- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറ് കോടിയില്‍ തീരേണ്ട സിനിമ പൂര്‍ത്തിയായത് 16 കോടിയില്‍; നാനും റൗഡി താന്‍ ചിത്രീകരണം വൈകിച്ചത് നയന്‍-വിഘ്നേശ് പ്രണയം;ധനുഷിന് ഉണ്ടായത് വലിയ സമ്പത്തിക നഷ്ടം; നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്‍
നയന്‍താരക്കെതിരെ സൈബര്‍ ആക്രമണം കടുക്കുമ്പോള്‍
ചെന്നൈ: നാനും റൗഡി താന്‍ എന്ന ചിത്രം പുറത്തിറങ്ങി ഒന്‍പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു.പക്ഷെ ആ ചിത്രത്തിന്റെ ലൊക്കേഷനില്‍ ആരംഭിച്ച നയന്‍താര ധനുഷ് പോര് ഒരു കുറവുമില്ലാതെ ഇപ്പോഴും തുടരുന്നുവെന്നതാണ്് കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തുടരുന്ന വിവാദങ്ങള്‍ സൂചിപ്പിക്കുന്നത്.എന്നാല്‍ ധനുഷ് ഇപ്പോഴും പ്രതികരിക്കാതിരിക്കുകയും വിഘ്നേഷും നയന്‍താരയും പ്രതികരണങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ലേഡി സൂപ്പര്‍ സ്റ്റാറിനെതിരെ ആക്രമണം കടുക്കുകയാണ്.ഒന്‍പത് വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തെ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയില്‍ നിറയുകയാണ്.
ധനുഷിനെതിരെ ആരോപണവുമായി നയന്‍താരയാണ് രംഗത്തെത്തിയതെങ്കിലും സൈബറിടങ്ങളില്‍ നടിക്കെതിരെ കടന്നാക്രമണമാണ് ഉണ്ടാകുന്നത്.ധനുഷുമായി അടുപ്പമുള്ളവര്‍ നയന്‍താരയ്‌ക്കെതിരെ സൈബറിടങ്ങളില്‍ വലിയ തോതില്‍ ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് സിനിമയുമായി ബന്ധപ്പെട്ട് നയന്‍താരയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത് നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മാതാവായ ധനുഷിന് വലിയ നഷ്ടം ഉണ്ടാക്കി. ഈ ചിത്രത്തിന്റെ ചിത്രീകരണമൊക്കെ വൈകാന്‍ കാരണമായത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയമാണ് എന്നതടക്കമുള്ള ആക്ഷേപങ്ങളാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൊക്കെ ഉയര്‍ത്തുന്നത്.
6 കോടിക്ക് എടുക്കണ്ട പടം 16 കോടി ആക്കി വിഘ്നേശ് വലിപ്പിച്ചു ധനുഷിന് ആ പടത്തില്‍ നിന്ന് ലോസ് ആയി എന്നും,അതുകൊണ്ട് ഇവര്‍ എന്‍ഒസി ചോദിച്ചു വന്നപ്പോ മൈന്‍ഡ് ആക്കിയില്ല എന്നും പറഞ്ഞു.ആ സീന്‍ കണ്ടതും പുള്ളി കേറി അസല്‍ പണി കൊടുത്തു. എന്നിട്ട് കല്യാണം വിറ്റ് പൈസ ആക്കാന്‍ നോക്കി ധനുഷിന്റെ അടുത്ത് വന്നപ്പോള്‍ ധനുഷ് ഉണ്ടായ നഷ്ടം 10 കോടി തന്നാല്‍ വീഡിയോ തന്നേക്കാമെന്ന് പറഞ്ഞുവെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ഒരു സിനിമയുടെ പിന്നണിയിലുള്ള ദൃശ്യങ്ങളും ഡിലീറ്റഡ് സീനുകളും ഉള്‍പ്പടെ എല്ലാം (തിരക്കഥ ഒഴികെ) പ്രൊഡ്യൂസറിന് അവകാശപ്പെട്ടതാണ്.അത് വില്‍ക്കണോന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിനാണ്. വാണിജ്യ ആവശ്യത്തിന് ആ വിഷ്യൂല്‍സ് ഉപയോഗിച്ചാല്‍ അതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിന് ഉണ്ട്. ഏകദേശ കണക്ക് പ്രകാരം ഏതാണ്ട് 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് നയന്‍താരയുടെ ആ ഡോക്യുമെന്ററി വാങ്ങിയത്.
അത്രയും കാശ് വാങ്ങി ഒരു പരിപാടി ചെയ്യുമ്പോള്‍ കോപ്പി റൈറ്റ്‌സ് ഒക്കെ വാങ്ങേണ്ടത് മിനിമം മര്യാദയാണ്. അത് ചെയ്യാതെ നോട്ടീസ് അടിച്ചു കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് 'ദൈവത്തിന്റെ കോടതി' 'മോറാലിറ്റി' എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്നതും, വ്യക്തിഹത്യ ചെയ്യുന്നതും വെറും പക്വതയില്ലാത്തെ പെരുമാറ്റം മാത്രമാണ്. ഇക്കാര്യത്തില്‍ ധനുഷിന് ഒപ്പം, കാശ് കൊടുത്ത് റൈറ്റ്‌സ് വാങ്ങ് പെണ്ണേ... എന്നിങ്ങനെ നീളുകയാണ് ധനുഷിനെ പിന്തുണച്ചുള്ള സോഷ്യല്‍മീഡിയ കമന്റുകള്‍.
കൂടാതെ ഇതിനോടകം ചര്‍ച്ചയായ നയന്‍താരയുടെ സെറ്റിലെ പെരുമാറ്റവും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പ്രൊമോഷന് വിളിച്ചാല്‍ പോകില്ല, എക്‌സ്ട്രാ പൈസ വേണം.വീടിന്റെ ഇത്ര കിലോമീറ്റര്‍ വരെ ഒരു സലാറി,അത് കഴിഞ്ഞാല്‍ അധികം പൈസ.
പൊതുവേദിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വന്ന അല്ലു അര്‍ജുന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വങ്ങിക്കാതെ അപമാനിച്ചു.ഇപ്പോള്‍ പിള്ളേരെ നോക്കാന്‍ നാലോ അഞ്ചോ ആയമാരുമായി സിനിമാ സെറ്റില്‍ വരും.ആ ചിലവ് നിര്‍മാതാവ് നോക്കണം.പിള്ളേരുടെ ഒപ്പം ലോക്കല്‍ പിള്ളേര്‍ കളിക്കാന്‍ വന്നാല്‍ വഴക്ക്.ഇതൊക്കെയല്ലെ ഇവരുടെ മര്യാദയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
നയന്‍താരയുടെ സിനിമാ ജീവിതം പ്രമേയമാകുന്ന ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിനായി ധനുഷിനെ സമീപിച്ചിരുന്നെങ്കിലും ധനുഷ് എന്‍ഒസി തരാന്‍ വിസമ്മതിക്കുകയായിരുന്നു.നടപടികള്‍ക്ക് കാലതാമസം നേരിട്ടത് ഡോക്യുമെന്ററിയുടെ റിലീസിനെ ബാധിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും സിനിമയിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ധനുഷ് സമ്മതിച്ചില്ല. ഇക്കാരണത്താല്‍ ചിത്രം റീ എഡിറ്റ് ചെയ്യേണ്ടതായി വന്നെന്നും നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഒടുവിലായി ഡോക്യുമെന്ററിയുടെ ട്രെയ്ലര്‍ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി ആവശ്യപ്പെട്ടുകൊണ്ട് നയന്‍താരക്ക് വക്കീല്‍ നോട്ടീസ് അയച്ചു. നാനും റൗഡി താന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ചിലര്‍ ഷൂട്ട് ചെയ്ത മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുളള ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചു എന്ന കാരണത്താലാണ് ധനുഷ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും നയന്‍താര പറയുന്നു.
ഇന്റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ചിരുന്ന ചില ദൃശ്യങ്ങളാണ് ട്രെയിലറില്‍ താന്‍ ഉപയോഗിച്ചതെന്നും ബി.ടി.എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് എങ്ങനെ പകര്‍പ്പവകാശ ലംഘനമാകുമെന്നും നയന്‍താര ചോദിക്കുന്നു.മുമ്പും ധനുഷിന്റെ പ്രവൃത്തികള്‍ തന്നെയും കുടുംബത്തെയും വേദനിപ്പിച്ചിട്ടുളളതായി കത്തില്‍ വെളിപ്പെടുത്തലുണ്ട്.സിനിമാ ചിത്രീകരണ സമയത്ത് ധനുഷില്‍ നിന്നും മോശം അനുഭവം ഉണ്ടായിരുന്നു.സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് ചിത്രം വലിയ വിജയമായപ്പോള്‍ അസ്വസ്ഥനായിരുന്നെന്നും നയന്‍താര പറയുന്നു.ഇതിന്റെ ബാക്കിപത്രമായാണ് സിനിമയുടെ ഭാഗങ്ങള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ചതും ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള വക്കീല്‍ നോട്ടീസ് അയച്ച് പക വീട്ടുന്നതെന്നും നയന്‍താര ആരോപിക്കുന്നു.
എന്നാല്‍ ഡോക്യുമെന്ററിക്കായി വിവാഹദൃശ്യങ്ങള്‍ കൊടുത്തത് പണം വാങ്ങിയാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.അങ്ങനെയുള്ള നയന്‍താര പകര്‍പ്പവകാശത്തിന് പണം ചോദിക്കുന്നത് എങ്ങനെ വിലക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ധനുഷിനെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നത്.ധനുഷ് പ്രതികരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും ധനുഷ് വിഷയത്തില്‍ സംസാരിച്ചിട്ടില്ല.നാളെയാണ് ഡോക്യുമെന്ററി പുറത്തിറങ്ങേണ്ടത്.