തിരുവനന്തപുരം: രണ്ട് തവണ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നിട്ടും എടുത്തു പറയാന്‍ ഒരു പദ്ധതി ഇല്ലാത്ത അവസ്ഥയാണ്. നടപ്പിലാക്കന്‍ കഴിയാത്ത് കെ റെയില്‍ പദ്ധതിയുടെ പേരിലുള്ള വിവാദങ്ങള്‍ മാത്രമാണ് സര്‍ക്കാറിന്റെ സംഭാവന. വിഴിഞ്ഞം തുറമുഖ പദ്ധതിയും കണ്ണൂര്‍ വിമാനത്താവള പദ്ധതിയുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റേ പദ്ധതികളാണ്. ഈ പദ്ധതികള്‍ക്കളുടെ പൂര്‍ത്തീകരണം നടത്തിയതിന്റെ മേനി നടിക്കലാണ് ഇടതു പ്രവര്‍ത്തകര്‍ ചെയ്യുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് കൂടി അവസരം ഒരുങ്ങുമ്പോള്‍ പബ്ലിക് റിലേഷന്‍ തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഇടതു കേന്ദ്രങ്ങള്‍. ഇതിന്റെ അനുരണനങ്ങള്‍ മന്ത്രിമാരുടെ ഫേശ്ബുക്ക് പേജുകളിലും കാണാം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നത് ദേശീയപാതാ നിര്‍മ്മാണന്റെ ദൃശ്യങ്ങളാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ദേശീയപാതാ വികസനം സാധ്യമായിണ്ട്.

ഇതില്‍ സ്ഥലമെടുപ്പിനായി ആദ്യ ഘട്ടത്തില്‍ കൊടുത്ത 5000 കോടിയാണ് സംസ്ഥാന സര്‍ക്കാറിന്റെ വിഹിതമെന്ന് അവകാശപ്പെടാനുള്ളത്. ഈ പണം തിരികേ വേണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കേന്ദ്രത്തോട് അവകാശപ്പെടുന്നതും. എന്നാല്‍ ദേശീയപാതാ വികസനത്തിന്റെ പേരിലെ ക്രെഡിറ്റ് തനിക്കെടുക്കാന്‍ റിയാസ് തയ്യാറാണ്. ദേശീയപാതയുടെ ആകാശ ദൃശ്യം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട് റിയാസ്. സംശയിക്കേണ്ട കേരളം തന്നയാണ് എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ്. ഇടതു സര്‍ക്കാറിന്റെ നേട്ടമെന്ന് പറഞ്ഞ് ആഘോഷിച്ചു കൊണ്ട് സഖാക്കളും പോസ്റ്റിട്ടു.

എന്നാല്‍, മോദിക്കും ഗഡ്കരിക്കും നന്ദി പറഞ്ഞ് ബിജെപിക്കാരും രംഗത്തുലവന്നു. റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നെന്നാണ് ഇവരുടെ ആക്ഷേപം. നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിതിന്‍ഗഡ്കരി എന്ന ദീര്‍ഘ വീക്ഷണശാലിയുടെ ഭാവനയില്‍ വിഭാവനം ചെയ്ത ദേശീയപാത വികസനം കാണിച്ച് എല്ലാം സ്വന്തം നേട്ടം ആക്കാന്‍ നോക്കരുത്. വാജ്‌പേയി സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ കേരളത്തില്‍ റയില്‍വേ ഇരട്ടിപ്പിച്ചു റയില് ഗതാഗതം സുഗമമാക്കി തന്നു. അതിന് ശേഷം നരേന്ദ്ര മോഡി വരേണ്ടി വന്നു, കേരളത്തില്‍ സര്‍വീസ് റോഡുകള്‍ ഉള്‍പ്പടെ ദേശീയ പാത 6 വരി ആയി കാണാന്‍ എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.


ഈ വിഷയത്തില്‍ സൈബറിടത്തില്‍ പരസ്പ്പരം പോരു മുറുകുന്നുണ്ട്. അതേസമയം ദേശീയപാത പൂര്‍ത്തീകരണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞത്.