- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോ ബൈഡന്റെ ആരോഗ്യാവസ്ഥ മോശമാണോ? ഇടതു കൈയില്‍ കണ്ട കറുത്ത് പാടിനെ കുറിച്ചു ചര്‍ച്ച ചെയ്ത്് അമേരിക്കന്‍ മാധ്യമങ്ങള്‍; മറിഞ്ഞു വീണുണ്ടായ ചതവെന്നും റിപ്പോര്‍ട്ടുകള്‍
ജോ ബൈഡന്റെ ആരോഗ്യാവസ്ഥ മോശമാണോ?
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കൈയ്യില്‍ കാണപ്പെടുന്ന ചെറിയ ചതവിന്റെ അടയാളത്തെ കുറിച്ചാണ് ഇപ്പോള്‍ പലരും ചര്‍ച്ച ചെയ്യുന്നത്. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് സമൂഹ മാധ്യമങ്ങല്‍ പലരും ചോദിക്കുന്നത്. ഈ മാസം ഇരുപതിനാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റാ ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നത്. അതിന് മുന്നോടിയായി വൈറ്റ്ഹൗസില്‍ ബൈഡന്‍ തന്റെ ഭരണകാലത്ത് നിയമിക്കപ്പെട്ട ഫെഡറല്‍ ജഡ്ജിമാര്‍ക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിനിടെയാണ് പലരും പ്രസിഡന്റിന്റെ കൈയ്യില്‍ ചെറിയൊരു ചതവ് കാണുന്നത്.
ചടങ്ങിന്റെ ദൃശ്യങ്ങളിലും ഇക്കാര്യം വളരെ വ്യക്തമായി തന്നെ കാണാന്‍ കഴിയും. ബൈഡന്റെ ഇടത്തേ കൈയ്യിലാണ് ചതവുള്ളത്.കൂടാതെ പ്രസിഡന്റ് ആകെ ക്ഷീണിതനായ രീതിയിലുമാണ് കാണപ്പെട്ടത്. ഒരു നാണയത്തിന്റെ വലിപ്പത്തിലാണ് ചതവ് കാണുന്നത്. ഈ ഭാഗം ഭാഗികമായി മേക്കപ്പ് ചെയ്തിട്ടുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. തന്റെ ഭരണകാലത്ത് നിയമിച്ച ഫെഡറല്‍ ജഡ്ജിമാര്‍ എല്ലാം തന്നെ നീതിമാന്‍മാരായിരുന്നു എന്ന് ചടങ്ങില്‍ ബൈഡന്‍ പ്രഖ്യാപിച്ചു.
തികച്ചും സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍്ത്തിക്കാന്‍ അവര്‍ക്ക് സാധിച്ചതായും ബൈഡന്‍ ചൂണ്ടിക്കാട്ടി. 82 കാരനായ ജോബൈഡന്റെ
ആരോഗ്യ സ്ഥിതിയെ കുറിച്ച് നേരത്തേയും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തു വിട്ട ഒരു വാര്‍ത്തയില്‍ ബൈഡന്റെ സഹായികള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം നട്ടംതിരിഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
പലപ്പോഴും ബൈഡനോട് കാര്യങ്ങള്‍ പല പ്രാവശ്യം പറഞ്ഞു കൊടുത്താലും അദ്ദേഹത്തിന് അത് മനസിലാക്കാന്‍ കഴിയുന്നില്ലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത് എന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ അദ്ദേഹത്തിന്റെ ചുണ്ടിലും ചെറിയൊരു മുറിവിന്റെ പാട് കാണുന്നുണ്ടായിരുന്നു. ബൈഡന്‍ ഒരു പക്ഷെ മറിഞ്ഞു വീണിരിക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെയായിരിക്കും ചുണ്ടില്‍ ഇത്തരത്തില്‍ മുറിവ് ഉണ്ടായതെന്നുമാണ് പലരും സംശയിക്കുന്നത്.