തിരുവനന്തപുരം: കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നുകാരിയെ തിരികെ നാട്ടിലെത്തിക്കാന്‍ വിശാഖപട്ടണത്ത് എത്തിയ പൊലീസ് കുട്ടിയെ ഏറ്റെടുത്തു.ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും.നാളെ കുട്ടിയുമായി കേരള പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും.രാത്രി 10.25 നു വിജയവാഡയില്‍നിന്നും കേരള എക്സ്പ്രസിലാണ് ഇവര്‍ കേരളത്തിലേക്കു തിരിക്കുന്നത്.കുട്ടി തങ്ങളോടൊപ്പം വരാന്‍ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ് ഐ രഞ്ജിത്ത് വി എസ് മാധ്യമങ്ങളോട് പറഞ്ഞു

കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷമാണ് വിശാഖപട്ടണത്ത് നിന്ന് 13 കാരിയെ കണ്ടെത്തിയത്. ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ നിന്നും കണ്ടെത്തിയ കുട്ടിവിശാഖപട്ടണത്ത് ആര്‍പിഎഫിന്റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിച്ചത്. ആസാമിലെത്തി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് കുട്ടിയുടെ ആഗ്രഹം.

വീട്ടില്‍ ഉപദ്രവം തുടര്‍ന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി.വിശാഖവാലിയിലെ കുട്ടികളുടെ സംരക്ഷണ
കേന്ദ്രത്തില്‍ കുട്ടി സന്തോഷവതിയാണെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.അതേസമയം, മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനോടും നന്ദിയുണ്ടെന്ന് 13കാരിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു. കുട്ടി നന്നായിരിക്കുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു.

ചൊവ്വാഴ്ചയാണ് കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്നും അമ്മയുമായി പിണങ്ങി ഇറങ്ങിയ കുട്ടി, ട്രെയിന്‍ കയറി സ്വദേശമായ ആസാമിലേക്ക് പോകാന്‍ ശ്രമിച്ചത്.മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് യാത്രക്കാരാണ് കുട്ടിയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്.തുടര്‍ന്ന് വിശാഖപട്ടണത്തെ മലയാളി സമാജം പ്രവര്‍ത്തകരുടെ സഹായത്തോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു.