- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്കാനൊപ്പം റൊമാൻസ് മൂഡിൽ നൃത്തം ചെയ്യുന്ന സൗരഭ്; കണ്ടാൽ ആർക്കും അസൂയ തോന്നും വിധമുള്ള ചുവടുകൾ; ഇത് ഒടുവിലത്തെ സന്തോഷമാണെന്ന് അറിയാതെ ഭർത്താവ്; ഹാപ്പിയായി തുള്ളിച്ചാടി മകളും; പരിപാടികൾക്ക് ശേഷം വെട്ടിനുറുക്കി വീപ്പയിലാക്കി കൊടുംക്രൂരത; കണ്ണ് നിറച്ച് ദൃശ്യങ്ങൾ
മീററ്റ്: രാജ്യം നടുങ്ങിയ കൊലപാതക വർത്തയായിരുന്നു കഴിഞ്ഞ ദിവസം മീററ്റിൽ നിന്നും പുറത്തുവന്നത്. ഇനി ലഹരി ഉപയോഗിക്കാൻ പറ്റില്ല എന്ന പേടിയിൽ സ്വന്തം ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കുത്തികൊലപ്പെടുത്തി വീപ്പയിലാക്കുകയായിരുന്നു. ഭാര്യയുടെയും മകളുടെയും ജന്മദിനമാഘോഷിക്കാൻ ലണ്ടനിൽനിന്നെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഇപ്പോഴിതാ, ഒരു കണ്ണ് നിറപ്പിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദമ്പതികൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ആണ് ചർച്ചാവിഷയം. മകൾക്കൊപ്പം ഇരുവരും നൃത്തം ചെയ്യുന്നതാണ് വൈറലായ ദൃശ്യത്തിൽ ഉള്ളത്. മകളുടെ ജന്മദിനത്തിലാണ് സൗരഭ് രജപുത്ത് ഭാര്യ മുസ്കാൻ റസ്തോഗിക്കൊപ്പം നൃത്തം ചെയ്യുന്നത്. മീററ്റിലെ ഒരു ഹോട്ടലിൽ സംഘടിപ്പിച്ച ജന്മദിനാഘോഷ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. ഈ പരിപാടികൾക്ക് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച അരുംകൊല അരങ്ങേറിയത്.
2016ൽ പ്രണയവിവാഹിതരായതാണ് സൗരഭും മുസ്കാനും. മുസ്കാൻ ലണ്ടനിലേക്ക് പോയപ്പോൾ അഞ്ചുവയസ്സുള്ള മകൾക്കൊപ്പം മീററ്റിലെ ഫ്ലാറ്റിലാണ് മുസ്കാൻ താമസിക്കുന്നത്. റെസ്റ്റോറന്റിലെ ജന്മദിനാഘോഷ ചടങ്ങിൽ മകളും ഇവർക്കൊപ്പം സന്തോഷത്തോടെ നൃത്തം ചെയ്യുന്നത് കാണാം. ഭാര്യാഭർത്താക്കന്മാർ ഏറെ സ്നേഹത്തിലെന്ന് തോന്നിപ്പിക്കുന്നതാണ് ഈ വിഡിയോ.
എന്നാൽ, ഭർത്താവിനെ വക വരുത്താൻ ഉള്ളിൽ ഗൂഢനീക്കവുമായി കാത്തിരിക്കുമ്പോഴാണ് പുറമേ സ്നേഹം നടിച്ച്, നിറഞ്ഞ ചിരിയുമായി മുസ്കാൻ നൃത്തം ചെയ്യുന്നത്. ഇക്കഴിഞ്ഞ മാർച്ച് നാലിനുശേഷം സൗരഭിനെ ആരും കണ്ടിട്ടില്ല. അന്ന് രാത്രി സൗരഭിന്റെ ഭക്ഷണത്തിൽ മുസ്കാൻ ഉറക്കഗുളിക ചേർക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന സൗരഭിനെ സാഹിൽ കുത്തിക്കൊലപ്പെടുത്തി. മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേർന്ന് പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് സിമന്‍റിട്ട് മൂടി. ബ്രഹ്മപുരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ദിരാ നാഗയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
തന്നെ ഏറെ സ്നേഹിച്ച ഭർത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ മകൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മുസ്കാന്‍റെ മാതാപിതാക്കൾ തന്നെ രംഗത്തുവന്നു. തങ്ങളുടെ മകൾക്ക് ജീവിക്കാൻ അർഹതയില്ലെന്നും മരണംവരെ തൂക്കിലേറ്റണമെന്നും മുസ്കാന്‍റെ പിതാവ് പ്രമോദ് റസ്തോഗി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. സൗരഭിന്‍റെയും മുസ്കാന്‍റെയും മകൾ മുസ്കാന്റെ രക്ഷിതാക്കൾക്കൊപ്പമാണിപ്പോൾ.
സൗരഭ് ലണ്ടനിലേക്ക് പോയതുമുതൽ മുസ്കാൻ എല്ലാവരിൽ നിന്നും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. മുസ്‌കാൻ ഭർതൃവീട്ടുകാരുമായി ഒത്തുപോകാറില്ലായിരുന്നെന്നും അമ്മ പറഞ്ഞു. മുസ്‌കാനെ സൗരഭ് ഗാഢമായി സ്നേഹിച്ചിരുന്നെന്നും മാതാപിതാക്കൾ വ്യക്തമാക്കി. കൊലപാതക വിവരം പുറത്തറിയാതിരിക്കാൻ, സൗരഭ് ഹിൽ സ്റ്റേഷനിലേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് മുസ്കാൻ പറഞ്ഞത്. സൗരഭിന്‍റെ ഫോണുമായി ഇരുവരും ഭാര്യയും കാമുകനും മണാലിയിലേക്ക് പോകുകയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഫോൺ വഴി ചിത്രങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ, കുടുംബാംഗങ്ങളുടെ കാൾ എടുക്കാതായതോടെ സംശയം തോന്നി പരാതി നൽകുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും ചോദ്യംചെയ്തത്.
സൗരഭിനെ കൊലപ്പെടുത്തിയെന്ന് മകൾ സമ്മതിച്ചതായി മുസ്‌കാന്റെ അമ്മ പൊലീസിനെ അറിയിച്ചതോടെയാണ് കേസ് വെളിച്ചത്തുവന്നത്. സൗരഭുമായി വഴക്കുണ്ടായെന്ന് മാർച്ച് 17-ാം തീയതി മുസ്കാൻ തന്നെ അറിയിച്ചിരുന്നെന്ന് അമ്മ കവിത റസ്തോഗി തുറന്നുപറഞ്ഞു. ‘വീട്ടിലേക്ക് നേരിട്ടുവന്ന് കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുസ്കാൻ പറഞ്ഞു.
വീട്ടിലെത്തിയയുടൻ മുസ്കാൻ കെട്ടിപ്പിടിച്ച് കരയുകയാണ് ചെയ്തത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോൾ സൗരഭിനെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ചേർന്ന് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞു. ഇക്കാര്യം പൊലീസിലറിയിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. സ്റ്റേഷനിലേക്ക് പോകുമ്പോൾ പിതാവ് വീണ്ടും മുസ്കാനെ ചോദ്യം ചെയ്തു. അപ്പോഴാണ് താനും കാമുകൻ സാഹിലും ചേർന്നാണ് സൗരഭിനെ കൊന്നതെന്ന് മുസ്കാൻ സമ്മതിച്ചത്’ കവിത വ്യക്തമാക്കി.