ഭാര്യയടെ സ്വര്‍ണ്ണം പണയം വച്ച് കിട്ടിയ 80,000 രൂപ ഉപയോഗിച്ച് മുരിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടവും മറ്റും ചെലവുകളും വഹിച്ച ഉദ്യോഗസ്ഥന്‍; സര്‍ക്കാര്‍ അറിയാന്‍ ഒരു മൂന്നാര്‍ യഥാര്‍ത്ഥ്യംഇടുക്കി: ഈ ഉദ്യോഗസ്ഥന് കൈയ്യടിക്കാം. മൂന്നാര്‍ വനം ഡിവിഷനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇതിനിടെ ഭാര്യ സ്വര്‍ണമാല പണയം വച്ച് ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ചരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്മോര്‍ട്ടം നടത്തേണ്ട ഗതികേടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍. ഭാര്യയടെ സ്വര്‍ണ്ം പണയം വച്ച് കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുറിവാലന്‍ കൊമ്പന്റെ പോസ്റ്റ്‌മോര്‍ട്ടവും മറ്റും ചെലവുകളും വഹിച്ചത്. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ കണ്ണു തുറക്കുന്നില്ല.

ചക്കകൊമ്പന്റെ ആക്രമണത്തില്‍ മുറിവേറ്റാണ് മുറിവാലന്‍ കൊമ്പന്‍ ചരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 2-നായിരുന്നു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മുറിവാലന്‍ കൊമ്പന് പുറത്ത് ആഴത്തിലുള്ള പരിക്കേറ്റിരുന്നു. മുറിവുകള്‍ പഴുത്തത്തോടെ ആന അവശനിലയിലായി. തുടര്‍ന്ന് ചിന്നക്കനാല്‍ വിലക്കില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള വനമേഖലയില്‍ ആന ചരിയുകയായിരുന്നു. ശ്വാസകോശത്തിനേറ്റ ആഘാതമാണ് മുറിവാലന്‍ കൊമ്പന്റെ മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന് പണം മുടക്കിയ ഉദ്യോഗസ്ഥന്റെ പേര് പുറത്തു വന്നിട്ടില്ല. പേര് ചര്‍ച്ചയാക്കാന്‍ ഉദ്യോഗസ്ഥന് തല്‍കാലം താല്‍പ്പര്യമില്ല.

ദൈനം ദിന ചെലവുകള്‍ക്ക് പോലും മൂന്നാര്‍ വനം ഡിവിഷനില്‍ പണമില്ല. ആറ് മാസമായിട്ട് ഇന്ധന ബില്ലുകള്‍ നല്‍കിയിട്ടില്ല, വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും സാധിക്കുന്നില്ല. ഡീസലടിച്ചതിന്റെ പണം നല്‍കാത്തതിനാല്‍ വനം വകുപ്പിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതി നിര്‍ത്തി വയ്ക്കാനുള്ള തീരുമാനത്തിലാമ് പമ്പ് ഉടമകളും. ഇതോടെ കാട്ടുകള്ളന്മാര്‍ക്ക് കോളടിക്കുന്ന അവസ്ഥ. കഞ്ചാവ് വളര്‍ത്തലുകാര്‍ക്കും കോളടിച്ചു. മാഫിയയ്ക്ക് എതിരെ തിരിയാന്‍ വനം വകു്പ്പി ഉടന്‍ കഴിയത്തുമില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വനം വകുപ്പ് ചെയ്യുന്നത്. നേരത്തെ ഡ്രൈവര്‍, വാച്ചര്‍മാര്‍,ദ്രുതകര്‍മ സോനാംഗങ്ങള്‍, ഡേറ്റ് അനലൈസര്‍മാര്‍ എന്നീ വിഭാഗങ്ങളിലെ താത്കാലിക ജീവനക്കാര്‍ 22 മുതല്‍ 26 ജിവസം വരെ ജോലി ചെയ്യണമായിരുന്നു. എന്നാല്‍ നിലവില്‍ 15 മുതല്‍ 20 ദിവസം വരെ ജോലി ചെയ്താല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചരിഞ്ഞ മുറിവാലന്‍ കൊമ്പന്റെ ദേഹത്തുനിന്നു പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ആനയെ അപായപ്പെടുത്താനായി പെല്ലറ്റുപയോഗിച്ച് വെടിവച്ചതിന് വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 9 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് 20 പെല്ലറ്റുകള്‍ കണ്ടെത്തിയത്.

2 മുതല്‍ 4 മില്ലി മീറ്റര്‍ വരെ വലുപ്പമുള്ള ഇരുമ്പ് പെല്ലറ്റുകളാണ് കണ്ടെത്തിയത്. എന്നാല്‍ ഈ പെല്ലറ്റുകള്‍ ആനയുടെ ആന്തരികാവയവങ്ങളില്‍ ക്ഷതമേല്‍പിക്കാന്‍ തരത്തിലുള്ളവയല്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. കരളിനേറ്റ പരുക്കും വാരിയല്ലുകള്‍ ഒടിഞ്ഞതുമാണ് മുറിവാലന്‍ കൊമ്പന്റെ മരണത്തിന് കാരണം. മുറിവാലന്‍ കൊമ്പന്റെ ദേഹത്ത് നിന്നും കണ്ടെത്തിയ പെല്ലറ്റുകള്‍ എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നവയല്ലെന്നും ട്വല്‍വ് ബോര്‍ ആക്ഷന്‍ തോക്കുകളില്‍ ഉപയോഗിക്കുന്നവയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

എയര്‍ഗണ്‍ പെല്ലറ്റുകള്‍ക്ക് കൃത്യമായ ആകൃതിയുണ്ട്. എന്നാല്‍ നായാട്ടുകാര്‍ പക്ഷികളെ വേട്ടയാടാനായി ഉപയോഗിക്കുന്ന ട്വല്‍വ് ബോര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന തരം പെല്ലറ്റുകള്‍ക്ക് കൃത്യമായ രൂപമില്ല.