- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഗാവാലി പുഴ ഒഴുകുന്നത് 4 നോട്ട് വേഗതയില്‍; 2 നോട്ട് കുറഞ്ഞാല്‍ ഈശ്വര്‍ മാല്‍പ ഇറങ്ങും; ഷീരൂരില്‍ അര്‍ജുനായി വീണ്ടും തിരച്ചില്‍ തുടങ്ങും
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിച്ചേക്കും. ഗംഗാവലി പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കുത്തൊഴുക്ക് കുറഞ്ഞാല്‍ ഈശ്വര്‍ മല്‍പെയ്ക്ക് പുഴയിലിറങ്ങാന്‍ അനുമതി നല്‍കും. അര്‍ജുനും കാണാതായ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കുമായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. എ.കെ.എം. അഷറഫ് എംഎല്‍എ. ഇന്നലെ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഷറഫും തിരച്ചിലില്‍ സ്ഥിരീകരണം നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി […]
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ രണ്ടു ദിവസത്തിനു ശേഷം പുനരാരംഭിച്ചേക്കും. ഗംഗാവലി പുഴയിലെ കുത്തൊഴുക്കിനു കുറവുണ്ടെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. കുത്തൊഴുക്ക് കുറഞ്ഞാല്‍ ഈശ്വര്‍ മല്‍പെയ്ക്ക് പുഴയിലിറങ്ങാന്‍ അനുമതി നല്‍കും. അര്‍ജുനും കാണാതായ രണ്ട് കര്‍ണാടക സ്വദേശികള്‍ക്കുമായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം.
എ.കെ.എം. അഷറഫ് എംഎല്‍എ. ഇന്നലെ കര്‍ണാടക ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഷറഫും തിരച്ചിലില്‍ സ്ഥിരീകരണം നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. നേരത്തെ, തിരച്ചിലിനായി ഈശ്വര്‍ മല്‍പെയും സംഘവും ഷിരൂരില്‍ എത്തിയെങ്കിലും പുഴയിലിറങ്ങാന്‍ പൊലീസ് അനുവദിക്കാത്തതിനാല്‍ മടങ്ങുകയായിരുന്നു.
ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക് കുറയുന്നതായി കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് എകെഎം അഷ്റഫ് എംഎല്‍എ പറഞ്ഞു. നേവിയുമായി ആലോചിച്ചതിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നിലവില്‍ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്. ഇത് 2 നോട്ട് വേഗതയില്‍ ആയാല്‍ ദൗത്യം ആരംഭിക്കാം.
കൊച്ചിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും കാര്‍വാര്‍ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ച് തെരച്ചില്‍ രീതി ആലോചിക്കുമെന്നും എകെഎം അഷ്റഫ് എംഎല്‍എ വ്യക്തമാക്കി. അര്‍ജുനായുള്ള തിരച്ചില്‍ 14-ാം ദിവസം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.