളം തെക്കേ അമേരിക്കന്‍ ഭാഗത്ത് നിന്ന് ഓസ്‌ട്രേലിയന്‍ ഭാഗത്തേക്ക് ഒഴുകും. ഇത് ഇന്ത്യയില്‍ കൂടുതല്‍ മഴയ്ക്ക് കാരണമാകും. ഇവയ്ക്ക് പുറമേ ന്യൂട്രല്‍ എല്‍ നിനോ സതേണ്‍ ഓസിലേഷന്‍ (ENSO) സൈക്കിളും രൂപപ്പെടുന്നു. എല്‍ നിനോയെ അപേക്ഷിച്ച് ലാ നിന പ്രതിഭാസം വളരെ അപൂര്‍വമായി മാത്രമാണ് സംഭവിക്കുന്നത്. രണ്ടോ അല്ലെങ്കില്‍ ഏഴോ വര്‍ഷം കൂടുമ്പോള്‍ എല്‍ നിനോ, ലാ നിന പ്രതിഭാസം കൊണ്ട് സ്വാഭാവിക ENSO സൈക്കിള്‍ തടസപ്പെടും. ഇതിന് മുന്‍പ് 2020-നും 2023-നും ഇടയില്‍ ലാ നിന പ്രകടമായിരുന്നു.