- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം; മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറിയ ഇന്റര്‍വ്യൂ'; 'പ്രത്യേക ഏക്ഷനും മിസ്സായി, സത്യം പറഞ്ഞാല്‍ എന്തോരം കഴിവുകളാ ഈ രംഗണ്ണനുള്ളത്'; പിണറായി - മോഹന്‍ലാല്‍ അഭിമുഖത്തോട് പ്രതികരിച്ചു സോഷ്യല്‍ മീഡിയ
'അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം

തിരുവനന്തപുരം: തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ പി ആര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ - പിണറായി അഭിമുഖം കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്. പി.ആര്‍.ടി ഏകോപിപ്പിച്ചു തയ്യാറാക്കിയ അഭിമുഖം ഇന്നലെ എല്ലാ ചാനലുകള്‍ വഴിയും സംപ്രേക്ഷണം ചെയ്തു. പിന്നാലെ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളിലും അഭിമുഖം എത്തി. രാഷ്ട്രീയകാര്യങ്ങളിലേക്ക് കടക്കാതെ പിണറായി വിജയന്റെ വ്യക്തിജീവിതത്തെ കുറിച്ചും ചെറുപ്പത്തെ കുറിച്ചുമുള്ള ചോദ്യങ്ങളുമെല്ലാമായിരുന്നു അഭിമുഖത്തില്‍. പിണറായി വിജയനെ സരസനായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ ഇന്റര്‍വ്യൂവില്‍ ഉണ്ടായത്. എന്നാല്‍, ആ ശ്രമം ചീറ്റിപ്പോയി എന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നത്.
പിണറായി വിജയന്‍ പിണറായിയെ ദൈവമായി കാണുന്നവര്‍ ഈ അഭിമുഖം കണ്ട് വോട്ടു ചെയ്യുമായിരിക്കും. എന്നാല്‍, മറ്റു സാധാരണക്കാരുടെ അവസ്ഥ അതല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടിയത്. അതേസമയം മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന ആ പഴയ കഥ വീണ്ടും പറഞ്ഞതും പാളിയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതേസമയം ടിപി വധം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മറ്റു പലരുടെയും വിമര്‍ശനം.
ഒരു മനുഷ്യനെ തുണ്ടംതുണ്ടമായി വെട്ടിക്കൊലപ്പെടുത്തിക്കഴിഞ്ഞിട്ട് കുലം കുത്തിയെന്നും കുലംകുത്തിയാണെന്ന് പറഞ്ഞ ആളോട് ജീവിതത്തില്‍ എപ്പോഴെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ മദ്യപനായ സുഹൃത്തിനെ അവഗണിച്ചതില്‍ ദുഖം ഉണ്ട് എന്ന് മറുപടി അടക്കം കപടമായി എനനാണ് മാധ്യമപ്രവര്‍ത്തന്‍ ജാവേദ് പര്‍വേശ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറി ഈ ഇന്റര്‍വ്യൂ എന്നാണ് പ്രവീണ്‍ രവി ചൂണ്ടിക്കാട്ടുന്ന കാര്യം.
പ്രവീണ്‍ രവിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പിണറായി വിജയനും മോഹന്‍ലാലും തമ്മിലുള്ള ഇന്റര്‍വ്യൂ മുഴുവന്‍ കണ്ടു. ഇനിയെങ്കിലും സിപിഎമ്മുകാര് നികേഷ് കുമാറിനെ നിങ്ങളുടെ പിആര്‍ വര്‍ക്ക് ഏല്‍പ്പിക്കുന്നത് നിര്‍ത്തണം. നികേഷ് കുമാറിന്റെ നിലവാരം അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് എന്ന് മനസ്സിലാക്കണം. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്ത വികസനത്തെക്കുറിച്ച്, ഇനി അടുത്ത അഞ്ചുവര്‍ഷം എന്ത് ചെയ്യാന്‍ പോകുന്നു എന്നതിനെക്കുറിച്ചു യാതൊരു ചര്‍ച്ചയും ഉണ്ടായില്ല. പകരം പിണറായി വിജയന്റെ കുടുംബപുരാണം, ഇഷ്ടമുള്ള സിനിമ, ഇഷ്ടമുള്ള ഭക്ഷണം ഇങ്ങനെ പഴയ മനോരമ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ലാലിനെ കൊണ്ട് ചോദിപിച്ചത്..
നിങ്ങള്‍ക്ക് കുറച്ചുപേര്‍ക്ക് പിണറായി വിജയന്‍ ദൈവമാണ് എന്ന് കരുതി നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും അങ്ങനെയല്ല. പിണറായി വിജയനെ വ്യക്തിപരമായി ഇഷ്ടമില്ലാത്തവര്‍ പോലും അംഗീകരിക്കുന്ന ഒരു കാര്യം ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും നടത്തിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. ആ ഒരൊറ്റ കാര്യത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് വേണമായിരുന്നു ജഞ ചെയ്യാന്‍...പകരം മനോരമ നിലവാരത്തില്‍ ഉള്ള ചോദ്യങ്ങള്‍...
ഇക്കാര്യത്തില്‍ വി ഡി സതീശന്‍ ആണ് സ്‌കോര്‍ ചെയ്തത്. ഈ സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്, അതിന്റെ പരിഹാരങ്ങളെക്കുറിച്ചാണ് സതീശന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയില്‍ ഇടയ്‌ക്കൊക്കെ വ്യക്തിപരമായ കാര്യങ്ങളും പറഞ്ഞ് അതിനെ കൊഴുപ്പിക്കാന്‍ സതീശന്റെ ഇന്റര്‍വ്യൂവിന് സാധിച്ചപ്പോള്‍, പിണറായിയും ആയുള്ള അഭിമുഖം ആകെ ശോകം ആയിരുന്നു..
ചായ ഉണ്ടാക്കാന്‍ അറിയാം, രജനികാന്തിനെ ഇഷ്ടം, മക്കള്‍ വീക്‌നെസ്.. മകളെ കൊല്ലാന്‍ വന്നത്, ഇങ്ങനെ പോകുന്നു ഇന്റര്‍വ്യൂ.. ചുരുക്കി പറഞ്ഞാല്‍ പഴയ ബോംബ് കഥ തന്നെ.. ഇതൊക്കെ ഇഷ്ടപ്പെടുന്ന കുറച്ച് സഖാക്കന്മാര്‍ ഉണ്ട്..
പിണറായിയെ ദൈവമായി കാണുന്നവര്‍, ദൈവം അയച്ച ദൂതനായി കാണുന്ന ആളുകള്‍.. ആള്‍ദൈവമായി പ്രതിഷ്ഠിച്ചിരിക്കുന്നവര്‍, അവരൊക്കെ ഈ ഇന്റര്‍വ്യൂ കണ്ടില്ലെങ്കിലും പിണറായിക്ക് വോട്ട് ചെയ്യും.. പൊട്ട സിനിമ പോലും എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോള്‍ ലാലേട്ടന്റെ പുരികം വരെ അഭിനയിചു എന്ന് പറയുന്ന ഫാന്‍സിനെ പോലെ ചിലര്‍..പക്ഷേ അന്തം ഭക്തര്‍ അല്ലാത്തവര്‍ ആണ് കേരളത്തില്‍ ഭൂരിപക്ഷം എന്ന് ഓര്‍ത്തോണം.. മോഹന്‍ലാലിന്റെ മറ്റൊരു വാമനപുരം ബസ് റൂട്ടായി മാറി ഈ ഇന്റര്‍വ്യൂ എന്ന് ചുരുക്കം..
ജാവേദ് പര്‍വേശ് ഫേസ്ബുക്കില്‍ കുറിച്ചത്:
ഒരു മനുഷ്യനെ തുണ്ടംതുണ്ടമായി വെട്ടിക്കൊലപ്പെടുത്തിക്കഴിഞ്ഞിട്ട് കുലം കുത്തിയെന്നും കുലംകുത്തിയാണെന്ന് പറഞ്ഞ, ക്രൂരതയുടെ പര്യായമായ, ആളോട് നടന്‍ ചോദിക്കുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും പശ്ചാത്താപം തോന്നിയിട്ടുണ്ടോ എന്ന് ? മദ്യപനായ സുഹൃത്തിനെ അവഗണിച്ചതില്‍ ദുഖം ഉണ്ട് എന്ന് മറുപടി. പഷ്ട്.
ഇന്നലെ നടന്ന കണ്ണൂര്‍ റയില്‍വേ സംഭവം പോലും വളച്ചൊടിച്ച് അതില്‍ അഭിരമിക്കുകയും, ആവര്‍ത്തിത നുണകൊണ്ട് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന സാമാന്യബുദ്ധി നശിച്ച ഇവറ്റകള്‍ക്ക് ആനന്ദം നല്‍കുന്നതായിരിക്കും അഭിമുഖം. ഈശ്വരചൈതന്യം മനസില്‍ സൂക്ഷിക്കുന്ന, മള്ളിയൂര്‍ ശങ്കരന്‍ നന്പൂതിരിയേക്കാള്‍ വലിയ സംസ്‌കൃത പണ്ഠിതനായ, സൗമ്യതയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും തന്പൂരാന്റെ കീഴില്‍ ജീവിക്കാന്‍ ഭാഗ്യം ചെയ്ത പ്രജകളായി അവര്‍ ആനന്ദം കൊള്ളും. പുതിയ രാജഭരണത്തിന്റെ കുളിരില്‍ അവര്‍ കന്പിളി പുതക്കും.
പക്ഷേ സാമാന്യബുദ്ധിയുള്ള, ജനാധിപത്യ ബോധമുള്ളവരെ സംബന്ധിച്ചിടത്തോളം ആളെ വെടിവച്ചുകൊന്ന പൊലീസ് ഭരണവും, പുത്രീ സ്‌നേഹത്തിലധിഷ്ഠിതമായ എക്‌സാലോചിക്കും, ധൂര്‍ത്തും അഴിമതിയും, വര്‍ഗീയധ്രൂവീകരണ ശ്രമങ്ങളും, പിന്‍വാതില്‍ നിയമനങ്ങളും,പ്രോപഗണ്ടയും, ഗുണ്ടായിസവും തുടങ്ങി അനവധി കാര്യങ്ങളാണ് ഓര്‍മവരിക.
അഭിമുഖം പീസ് പീസായി കണ്ടതുകൊണ്ട് പലതും മിസ്സ് ആയതായി തോന്നുന്നുണ്ട്. പ്രധാനമായും മിസ്സ് ആയത് അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ശാസ്ത്രത്തിലുള്ള അത്യുജ്വലമായ കഴിവ്, കോര്‍ണറില്‍ നിന്ന് ഷോട്ട് എടുത്താല്‍ പന്ത് ബനാനാ കിക്ക് പോലെ പോസ്റ്റിനുള്ളിലേക്ക് പറന്നു വീഴുന്ന ആ ഫുട്‌ബോള്‍ മികവ് തുടങ്ങിയവയാണ്. പ്രത്യേക ഏക്ഷനും മിസ്സായി.
സത്യം പറഞ്ഞാല്‍ എന്തോരം കഴിവുകളാ ഈ രംഗണ്ണനുള്ളത്.
ചെറുപ്പത്തില്‍ പ്രേതങ്ങളെ പേടിച്ച വിജയന്‍!
മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ചെറുപ്പത്തില്‍ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും, ഒഴിവുസമയങ്ങളില്‍ സിനിമ കാണാറുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു. എം.എല്‍.എ. ആയിരുന്നപ്പോള്‍ പോലും വീട്ടില്‍ വൈദ്യുതിയില്ലാത്ത ഒരു കാലത്താണ് താന്‍ വളര്‍ന്നതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. രാത്രിയിലെ കടുത്ത ഇരുളില്‍ ഏത് സമയത്തും എവിടെയും പ്രേതങ്ങള്‍ പ്രത്യക്ഷപ്പെടാമെന്നാണ് അന്ന് തോന്നിയിരുന്നത്. എന്നാല്‍ വളര്‍ന്നുവന്നപ്പോള്‍ ഈ ഭയങ്ങള്‍ താന്‍ സ്വയം മാറ്റിയെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഭ്യമാകുന്ന ഒഴിവുവേളകള്‍ വായനയ്ക്കും ടെലിവിഷനില്‍ സിനിമ കാണുന്നതിനും വേണ്ടിയാണ് ഉപയോഗിക്കാറുള്ളതെന്ന് പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തില്‍ തനിക്ക് മറക്കാനാവാത്ത സിനിമകളിലൊന്ന് 'അമൃതം ഗമയ' ആണെന്നും, ചില സിനിമകളിലെ രംഗങ്ങള്‍ ജീവിതവുമായി ബന്ധമുള്ളതായി തോന്നാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ഓര്‍ത്തുവയ്ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എം.ടി എഴുതിയ അമൃതംഗമയ ഇഷ്ടമുള്ള സിനിമയും കഥാപാത്രവുമാണ്. അതിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഇഷ്ടമാണ്. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രമായി തോന്നിയിട്ടുണ്ട്,' പിണറായി വിജയന്‍ പറഞ്ഞു.ആക്ഷന്‍ ചിത്രങ്ങളോടാണ് കൂടുതല്‍ താല്‍പര്യമെന്നും, നടന്‍ രജനീകാന്തിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.'ഒരു ഘട്ടത്തില്‍ രജനീകാന്ത് സിനിമകളായിരുന്നു ഇഷ്ടം. ആക്ഷന്‍ പടങ്ങള്‍ ഇഷ്ടമാണ്. കെടിവിയില്‍ സ്ഥിരമായി രജനിപ്പടങ്ങള്‍ വരുമായിരുന്നു. അതൊക്കെ കാണാറുണ്ടായിരുന്നു,-മുഖ്യമന്ത്രി പറഞ്ഞു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഏത് വേഷം ചെയ്യാനാണ് ആഗ്രഹം എന്ന മോഹന്‍ലാലിന്റെ രസകരമായ ചോദ്യത്തിന്, 'സിനിമയില്‍ അഭിനയിക്കാനുള്ള കാലം കഴിഞ്ഞു, ഇനി പ്രായമുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യാന്‍ പറ്റൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉലച്ച സംഭവം അമ്മയുടെ വേര്‍പാടാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്ന് നാട്ടിലെത്തി അമ്മയ്ക്ക് അവസാനമായി വെള്ളം നല്‍കിയതും, അമ്മ പോയ വിവരം ആരോടെങ്കിലും പറയാന്‍ പോലും കഴിയാതെ വിതുമ്പിനിന്ന നിമിഷവും അദ്ദേഹം പങ്കുവെച്ചു. അഞ്ചാം ക്ലാസ്സില്‍ പഠനം നിര്‍ത്തേണ്ടി വരുമായിരുന്ന തന്നെ പഠിക്കാന്‍ പ്രേരിപ്പിച്ചത് അമ്മയും അധ്യാപകരുമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മര്‍ദ്ദനമേറ്റ് ചോരപുരണ്ട തന്റെ ഷര്‍ട്ട് ദീര്‍ഘകാലം സൂക്ഷിച്ചുവെച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'തൊലിയുരിഞ്ഞു പോകുന്ന മര്‍ദ്ദനമായിരുന്നു അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്നത്തെ പ്രായത്തിന്റെ കരുത്തിലാണ് അത് അതിജീവിച്ചത്.' പില്‍ക്കാലത്ത് ആഭ്യന്തര വകുപ്പ് കയ്യില്‍ വന്നപ്പോള്‍ ലോക്കപ്പ് മര്‍ദ്ദനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത് ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ 'കടുപ്പക്കാരന്‍' എന്ന ഇമേജ് ബോധപൂര്‍വ്വം ബ്രാന്‍ഡ് ചെയ്യപ്പെട്ടതാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. തന്നെക്കുറിച്ച് വരുന്ന വാര്‍ത്തകളില്‍ വ്യാകുലപ്പെടാറില്ല. ഒരു വാര്‍ത്ത മാറ്റണം എന്ന് ആവശ്യപ്പെട്ട് ഇന്നുവരെ ഒരു മാധ്യമപ്രവര്‍ത്തകനെയും താന്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയോടുള്ള എതിര്‍പ്പാണ് പലരും തന്നിലൂടെ പ്രകടിപ്പിക്കുന്നത് എന്നതിനാല്‍ ആരോടും അമര്‍ഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊരു സ്ഥാനവും നിയോഗത്തിന്റെ ഭാഗമാണെന്നും ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നുമുള്ള തന്റെ ജീവിതദര്‍ശനം അദ്ദേഹം പങ്കുവെച്ചു. മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന പ്രകാരം പാട്ടു പാടിയില്ലെങ്കിലും ഉപനിഷത്തിലെ നാലുവരി ശ്ലോകം ചൊല്ലിയാണ് മുഖ്യമന്ത്രി സംഭാഷണം അവസാനിപ്പിച്ചത്.


