- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോര്‍ജ് സോറോസ് ഹമാസ് അനുകൂലികളായ എന്‍.ജി.ഒക്ക് ഫണ്ട് നല്‍കി; മനുഷ്യത്വം തന്നെ വെറുക്കുന്ന പ്രവര്‍ത്തിയാണ് സോറോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്; അമേരിക്കന്‍ ശതകോടീശ്വരനെതിരെ വിമര്‍ശനവുമായി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്ക്
ജോര്‍ജ് സോറോസ് ഹമാസ് അനുകൂലികളായ എന്‍.ജി.ഒക്ക് ഫണ്ട് നല്‍കി
വാഷിങ്ടണ്‍: അമേരിക്കന്‍ ശതകോടീശ്വരനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ജോര്‍ജ് സോറോസിനെതിരെ വിമര്‍ശനവുമായി ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. യു എസ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ നല്‍കി ജോ ബൈഡന്‍ ആദരിച്ച പശ്ചാത്തലത്തിലാണ് മസ്‌ക്ക് വിമര്‍ശനവുമായി രംഗത്തുവന്നത്. ഹമാസിനെ അനുകൂലിക്കുന്ന എന്‍.ജി.ഒക്ക് സോറോസ് ഫണ്ട് നല്‍കിയെന്നാണ് മസ്‌ക്ക് ഉന്നയിക്കുന്ന ആരോപണം.
മനുഷ്യത്വം തന്നെ വെറുക്കുന്ന പ്രവര്‍ത്തിയാണ് സോറോസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇസ്രായേലിനെ സോറോസ് തള്ളിപ്പറഞ്ഞുവെന്നും മസ്‌ക് വ്യക്തമാക്കി. യു.എന്നിലെ ഇസ്രായേല്‍ അംബാസിഡര്‍ സോറോസ് ഹമാസിനെ അനുകൂലിക്കുന്ന എന്‍.ജി.ഒക്ക് 15 മില്യണ്‍ ഡോളര്‍ ഫണ്ട് നല്‍കിയെന്ന ആരോപണം ഉയര്‍ത്തിയിരുന്നു. ഇത് ഏറ്റുപിടിച്ചാണ് മസ്‌ക് സോറോസിനെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.
ഇസ്രായേലിനെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് സോറോസ് ഫണ്ട് നല്‍കിയത്. ഇത് നാണക്കേടാണ്. ഇതില്‍ തനിക്ക് അദ്ഭുതമില്ലെന്ന് ഇസ്രായേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു. നേരത്തെ സോറോസിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം സമ്മാനിച്ചിരുന്നു. ഈ തീരുമാനത്തേയും വിമര്‍ശിച്ച് മസ്‌ക് രംഗത്തെത്തിയിരുന്നു.
ബൈഡന്‍ സോറോസിന് മെഡല്‍ നല്‍കുന്നത് പരിഹാസ്യമെന്നായിരുന്നു മസ്‌കിന്റെ പ്രതികരണം. സോറോസ് അടുത്തിടെ ഇന്ത്യയിലും വിവാദനായകനായിരുന്നു. സോറോസില്‍ നിന്ന് ഫണ്ട് സ്വീകരിച്ച സോണിയ ഗാന്ധി ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ബി.ജെ.പി ഉയര്‍ത്തിയതോടെയാണ് അമേരിക്കന്‍ വ്യവസായി ഇന്ത്യയിലും ചര്‍ച്ച വിഷയമായത്.