- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ഒരു മഴക്കാലമായിരുന്നു; മുന്നിലെ പാളത്തിലും സിഗ്നലിലും ആണ് കണ്ണ്; പെട്ടെന്ന് പാളത്തില്‍ അമ്മയും കൈക്കുഞ്ഞും നാല് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയും; ഹോണ്‍ നീട്ടി അടിച്ചു; അമ്മയും കൈക്കുഞ്ഞും പാളത്തില്‍ നിന്ന് മാറി; പക്ഷേ......, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവം പങ്കുവെച്ച് ലോക്കോപൈലറ്റ് പ്രദീപ് ചന്ദ്രന്‍
കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഏറ്റുമാനൂരില്‍ ഷൈനി എന്ന സ്ത്രീയും അവരുടെ മക്കളും ട്രെയിനിന്റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത അറിയുന്നത്. ഇതിന് പിന്നാലെയാണ് മറ്റൊരു സമാനമായ ദുരന്തവാര്‍ത്ത കൂടി ഇന്നലെ എത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആലപ്പുഴ കേളമംഗലം സ്വദേശിയായ പ്രിയയും മകള്‍ കൃഷ്ണപ്രിയയും ട്രെയിന്ന് മുന്നില്‍ ചാടി ജീവനൊടുക്കിയ വാര്‍ത്ത.
ഈ രണ്ട് അമ്മയും കുട്ടികളും മരിച്ചതിന്റെ അനുഭവം അതാത് ട്രെയിനുകളുടെ ലേക്കോ പൈലറ്റുമാര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദക്ഷിണ റെയില്‍വേയില്‍ സീനിയര്‍ ലോക്കോ പൈലറ്റും ചിത്രകാരനുമായ പ്രദീപ് ചന്ദ്രന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നേരിടേണ്ടി വന്ന ഒരു അനുഭവമാണ് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റഫോമായ ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.
ഒരു ചാറ്റല്‍മഴയുടെ സുപ്രഭാതത്തില്‍ ട്രെയിനിന് മുന്നില്‍ എത്തിയ അമ്മയെയും രണ്ട് കുട്ടികളെയും കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സ്റ്റേഷനില്‍ നിന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹോണ്‍ മുഴക്കി പാഞ്ഞ് പോകുകയായിരുന്നു. ഈ സമയത്താണ് പാളത്തില്‍ കൂടെ ആരോ നടന്ന് പോകുന്നത് ദൂരെന്ന് കണ്ടത്. അടുത്ത് വരുംന്തുറേുമാണ് അത് ഒരു സ്ത്രീയും കൈക്കുഞ്ഞും കൂടെ മൂന്നാ നാലോ വയസ്സുള്ള ഒരു പെണ്‍കുട്ടിയും ആണെന്ന് മനസ്സിലായത്.
അവര്‍ പാളത്തില്‍ നിന്ന് മാറാന്‍ ഹോണ്‍ നീട്ടി അടിച്ചു. ട്രെയിന്‍ കണ്ട സന്തോഷത്തില്‍ പെണ്‍കുട്ടി കൈവീശി തുള്ളിക്കളിക്കാന്‍ തുടങ്ങി. വീണ്ടും നീട്ടി ഹോണി അടിച്ചു. അമ്മ കൈക്കുഞ്ഞിനെയും കൊണ്ട് വശത്തേക്ക് മാറി ഇറങ്ങി നിന്നു. മുതിര്‍ന്ന പെണ്‍കുട്ടി പാളത്തില്‍ നിന്നത് അമ്മ ശ്രദ്ധിച്ചില്ല. നീട്ടി ഹോണടിച്ചു വീണ്ടും വീണ്ടും അടിച്ചു.
മറ്റൊന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ എത്ര കാലം മറഞ്ഞാലും ലോക്കോ പൈലറ്റിന്റെ മനസ്സില്‍ നിന്നും മാറില്ലെന്ന് കുറിപ്പ് വായിക്കുമ്പോള്‍ മനസ്സിലാക്കാം. ജോലിയില്‍ കയറിയ സമയത്ത് വളരെ ത്രില്ലിലായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ നടന്നതിന് ശേഷമാണ് ഈ സാഹചര്യങ്ങളെ കുറിച്ച് മനസ്സിലാക്കിയതെന്നും പ്രദീപ് കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്.