- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടില്‍ പബ്ബില്‍ മദ്യപിച്ച് പൂസാകരുത്; ന്യൂയോര്‍ക്കില്‍ പിസ്തയ്ക്ക് കത്തി പാടില്ല; വിവിധ രാജ്യങ്ങളിലെ ഭക്ഷണ പാനീയ രീതികളും നിയമങ്ങളും അറിയാം..
പല നാടുകള്‍… പല രീതികള്‍… ഭൂമിയിലെ മനുഷ്യകുലത്തിന്റെ ജീവിത രീതികളിലും സംസ്‌കാരങ്ങളിലുമൊക്കെ അത്രയേറെ വൈവിധ്യമുണ്ട്. എന്നിരുന്നാലും ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ പഴമൊഴി. നമ്മള്‍ ചെന്നു ചേരുന്ന നാട്ടിലെ രീതികളുമായി ജീവിക്കണം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതികളെയും ഭക്ഷണ ശൈലികളെയും കുറിച്ച് അറിയേണ്ടതുണ്ട്. ന്യൂയോര്‍ക്കില്‍ നിങ്ങള്‍ക്ക് പിസ കഴിക്കണമെന്ന് തോന്നുകയാണെങ്കില്‍ ആവാം പക്ഷെ അത് ഒരിക്കലും കത്തിയും ഫോര്‍ക്കും ഉപയോഗിച്ചാവരുത്. അതുപോലെ, നിങ്ങളുടെ […]
പല നാടുകള്‍… പല രീതികള്‍… ഭൂമിയിലെ മനുഷ്യകുലത്തിന്റെ ജീവിത രീതികളിലും സംസ്‌കാരങ്ങളിലുമൊക്കെ അത്രയേറെ വൈവിധ്യമുണ്ട്. എന്നിരുന്നാലും ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം എന്നാണല്ലോ പഴമൊഴി. നമ്മള്‍ ചെന്നു ചേരുന്ന നാട്ടിലെ രീതികളുമായി ജീവിക്കണം എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങള്ളില്‍ നിലനില്‍ക്കുന്ന ജീവിത രീതികളെയും ഭക്ഷണ ശൈലികളെയും കുറിച്ച് അറിയേണ്ടതുണ്ട്.
ന്യൂയോര്‍ക്കില്‍ നിങ്ങള്‍ക്ക് പിസ കഴിക്കണമെന്ന് തോന്നുകയാണെങ്കില്‍ ആവാം പക്ഷെ അത് ഒരിക്കലും കത്തിയും ഫോര്‍ക്കും ഉപയോഗിച്ചാവരുത്. അതുപോലെ, നിങ്ങളുടെ പ്രിയപ്പെട്ട കപ്പാചിനോ ഇറ്റലിയില്‍ എത്തിയാല്‍ രാവിലെ 11 മണിക്ക് ശേഷം പ്രതീക്ഷിക്കരുത്. സ്പെയിനില്‍ ആണെങ്കില്‍ സൂപ്പിനൊപ്പം വെള്ളം കുടിക്കരുത്. വിചിത്രമെന്ന് തോന്നാമെങ്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഭക്ഷണ പാനീയ രീതികള്‍ നിലവിലുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപചാര മര്യാദകളും അതിഥി സത്ക്കാര രീതികളുമൊക്കെ ഗൂഗിളില്‍ നിന്നും, മറ്റു ചില കള്‍ച്ചറല്‍ ഗൈഡുകളില്‍ നിന്നും, അനുഭവസ്ഥരുടെ മൊഴികളില്‍ നിന്നുമൊക്കെയായി ക്രോഡീകരിച്ചിരിക്കുകയാണ് ഡെയ്ലി മെയില്‍. ഫ്രാന്‍സില്‍, സലാഡ് ഭക്ഷിക്കുവാന്‍ ഒരു കത്തി ഉപയോഗിക്കുന്നത് തെറ്റായ രീതിയാണെങ്കില്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പബ്ബുകള്‍ക്കുള്ളില്‍ കുടിച്ചു പൂസ്സാകുന്നത് 1872 ലെ ലൈസന്‍സിംഗ് ആക്ക്ടിലെ സെക്ഷന്‍ 12 ന്റെ ലംഘനമാണ്. വളരെ അപൂര്‍വ്വമായി മത്രമെ ഈ നിയമം പ്രയോഗിക്കാറുള്ളു എന്നത് മറ്റൊരു കാര്യം.
സ്‌കോട്ട്‌ലാന്‍ഡില്‍ നിങ്ങളുടെ കില്‍റ്റിന് അടിയില്‍ അടിവസ്ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പിഴ ഇടേണ്ടതായി വരും. അതേസമയം ജര്‍മ്മനിയില്‍ ആണെങ്കില്‍, ആതിഥേയര്‍, ഭക്ഷണം ആസ്വദിക്കൂ എന്ന് ആശംസിച്ചതിന് ശേഷം മാത്രമെ ഭക്ഷണം കഴിക്കാന്‍ ആരംഭിക്കാവൂ. അതുപോലെ, ഗ്ലാസ്സുകള്‍ കൈയ്യിലെടുത്ത് ചിയേഴ്സ് പറയുമ്പോള്‍, നിങ്ങള്‍ കാനഡയിലാണെങ്കില്‍, കൈ നീട്ടിപ്പിടിച്ചു വേണം അത് ചെയ്യുവാന്‍. മെക്സിക്കക്കാര്‍ രാത്രിയില്‍ മാത്രമെ തണ്ണി മത്തന്‍ കഴിക്കുകയുള്ളു എങ്കില്‍, വെനിസുലയില്‍ പഴങ്ങള്‍ ഭക്ഷിക്കുവാന്‍ കത്തിയും ഫോര്‍ക്കും നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കണം.
കൊളംബിയയില്‍ കൈകൊണ്ട് ആഹാരം കഴിക്കുന്നത് ദുശ്ശകുനമാണെങ്കില്‍, ബൊളീവിയയില്‍ വിവാഹിതയായ സ്ത്രീകള്‍ ഒരിക്കലും ബാറുകളില്‍ പോയി മദ്യപിക്കില്ല. ഇനി, ആഫ്രിക്കയിലേക്ക് വരികയാണെങ്കില്‍, മലാവിയില്‍ സ്ത്രീകള്‍ മദ്യപിക്കുന്നത് പൊതുവെ സ്വീകാര്യമായ കാര്യമല്ല, ദക്ഷിണാഫ്രിക്കയിലാണെങ്കില്‍ ഭക്ഷണത്തിന് നേരെയോ, ഒപ്പം ഇരുന്ന് ഭക്ഷിക്കുന്ന ആളുടെയോ നേരെ കാല്‍ നീട്ടി വയ്ക്കരുത്. അംഗോളയില്‍ അത്താഴം കഴിക്കുന്നത് ഔദ്യോഗിക വേഷത്തില്‍ ആയിരിക്കണം എന്നുണ്ട്. അതേസമയം കെനിയയില്‍ ഇളംചൂടുള്ള ബിയറാണ് സാധാരണയായി കുടിക്കുന്നത്.
മദ്ധ്യപൂര്‍വ്വ ദേശത്തേക്ക് വരികയാണെങ്കില്‍, യു എ ഇയില്‍ വീടുകളില്‍ ഇരുന്ന് മദ്യപിക്കുന്നതിന് പോലും ലിക്ക്വര്‍ ലൈസന്‍സ് ആവശ്യമാണ്. സൗദി അറേബ്യയിലാണെങ്കില്‍, ഒപ്പം ഇരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ പുരുഷന് ഭക്ഷണം വിളമ്പുന്നതു വരെ മറ്റാരും ഭക്ഷണം കഴിക്കരുത്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഇത്തരത്തിലുള്ള വിചിത്ര രീതികള്‍ നിലനില്‍ക്കുന്നുണ്ട്. ഉസ്ബക്കിസ്ഥാനില്‍ ഊണിന് മുന്‍പായിരിക്കും ഡെസേര്‍ട്ട് വിളമ്പുന്നതെങ്കില്‍, ചൈനയില്‍ തീന്‍ മേശക്കരികില്‍ ഇരുന്ന് ഏമ്പക്കം വിടുന്നത് മര്യാദപൂര്‍ണമായ ഒന്നാണ്. സിംഗപ്പൂരില്‍ ആണെങ്കില്‍ ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ച്യൂയിംഗ് ഗം ലഭിക്കില്ല.