- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വളരെ സന്തോഷം.... നന്ദി ദൈവമേ എന്നാണ് പറയേണ്ടത്'; ഇച്ചാക്കയുടെ പിറന്നാള്‍ ദിനം 'ബിഗ് ബോസില്‍' മോഹന്‍ലാല്‍ എത്തുന്നത് പ്രിയപ്പെട്ടവന്റെ ചിത്രം നിറഞ്ഞ ഷര്‍ട്ട് ധരിച്ച്; മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തില് മോഹന്‍ലാലിന് പ്രത്യേക ഡിസൈനര്‍ ഷര്‍ട്ട്; പ്രിയപ്പെട്ടവന്റെ ജന്മദിനം ലാലും ആഘോഷമാക്കുമ്പോള്‍
കൊച്ചി: ലോക സിനിമാ ലോകത്തിന് തന്നെ മാതൃകയാണ് മോഹന്‍ലാല്‍ - മമ്മൂട്ടി സൗഹൃദം.74-ാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടിയുടെ പടമുള്ള ഷര്‍ട്ടുമായി ബിഗ് ബോസ് വേദിയെ വ്യത്യസ്തനാക്കി മോഹന്‍ലാല്‍. ബിഗ് ബോസ് എപ്പിസോഡിന്റെ പ്രമോയില്‍ മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള ഷര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചിട്ടുള്ളത്. ഒപ്പം ഏഷ്യാനെറ്റ് പങ്കുവെച്ച വീഡിയോയില്‍ തന്റെ പ്രീയപ്പെട്ട ഇച്ചാക്കയ്ക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസിക്കുന്നുമുണ്ട്.
ശനിയാഴ്ച ബിഗ് ബോസിന് അവസാനം തന്നെ മോഹന്‍ലാലിന്റെ ഷര്‍ട്ടിലെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് മമ്മൂട്ടിയുടേതാണെന്ന് പ്രെമോയിലാണ് വ്യക്തമാകുന്നത്. മമ്മൂട്ടിക്കൊരു ആരോഗ്യ പ്രശ്‌നം വന്നപ്പോള്‍ ശബരിമലയില്‍ പോയി വഴിപാട് അര്‍പ്പിച്ച മോഹന്‍ലാലിനെ അടക്കം മലയാളികള്‍ കണ്ടതാണ്. നിലവില്‍ ആരോഗ്യവാനായി തിരിച്ചുവന്നിരിക്കുകയാണ് മമ്മൂട്ടി. ഇത് മോഹന്‍ലാലിന്റെ സന്തോഷം കൂടിയാവുകയാണ്.
മമ്മൂട്ടിയെ കുറിച്ചുള്ള ചോദ്യത്തിന്, 'വളരെ സന്തോഷം. നന്ദി ദൈവമേ എന്നാണ് പറയേണ്ടത്. ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ്. അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചിരുന്നു. പോയി കാണുകയും ചെയ്തു. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. സ്വന്തമായി അനുഭവിക്കേണ്ട കാര്യമാണ്. ഏത് കാര്യമായാലും അങ്ങനെ തന്നെ. മനുഷ്യന്റെ ഉള്ളില്‍ സംഭവിക്കുന്ന കാര്യമല്ലേ. ഒരുപാട് പേരുടെ പ്രാര്‍ത്ഥന അദ്ദേഹത്തിനുണ്ടായി. ഞങ്ങള്‍ വീണ്ടും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. പാട്രിയേറ്റ് എന്ന സിനിമയില്‍. അതിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു', എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എതായാലും മമ്മൂട്ടിയുടെ കഥാപാത്രമുള്ള ഷര്‍ട്ട വൈറലാകുകയാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തില്‍ നിന്നും പൊതുവേദിയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടന്‍ മമ്മൂട്ടി. ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹംം. കുറച്ച് ദിവസങ്ങള്‍ക്ക് താരം അസുഖമുക്തനായി തിരിച്ച് വരുന്നുവെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയില്‍ എത്തിയത്. ഇതിനിടെയില്‍ ഒരു പരിപാടിക്കിടെ സ്റ്റേജില്‍ വെച്ച് മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന മനോഹരമായ ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവച്ചത്. ഇച്ഛാക്കയുടെ തിരിച്ചുവരവിലുള്ള സന്തോഷം ആ ഒറ്റ ചിത്രത്തില്‍ വ്യക്തമാണ്. മമ്മൂട്ടി രോഗബാധിതനായതിന് പിന്നാലെ മോഹന്‍ലാല്‍ ശബരിമല ദര്‍ശനം നടത്തിയതും മമ്മൂട്ടിയുടെ പേരില്‍ വഴിപാട് നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ അത് ചിലര്‍ തെറ്റിദ്ധരിച്ചുവെന്നും അതില്‍ സങ്കടമുണ്ടെന്നുംമോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഏറ്റവും അടുത്ത ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അതിനെ തെറ്റിദ്ധരിക്കുന്നതാണ് സങ്കടം. ഒരുപാട് പേര്‍ അതിനെ തെറ്റിദ്ധരിക്കാന്‍ സാഹചര്യമുണ്ടാക്കി. അതിന്റെ കാര്യമില്ലായിരുന്നു. ഒരാളെ സ്നേഹിക്കാനോ അയാള്‍ക്ക് വേണ്ടി ചിന്തിക്കാനോ ഒന്നും മതത്തിന്റെ കാര്യമില്ല. സിനിമയില്‍ അങ്ങനെ ഒന്നും ഇല്ല. ഒരു കഥാപാത്രം ചെയ്യുന്നത് മതം നോക്കി ഒന്നും അല്ലല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ വളരെ അധികം സന്തോഷമുണ്ട്. ഒരു സംശയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് മാറിയെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. വളരെ സന്തോഷവാനായി വന്നിട്ട് തങ്ങളുടെ കൂടെ തന്നെയാണ് അഭിനയിക്കേണ്ടത്. അദ്ദേഹവും താനും ചെയ്യുന്ന ഒരു സിനിമയുടെ കുറച്ച് ഭാഗങ്ങള്‍ ഒരുമിച്ച് ചെയ്യാനുണ്ട്. അതിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.