- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടി മുറിക്കലും വസ്ത്രങ്ങള്‍ ചെറുതാക്കലും; വിനേഷിന് ഭാരം കുറഞ്ഞില്ല; കുറച്ചുവെള്ളം കൊടുക്കേണ്ടി വന്നു; വിശദീകരിച്ച് ഡോക്ടറും പി ടി ഉഷയും
പാരീസ്: ഗുസ്തി താരങ്ങള്‍ക്ക് മത്സര ശേഷം ഭാരം കൂടുക പതിവാണ്. അതിനുശേഷം ഭാരം കുറയ്ക്കാന്‍ കോച്ചുമാര്‍ ചില പരിശീലനമുറകള്‍ നോക്കുകയും ചെയ്യാറുണ്ട്്. പാരീസ് ഒളിമ്പിക്‌സില്‍, വനിതകളുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മത്സരത്തിന് മുമ്പുള്ള ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികമായി വന്നത് എങ്ങനെ? ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിന്‍ഷോ പാര്‍ദിവാലയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയും. ഇരുവരുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നത് […]
പാരീസ്: ഗുസ്തി താരങ്ങള്‍ക്ക് മത്സര ശേഷം ഭാരം കൂടുക പതിവാണ്. അതിനുശേഷം ഭാരം കുറയ്ക്കാന്‍ കോച്ചുമാര്‍ ചില പരിശീലനമുറകള്‍ നോക്കുകയും ചെയ്യാറുണ്ട്്. പാരീസ് ഒളിമ്പിക്‌സില്‍, വനിതകളുടെ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മത്സരത്തിന് മുമ്പുള്ള ഭാര പരിശോധനയില്‍ വിനേഷ് ഫോഗട്ടിന് 100 ഗ്രാം അധികമായി വന്നത് എങ്ങനെ? ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യന്‍ ടീമിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിന്‍ഷോ പാര്‍ദിവാലയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയും. ഇരുവരുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെ:
ചൊവ്വാഴ്ച നടന്ന വിനേഷിന്റെ മൂന്നുമത്സരങ്ങള്‍ക്ക് ശേഷം അവരുടെ ഭാരം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. കഠിന പ്രയത്‌നം നടത്തിയെങ്കിലും, സമയപരിധിക്കുള്ളില്‍ അതുകുറയ്ക്കാന്‍ സാധിച്ചില്ല, വീഡിയോ പ്രസ്താവനയില്‍ ഡോ പാര്‍ദിവാലയും പി ടി ഉഷയും വിശദീകരിച്ചു.
ഡോ.പാര്‍ദിവാലയുടെ പ്രസ്താവന
ഗുസ്തി താരങ്ങള്‍ സാധാരണഗതിയില്‍ അവരുടെ സ്വാഭാവിക ഭാരത്തേക്കാള്‍ കുറഞ്ഞ ഭാര വിഭാഗത്തിലാണ് മത്സരിക്കാറുള്ളത്. തങ്ങളേക്കാള്‍ കുറഞ്ഞ കരുത്തുള്ള എതിരാളികളുമായി മത്സരിക്കുമ്പോള്‍ കിട്ടുന്ന ആനുകൂല്യത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഭാരപരിശോധന നടത്തുന്ന ദിവസത്തിന് മുന്നോടിയായി ഭാരം കുറയ്ക്കുന്നത് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ക്യത്യമായ നിയന്ത്രണത്തിലൂടെയാണ്.
ഇതുകൂടാതെ, അത്‌ലറ്റ് നന്നായി വിയര്‍ക്കാന്‍ വേണ്ടി വ്യായാമത്തിനൊപ്പം സോനയും ചെയ്യാറുണ്ട്. ഇങ്ങനെ ഭാരം കുറയ്ക്കുമ്പോള്‍, ക്ഷീണവും ഊര്‍ജ്ജ നഷ്ടവും ഉണ്ടാകാം. അത് കളിയെ ദോഷകരമായി ബാധിക്കാം. അതുകൊണ്ട് മിക്ക ഗുസ്തിക്കാരും പരിമിതമായ രീതിയില്‍ ഭക്ഷണവും കൂടിയ ഊര്‍ജ്ജം കിട്ടുന്ന ഭക്ഷണവും കഴിക്കാറുണ്ട്.
വിനേഷിന്റെ പോഷകാഹാര വിദഗ്ധന്റെ വിലയിരുത്തല്‍ പ്രകാരം ഒരു ദിവസം 1.5 കിലോ ഭക്ഷണമാണ് അവര്‍ക്ക് മത്സര ദിവസം കഴിക്കാവുന്നത്. മത്സര ശേഷം ഭാരം പഴയപോലെ കൂടുന്ന ഘടകവും പരിഗണിക്കണം. വിനീഷ് മൂന്നുമത്സരങ്ങളില്‍ പങ്കെടുത്തതിന് പിന്നാലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ കുറച്ചുവെള്ളം നല്‍കേണ്ടി വന്നു.
മത്സര ശേഷം ഭാരം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയതോടെ, പരിശീലകന്‍ ഭാരം കുറയ്ക്കാനുള്ള സാധാരണ ചെയ്യാറുള്ള പ്രക്രിയയ്ക്ക് തുടക്കമിട്ടു. ദീര്‍ഘനാളായി ഈ പ്രക്രിയ വിനേഷിന് ഫലപ്രദമാകാറുണ്ട്. രാത്രി കഴിയുന്നതോടെ ഭാരം അനുവദനീയ പരിധിയില്‍ എത്തുമെന്നും കണക്കുകൂട്ടി.
എന്നാല്‍, കഠിനപ്രയത്‌നത്തിന് ശേഷവും രാവിലെ വിനേഷിന് 100 ഗ്രാം കൂടുതലായിരുന്നു. അങ്ങനെയാണ് അവര്‍ അയോഗ്യയായത്. മുടി മുറിക്കല്‍, വസ്ത്രങ്ങള്‍ ചെറുതാക്കല്‍ അടക്കം എല്ലാം പരീക്ഷിച്ചിട്ടും 50 കിലോ വിഭാഗത്തില്‍ വേണ്ട ഭാരത്തില്‍ എത്താന്‍ കഴിഞ്ഞില്ല. മുന്‍കരുതലെന്ന നിലയില്‍ വിനേഷിന് നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ഡ്രിപ്പ് ഇടേണ്ടി വന്നു. എല്ലാം സാധാരണ നിലയില്‍ എന്നുറപ്പാക്കാന്‍ ചില രക്തപരിശോധനകളും വേണ്ടി വന്നു. ഈ ചികിത്സ ഇവിടുത്തെ പ്രാദേശിക ഒളിമ്പിക് ആശുപത്രിയില്‍ നടന്നുവരികയാണ്. ഭാരം കുറയ്ക്കുന്ന പ്രക്രിയയ്ക്കിടെ വിനേഷിന്റെ ശാരീരിക നില സാധാരണനിലയിലായിരുന്നു. തന്റെ മൂന്നാമത്തെ ഒളിമ്പിക്‌സില്‍ അയോഗ്യയാകേണ്ടി വന്നത് വിനേഷിനെ നിരാശയാക്കിയിരിക്കുകയാണ്.