- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കലോത്സവങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍; മത്സരിക്കുന്നതാണ് പ്രധാനം, അവിടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തിയില്ല; മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്; മഞ്ജു വാര്യരും, നവ്യനായരുമൊക്കെ കലോത്സവത്തിന്റെ സംഭാവനകള്‍: മോഹന്‍ലാല്‍
കലോത്സവങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍

തൃശൂര്‍: കലോത്സവങ്ങള്‍ കുട്ടികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ളത് മാത്രമല്ല, അവര്‍ക്ക് കൂട്ടായ്മയുടെ സാമൂഹിക പാഠങ്ങള്‍ കൂടി പകര്‍ന്നു നല്‍കുന്ന വേദി കൂടിയാണെന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം മോഹന്‍ ലാല്‍. തൃശൂരില്‍ സംസ്ഥാന കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍. മുമ്പ് പല തവണ ക്ഷണം ലഭിച്ചപ്പോഴും കലോത്സവം എത്താന്‍ പറ്റാത്തതിന്റെ വിഷമവും മോഹന്‍ ലാല്‍ പങ്കുവെച്ചു. ഇക്കുറി എന്തൊക്കെ അസൗകര്യമുണ്ടായാലും വരുമെന്ന് ക്ഷണിച്ചവര്‍ക്ക് ഉറപ്പുനല്‍കിയെന്നും നടന്‍ പറഞ്ഞു.
മുമ്പ് കലോത്സവത്തിലെ കലാപ്രതിഭകള്‍ക്കും തിലകങ്ങള്‍ക്കും സിനിമ താരങ്ങളുടെ പ്രഭയുണ്ടായിരുന്നു. മലയാള സിനിമക്ക് യുവജനോത്സവം എത്രയോ പ്രതിഭകളെ സമ്മാനിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍, നവ്യനായര്‍ എന്നിവരൊക്കെയും കലോത്സവത്തിന്റെ സംഭാവനകളാണ്. ഗായികയായ കെ.എസ്. ചിത്ര, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരൊക്കെ കലോത്സവത്തിലൂടെ വളര്‍ന്നു വന്ന താരങ്ങളാണ്.
വ്യക്തിയെന്ന നിലയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പങ്കുവെക്കലിന്റെ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. തോല്‍വി എന്നത് വിജയത്തിലേക്കുള്ള പടവാണ് എന്ന തിരിച്ചറിവുണ്ടാക്കുന്നു. മത്സരിക്കുന്നതാണ് പ്രധാനം. അവിടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തിയില്ല. പലര്‍ക്കും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചെന്നു വരില്ല. അതുകൊണ്ട് അവരാരും മോശം കലാകാരന്‍മാരാകുന്നില്ല എന്ന പാഠം കൂടിയാണ് കലോത്സവങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുന്നത്.
പാഠപുസ്തകങ്ങള്‍ക്ക് പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങള്‍ സമ്മാനിക്കുന്ന, സാംസ്‌കാരികമായി അവരെ പരുവപ്പെടുത്തുന്ന കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ ഭാവി തിരിച്ചറിഞ്ഞ് അത് സംഘടിപ്പിക്കാന്‍ വേണ്ടി ഇത്രയേറെ പണവും മനുഷ്യവിഭവവും മാറ്റിവെക്കുന്ന സര്‍ക്കാറിനോടും സംഘാടകര്‍ക്കും നന്ദി പറഞ്ഞ ശേഷമാണ് മോഹന്‍ ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
ജനങ്ങള്‍ ഹൃദയത്തിലേറ്റുമെന്ന് ഉറപ്പാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തിന്റെ എല്ലാ സ്വപ്നങ്ങളെയും യാഥാര്‍ഥ്യമാക്കേണ്ടവരാണ് നമ്മുടെ മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍. കരുത്തുറ്റ യുവത്വമാണ് വളര്‍ന്നുവരുന്നത്. അവരൊക്കെ കേരളത്തില്‍ തന്നെ ഉണ്ടാകണം. വിദേശത്ത് പോകാതെ തന്നെ നമ്മുടെ സംസ്ഥാനത്തെ ഉയര്‍ന്നതലത്തിലെത്തിക്കാന്‍ സാധിക്കണം. കുട്ടികള്‍ ഇല്ലാതെ, നമ്മുടെ സംസ്ഥാനം വൃദ്ധ സദനമായി മാറുമോ എന്ന് പേടിയുണ്ടെന്ന ആശങ്കയും സതീശന്‍ പങ്കുവച്ചു.


