- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നത് ദൃശ്യങ്ങളില്‍; ഞായറാഴ്ച ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന; സിസി ടിവി പരിശോധനയിലെ സംശയം പങ്കുവച്ച് എസ്പി യതീഷ്
ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന
ബെംഗളൂരു: ബെംഗളൂരുവില്‍, മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേഭാരത് ട്രെയിനിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളും പത്തനംതിട്ട സ്വദേശികളുമായ സ്റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയ വന്ദേ ഭാരത് ട്രെയിനിടിച്ചാണ് മരണം. പ്രാഥമിക അന്വേഷണം ആത്മഹത്യയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു. 'സിസിടിവി ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍, ഇത് ആത്മഹത്യയാണെന്ന് തോന്നുന്നു,'' എസ്.പി. യതീഷ് എന്‍ പറഞ്ഞു. പറഞ്ഞു. ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പരസ്പരം കൈപിടിച്ചുനില്‍ക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. എന്നിരുന്നാലും, കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ലെന്നു അദ്ദേഹം പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലായിരുന്നു. ആത്മഹത്യാക്കുറിപ്പോ അതുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളോ നിലവില്‍ കണ്ടെത്തിയിട്ടില്ല. ബെംഗളൂരു റൂറല്‍ റെയില്‍വേ പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താനായി കോളേജില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. തിരുവല്ല സ്വദേശിയാണ് മരിച്ച ജസ്റ്റിന്‍. റാന്നി സ്വദേശിനിയാണ് സ്റ്റെര്‍ലിന്‍.




