- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിനെ പാര്‍ട്ടി പരിപാടികളില്‍ ഇനി സജീവമാക്കില്ല; എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയുമില്ല; മുകേഷില്‍ വെട്ടിലായി സിപിഎമ്മും
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന ആരോപണത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കില്ല. മുമ്പും എംഎല്‍എമാര്‍ക്കെതിരെ സമാന ആരോപണം കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊന്നും ആരും രാജിവച്ചിട്ടില്ല. കോവളം എംഎല്‍എ എം വിന്‍സന്റും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയും സമാന ആരോപണങ്ങള്‍ നേരിട്ടവരാണ്. ഈ സാഹചര്യത്തില്‍ മുകേഷിന്റെ രാജിയ്ക്ക് സിപിഎമ്മും ആവശ്യം ഉന്നയിക്കില്ല. എന്നാല്‍ മുകേഷിനെ പരമാവധി പാര്‍ട്ടി പരിപാടികളില്‍ നിന്നും തല്‍കാലം അകറ്റി നിര്‍ത്തും. മിടൂവില്‍ പാര്‍ട്ടി എം.എല്‍.എ.യായ മുകേഷിനുനേരേ ആരോപണം വന്നതോടെ സി.പി.എം. വെട്ടിലായി. […]
തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന ആരോപണത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം മുകേഷ് രാജിവയ്ക്കില്ല. മുമ്പും എംഎല്‍എമാര്‍ക്കെതിരെ സമാന ആരോപണം കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊന്നും ആരും രാജിവച്ചിട്ടില്ല. കോവളം എംഎല്‍എ എം വിന്‍സന്റും പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയും സമാന ആരോപണങ്ങള്‍ നേരിട്ടവരാണ്. ഈ സാഹചര്യത്തില്‍ മുകേഷിന്റെ രാജിയ്ക്ക് സിപിഎമ്മും ആവശ്യം ഉന്നയിക്കില്ല. എന്നാല്‍ മുകേഷിനെ പരമാവധി പാര്‍ട്ടി പരിപാടികളില്‍ നിന്നും തല്‍കാലം അകറ്റി നിര്‍ത്തും.
മിടൂവില്‍ പാര്‍ട്ടി എം.എല്‍.എ.യായ മുകേഷിനുനേരേ ആരോപണം വന്നതോടെ സി.പി.എം. വെട്ടിലായി. ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ചചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു. പിന്നാലെ മുകേഷ് ആരോപണം നേരിടുകയുമാണ്. ഇത് ഗൗരവത്തിലുള്ളതാണ്. മുകേഷിനെ പാര്‍ട്ടി ന്യായീകരിക്കില്ല. എന്നാല്‍ എംഎല്‍എ സ്ഥാനത്തു നിന്നും രാജിവയ്ക്കാന്‍ നിര്‍ദ്ദേശിക്കകയുമില്ല.
സിപിഎം 31-ന് സംസ്ഥാന സമിതിയോഗം നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളില്‍ മുകേഷിനെ കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം ശക്തമാണ്. രഞ്ജിത്തിനെതിരേ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ടും വനിതാമന്ത്രിമാരും നിലപാടെടുത്തു. സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് തനിക്കുനേരേയുള്ള ആരോപണമെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്. ഇത് സിപിഎമ്മിന് തലവേദനയായി. ഈ സാഹചര്യത്തില്‍ മുകേഷിന്റെ കാര്യവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. എംഎല്‍എ സ്ഥാനം രാജിവച്ച് കൊല്ലത്ത് ഉപതിരഞ്ഞെടുപ്പുണ്ടാക്കാന്‍ മുകേഷിനെ അനുദിക്കുകയുമില്ല.
കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശിയെ പാര്‍ട്ടിയുടെ എല്ലാസ്ഥാനങ്ങളില്‍നിന്നും മാറ്റിനിര്‍ത്തണമെന്നാണ് പാലക്കാട് ജില്ലാകമ്മിറ്റിയുടെ തീരുമാനം. ശശിയെ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റുമെന്നും നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം സെക്രട്ടേറിയറ്റ് ചര്‍ച്ചചെയ്തിട്ടില്ല. സമ്മേളനം നിശ്ചയിച്ചാല്‍ സംഘടനാനടപടി പാടില്ലെന്നാണ് സി.പി.എമ്മിലെ വ്യവസ്ഥ. അതുയര്‍ത്തി ശശിയെ രക്ഷിച്ചെടുക്കാനുള്ള നീക്കം തകൃതിയാണ്. അതിനിടെയാണ് മുകേഷ് വിവാദം വരുന്നത്.
കാസര്‍കോട്ടെ അബ്കാരി ബിസിനസുകാരന്‍, വന്‍കിട സ്വര്‍ണബിസിനസ് ഗ്രൂപ്പ് എന്നിവയുമായി ചില മുതിര്‍ന്നനേതാക്കള്‍ക്കുള്ള ബന്ധത്തെപ്പറ്റിയും സിപിഎമ്മില്‍ പരാതിയുണ്ട്. ഇതു തല്‍കാലം ചര്‍ച്ച ചെയ്യില്ല.