- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി; 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്പെന്ഷന്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളികൊടുത്തു വിട്ടതും മുരാരിബാബു; ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്; അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്ന് ബാബു
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടി; 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുരാരി ബാബുവിന് സസ്പെന്ഷന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി മുരാരി ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തു. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് ഇദ്ദേഹം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളികൊടുത്തുവിട്ടതും മുരാരിബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ല്‍ സ്വര്‍ണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.
ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായി എന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് നടപടി. ദേവസ്വം ബോര്‍ഡിന്റെ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ദേവസ്വം വിജിലന്‍സ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമീഷണര്‍ കെ എസ് ബൈജു, എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. മുരാരി ബാബു മാത്രമാണ് നിലവില്‍ സര്‍വീസിലുള്ളത്. മറ്റ് രണ്ട് പേരും സര്‍വീസില്‍ നിന്ന് വിരമിച്ചു.
അതേസമയം ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്ന് തിരുവിതാംകൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പ്രതികരിച്ചു.
താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞു. വീഴ്ചയില്‍ പങ്കില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാന്നെ മുരാരി ബാബു പ്രതികരിച്ചു. താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞു.
വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് എല്ലാ ഇടത്തും ഒരുപോലെ അല്ല. സ്വര്‍ണം പൊതിഞ്ഞത് മേല്‍ക്കൂരയില്‍ മാത്രമെന്ന് സംശയം. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതില്‍ ആണ് സ്വര്‍ണംപൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. സ്വര്‍ണ്ണപ്പാളി കൈമാറുമ്പോള്‍ താന്‍ ചുമതലയില്‍ ഇല്ലായിരുന്നു. സ്വര്‍ണ്ണപ്പാളി കൈമാറുന്നതിന് മൂന്ന് ദിവസം മുന്‍പ് (2019 ജൂലൈ 16ന്) സ്ഥാനം ഒഴിഞ്ഞു. മഹസറില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്നും മുരാരി ബാബു കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍, വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും മുരാരി ബാബു പറയുന്നു. ദ്വാര പാലക ശില്പങ്ങളില്‍ ഉള്ളത് ചെറിയ ശതമാനം സ്വര്‍ണം മാത്രമാണ്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. അടിസ്ഥാനപരമായി ചെമ്പുപാളി തന്നെയാണ് കൈമാറിയത്. അതുകൊണ്ടാണ് രേഖകളില്‍ ചെമ്പുപാളി എന്ന് എഴുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വാതില്‍ സ്വര്‍ണം പൂശിയപ്പോള്‍ പുതിയ വാതില്‍ വച്ചു. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി രംഗത്തേക്കു വരുന്നത്. 2025ല്‍ ഇതു വീണ്ടും സ്വര്‍ണം പൂശാന്‍ ശുപാര്‍ശ നല്‍കി. പഴയ കതക് ഇപ്പോഴും സന്നിധാനത്തുണ്ട്. സ്വര്‍ണം പൂശിയ കമ്പനി 40 വര്‍ഷത്തെ വാറന്റി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ള കമ്പനിയാണ്. ഓംബുഡ്‌സ്മാന്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണു കമ്പനിയെ അംഗീകരിച്ചിട്ടുള്ളത്. അന്നത്തെ സ്‌പോണ്‍സറുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ സ്വര്‍ണം പൂശി നല്‍കാമെന്നു പറഞ്ഞു. താനും അതു റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നടന്നത്.-മുരാരി ബാബു വ്യക്തമാക്കി.